"ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid green; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid green; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
[[പ്രമാണം:Buchanan.JPG|100px|center| ]] | [[പ്രമാണം:Buchanan.JPG|100px|center| ]] | ||
<font size=6><font color="red"> <center> | <font size=6><font color="red"> <center>അടൽ ടിങ്കറിംഗ് ലാബ് </center></font color></font size> | ||
== ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023== | == ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023== | ||
22:21, 24 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023
"അടൽ ടിങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. 6മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തന സ്ഥലമാണ് അടൽ ടിങ്കറിംഗ് ലാബ്. സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകളും സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3Dപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് അടൽ ടിങ്കറിംഗ് ലാബ്. 2020ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് NITI അയോഗിലൂടെ അടൽ ഇന്നവേഷൻ മിഷൻ(AIM) സ്ഥാപിച്ചു. ടിങ്കറിംഗ് ലാബുകൾ നടപ്പിലാക്കുന്നത് ഇവരാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയിയുടെ ബഹുമാനാർത്ഥമാണ് ഈ ലാബുകൾ അടൽ ടിങ്കറിംഗ് ലാബ് എന്നറിയപ്പെടുന്നത്. മേന്മകൾ
- കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടം.
- സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം, ഇവയിലെ
ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം.
- പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം.
- ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം.
സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ്. പ്രവർത്തനങ്ങൾ
- വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം
- വർക്ക് ഷോപ്പുകൾ
- സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ
- എക്സിബിഷനുകൾ
- അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.
5മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടിയുടെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജിന്റ മെർലിൻ ജയിംസ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. തോംസൺ ഇലക്ട്രോണിക്സ് കൊച്ചിൻ ആണ് വെൻഡർ. സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു
ഗാലറി
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് | ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് | ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് |
---|---|---|
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം
അടൽ ടിങ്കറിംഗ് ലാബ്
ലാബ് ഒരുക്കലും വെൻഡറിനെ തെരഞ്ഞെടുക്കലും