"ജി.എച്ച്.എസ്സ്.അത്താനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9. | <googlemap version="0.9" lat="9.876822" lon="76.580672" type="satellite" zoom="16" height="600" controls="large"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
9.868831, 76.577196 | 9.868831, 76.577196 | ||
GHSS ATHANICKAL | |||
9.875807, 76.581252 | |||
GHSS ATHANICKAL | GHSS ATHANICKAL | ||
</googlemap> | </googlemap> |
01:28, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.അത്താനിക്കൽ | |
---|---|
വിലാസം | |
മണ്ണത്തൂര്‍ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | Mtcmuvattupuzha |
ചരിത്രം
എറണാകുളം ജില്ലയില്‍, തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ മണ്ണത്തൂര്‍ ഗ്രാമത്തിലാണ് നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. 1917 ല്‍ ഒരു എല്‍.പി. സ്‌കൂളായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്. മുകളേല്‍ വര്‍ഗീസ്, ചെമ്മങ്കുഴ സ്‌കറിയാ കത്തനാര്‍, മണ്ടോളില്‍ (നെല്ലിത്താനത്ത് പുത്തന്‍ പുരയില്‍) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ധനം ശേഖരിച്ച് സ്‌കൂള്‍ കെട്ടിടം പണിത് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കില്‍ സ്ഥിതിചെയ്യുന്ന `അത്താണി' മണ്‍മറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണര്‍ത്തുന്ന പ്രതീകമാണ്. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ് അത്താണിയ്‌ക്കല്‍ എന്ന പേരിന് കാരണമായത്.എല്‍.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട് യു.പി. സ്‌കൂളായും 1983 ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. 1984 ല്‍ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. എം.എം. വിലാസിനിയാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ ക്ലാസുകളിലായി 519 കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിജയം കൈവരിക്കുന്നു എന്നതാണ് അത്താണിക്കല്‍ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 95% വിജയം കൈവരിച്ചത് ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത് പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞന്‍, അരീത്തടത്തില്‍ വര്‍ക്കിയാശാന്‍, രക്തസാക്ഷിയായ മണ്ണത്തൂര്‍ വര്‍ഗ്ഗീസ്, മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ് എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ് അത്താണിക്കല്‍ സ്‌കൂള്‍ ഹൈസ്‌കൂളായും ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടത് എന്നത് പ്രത്യേകം സ്‌മരണീയമാണ്.ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന് സ്വന്തമായുണ്ട്. പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യമായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട് ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക് നടന്നടുക്കുകയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.876822" lon="76.580672" type="satellite" zoom="16" height="600" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.868831, 76.577196
GHSS ATHANICKAL
9.875807, 76.581252
GHSS ATHANICKAL
</googlemap>
|
|
മേല്‍വിലാസം
ഗവ. ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍, അത്താണിക്കല്‍