"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
== ''' വാഹനസൗകര്യം ''' ==
== ''' വാഹനസൗകര്യം ''' ==
   കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.  
   കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.  
 
'''
'''''''2018-19 ലെ പ്രവർത്തനങ്ങൾ'''''''''''''''
2018-19 ലെ പ്രവർത്തനങ്ങൾ'''


'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''
'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''

10:36, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
വിലാസം
വ്ളാത്താങ്കര

വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര I പിൻ കോഡ് = 695134
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം21 - June - 1949
വിവരങ്ങൾ
ഫോൺ2236795
ഇമെയിൽvrindavanschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്44052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎച്ച്.എസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVRINDA RAJENDRAN
അവസാനം തിരുത്തിയത്
05-09-201944052


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് വ്ളാത്താങ്കരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ‌|വിദ്യാലയമാണ് വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം =വ്ളാത്താങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. ചരിത്രം നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച നെയ്യാറിന്റെ സാമീപ്യം കൊണ്ട് സമൃദ്ധവും ധന്യവുമാക്കപ്പെട്ട പുണ്യഭൂമിയായ നെയ്യാറ്റിങ്കരയ്ക്കു സമീപമുള്ള ഒരു ഉൾനാടൻ ഗ്രാമമാണു ചെങ്കൽ പഞ്ചായത്തില്പ്പെട്ട വ്ളാത്താങ്കര പ്രദേശം.ആറു പതിറ്റാണ്ടുകൾക്കു മുമ്പു 1949-ൽ സ്ഥാപനം സ്ഥാപിക്കുന്ന കാലഘട്ടം സാമൂഹ്യമായും , സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും ഈ ഗ്രാമം വളരെ പിന്നിലായിരുന്നു.അക്കാലത്ത് സാമൂഹ്യ പുരോഗതിയിൽ തല്പ്പരരായ കുറെ ചെറുപ്പക്കാരും, നാട്ടുകാരും പൗരമുഖ്യനും -പുരോഗമനവാദിയുമായ ശ്രീ. ലക്ഷ്മണൻ നാടാരെ കാണുകയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള കാര്യമാണെന്നു മനസ്സിലായിട്ടുപോലും ഗ്രാമത്തിന്റെ പുരോഗതി മുന്നിൽ കണ്ട അദ്ദേഹം ആ കർത്തവ്യം സസന്തോഷം ഏറ്റെടുക്കാനുള്ള മഹാമനസ്ക്കത കാണിച്ചു.അങ്ങനെ വ്യക്തിഗത മാനേജ്മെന്റ് സ്ക്കൂളുകളിൽ മാനേജർ സ്വന്തമായി ശമ്പളം കൊടുത്തു നടത്തുന്ന ചുരുക്കം സ്ക്കൂളുകളിൽ ഒന്നായി വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.

                          ശ്രീകൃഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാർഷിക ആഘോഷവേളയിൽ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട്  വൃന്ദാവൻ ഹൈസ്ക്കൂൾ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക്  അവിസ്മരണീയമായ 69 വർഷങ്ങൾ പിന്നിടുന്നു.
                           1978 ഏപ്രിൽ 17-നു സ്ഥാപക മാനേജർ ശ്രീ.എൻ. ലക്ഷ്മണൻ നാടാർ ദിവംഗതനായി.അതിനുശേഷം ശ്രീ. എൽ. ഗോപിനാഥനും ശ്രീ. എൽ.രാജേന്ദ്രനും ചേർന്നു എഡ്യൂക്കേഷ്ണൽ ഏജൻസിയായി സ്ക്കൂൾ നടത്തിയിരുന്നു.ഇപ്പോൾ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആർ.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണൽ ഏജൻസി അംഗങ്ങൾ.
                     സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാർഷികത്തിൽ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ൽ നമ്മുടെ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ.ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തിൽ അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാർത്തെടുത്ത വ്ലാത്താ‍ങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ മറ്റുസ്ക്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു.

=

ഭൗതികസൗകര്യങ്ങൾ

  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  7 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.  ഷീറ്റിട്ട കെട്ടിടങ്ങളിലായി 5 ക്ലാസ്റൂമുകൾ,  4 മൂത്രപുരകൾ, 10 കക്കൂസുകൾ, 1 സയൻസ്ലാബ് , 1 ലൈബ്രറി എന്നിവ ഉണ്ട്. 

                               ശിശു സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം,ശാസ്ത്രീയമായ പഠന രീതി,അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി,ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.  ഗൈഡ് യൂണിറ്റും സ്കൌട്ട് യൂണിറ്റും റെഡ് ക്രോസ്സ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. സ്‌കൂൾ ബസ് സൗകര്യം, പാചകപുര,  വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

വാഹനസൗകര്യം

 കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്. 

2018-19 ലെ പ്രവർത്തനങ്ങൾ

2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1

2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 105 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ.S ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. K ആൻസലൻ MLA ഉദ്ഘാടനം നിർവഹിച്ചു . പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിV R സലൂജ പുതുതായി വന്ന കുട്ടികൾക്ക്   എന്റെ സത്യാന്വേഷണ കഥകൾ

എന്ന പുസ്തകം നൽകി ക്ലാസുകളിലേക്കു അയച്ചു

SCERT യുടെ നേരിട്ടുള്ള പിന്തുണ

വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക, മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന് റിസർച്ച് ഓഫീസർമാരായ രമേശ് ,വിനീഷ് വി.ടി, രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്, മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു.

പ്രമാണം:Scertpic.jpg

ഗണിതശില്പ്പശാല SCERT യുടെ ആഭിമുഖ്യത്തിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വച്ച് നടന്ന ദ്വിദിന ഗണിതോത്സവം പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു .വിദ്യാർത്ഥികൾക്ക് ഗണിതത്തോട് പൊതുവായുള്ള ഭയം ഒഴിവാക്കാനും ഓരോ കുട്ടിക്കും വ്യക്തിഗത പിന്തുണ നൽകി ഗണിതം അനായാസമാക്കുക എന്ന ഉദ്ദേശത്തിലാണ് ശില്പശാല നടന്നത്.ലളിതമായ ഉപകരണങ്ങളിലൂടെയും പാഴ് വസ്തുക്കളിലൂടെയും കുട്ടികളിൽ ഗണിത ആശയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾ നിർമ്മിച്ചു നൽകിയ പഠനോപകരണങ്ങൾ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലെയും പ്രത്യേകം സജ്ജീകരിച്ച ഗണിതമൂലകളിൽ ഇനി സ്ഥാനം പിടിക്കും.കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും അവ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനും ,ഗണിത പിന്നാക്കാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനും ,ഗണിത താല്പര്യവും അഭിപ്രരണയും വളർത്താനും, ഗണിതാശയങ്ങളെ എല്ലാ കുട്ടികളിലും എത്തിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.ഗണിതാശയങ്ങളെ ലളിതവും രസകരവുമായി അനുഭവപ്പെട്ട് ആസ്വദിച്ച് പഠിക്കുന്നതിനും ഗണിത പoനോപകരണങ്ങൾ സഹായിക്കുന്നു. ജ്യാമിതി ,ബീജഗണിതം ,അങ്ക ഗണിതം ,ത്രികോണമിതി ,ഭിന്നസംഖ്യകൾ ,ഗുണന വസ്തുതകൾ ,സംഖ്യാ വിശകലനം ,സംഖ്യാ വ്യാഖ്യാനം ,മന ഗണിതം മുതലായ മേഖലകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പoന പിന്തുണ നൽകാൻ ഓരോ ക്ലാസ്സിലും ഒരു ഗണിത ലാബ് എന്ന ആശയത്തിലൂടെ സാധിക്കും.ചലിക്കുന്ന വൃത്തം ,ഊഹമളക്കും ചക്രം ,ചതുരങ്ങളിലെ ചതുരം ,സമാന്തര വരയിലെ കോൺമാപിനി ,ഭിന്ന സംഖ്യകളുടെ സങ്കലനവും ഗുണനവും ,അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് ,കോണുകൾ ചേരുമ്പോഴുള്ള പ്രത്യകതകൾ ,ടെൻ ഫ്രയിം ,ക്ലൈനോ മീറ്റർ ,ത്രികോണത്തിലെ കോണുകളുടെ തുകയും പരപ്പളവും മുതലായ പഠന നേട്ടങ്ങൾ ഉറപ്പിക്കലാണ് ഗണിത ലാബ് കൊണ്ട് ലക്ഷ്യമിടുന്നത് .65 ലധികം വിദ്യാർത്ഥികളും 35 ലധികം രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഗണിത സമീപനം സൗഹൃദമായത്തിന്റെ ഫലമായി 13 വ്യത്യസ്ഥ മേഖലകളിലൂടെ പoന വസ്തുതകളുടെ അവതരണവും വിലയിരുത്തലും നടന്നു.രക്ഷകർത്താക്കൾ നിർമ്മിച്ച പഠനോപകരണങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല സജ്ജീകരിക്കുന്നതിലേക്കായി ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി.

ബയോമെട്രിക് പഞ്ചിംഗ് സംവിധാനം

സംസ്ഥാനത്തെ എല്ലാ സർക്കാർ അർദ്ധ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലും സ്പാർക്ക് ബന്ധിത ബയോമെടിക്ക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വ്ലാത്തങ്കരവൃന്ദാവൻ ഹൈസ്കൂളിലും ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന്റെയും അധ്യാപകരുടേയും സ്റ്റാഫിന്റെയും സാന്നിധ്യത്തിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വട്ടവിള രാജ്കുമാർ പഞ്ചിംഗ് സംവിധാനം ഉത്ഘാടനം ചെയ്തു.

എസ്.എം.എസ് അലെർട്ട്

വീടും വിദ്യാലയവും തമ്മിലുള്ള വിവര വിനിമയത്തിന്റെ ഭാഗമായി വൃന്ദാവൻ ഹൈസ്കൂളിൽ എസ്.എം.എസ് അലെർട്ടിന് തുടക്കമായി. അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂൾ ബസിന്റെ സമയക്രമം,പി.ടി.എ മീറ്റിംഗുകൾ, ജന്മദിന ആശംസകൾ തുടങ്ങിയ വിവരങ്ങൾ യഥാസമയം രക്ഷാകർത്താക്കളിൽ എത്തിക്കുന്ന ഷോർട്ട് മെസേജ് സംവിധാനത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ, മാനേജർ മോഹൻലാൽ, രക്ഷാകർത്താക്കൾ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ വട്ടവിള ഷാജി നിർവ്വഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. 
  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്സ്
  • പഠനവിനോദയാത്ര
  • ക്ലാസ് മാഗസിൻ
തുടങ്ങി നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ  വളരെസജീവമായിപ്രവ൪ത്തിക്കുന്നു
റെഡ് ക്രോസ്സ്

    നെയ്യാറ്റിൻകര :വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ എ .ബി .സുമിത്രൻ ഉത്ഘാടനം ചെയ്തു .

ശ്രീ ആർ എം അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി

കൗൺസിലിംഗ്

ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.

ശാസ്ത്രമേള ,കലോൽസവം ,കായികമേള

സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.

   വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്.

പ്രമാണം:.jpg

വിവിധ ക്ളബുകൾ

  • ഐ. ടി. ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • പ്രവർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ളബ്
  • ഇകോ ക്ളബ്
  • ഗാന്ധിദർശൻ
  • ഹെൽത്ത് ക്ളബ്

തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ .

എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. 
വിദ്യാരംഗം കലാ സാഹിത്യ വേദി 

വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു .വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു .യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു .വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി .വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി .

സയൻസ് ക്ളബ്

 സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.

ബോധപൌർണ്ണമി

വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ അഭിൻ സഹോദരനായ അലിൻ എന്നീ വിദ്യാർത്ഥികളുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വൃന്ദാവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒരു ലക്ഷത്തി മുപ്പത്തി മൂന്നായിരം (133000 ) രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് അ ഭിന്റെ കുടുംബത്തിനു കൈമാറി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ WR ഹീ ബ, ജില്ലാ പഞ്ചായത്തു മെമ്പർ ബെൻ ഡാർവിൻ,സനൽ കുളത്തിങ്കൽ,പി.ടി.എ പ്രസിഡന്റ്ഷാജി , ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,അനിൽകുമാർതുടങ്ങിയവർ സംസാരിച്ചു.അമ്പതിനായിരം ( 50,000 ) രൂപ നേരത്തേ വിദ്യാർത്ഥികൾ സമാഹരിച്ചു നൽകിയിരുന്നു.

സംസ്കൃതം ക്ളബ്  
  • മധുരം സംസ്കൃതം*

വൃന്ദാവൻ ഹൈസ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിദ്യാലയത്തിൽ സംസ്കൃതാന്തരീക്ഷം സൃഷ്ടിച്ച് ലളിതമായി സംസ്കൃത ഭാഷ സംസാരിക്കുവാനും നിത്യജീവിതത്തിലെ പദങ്ങൾ സംസ്കൃത ഭാഷയിലൂടെ അറിയുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പദ്ധതിക്ക് സംസ്കൃത കൗൺസിൽ യോഗത്തിൽ പ്രധാന അധ്യാപിക ഗീതാ രാജേന്ദ്രൻ തുടക്കം കുറിച്ചു.

മാത്സ് ക്ളബ്

  • ഗണിതം മധുരം*

ഗണിതം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വിവിധ ഗണിത ഉപകരണങ്ങൾ കൊണ്ട് വൈവിധ്യമായ ഒരുഗണിത ലാബ് വൃന്ദാവൻ ഹൈസ്കൂളിൽ ഒരുങ്ങുകയാണ്.നെയ്യാറ്റിൻകര ബി.ആർ സി. യുടെ സഹകരണത്തോടെ വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികൾക്ക് ഗണിതം ആസ്വാദ്യകരവും ലളിതവുമായി തീരുന്നതിന് ഉപകരിക്കുന്ന വിവിധ ഗണിത രൂപങ്ങൾ തയ്യാറാക്കി, വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത ലാബിനു വേണ്ടി ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന് കൈമാറി.

സ്പോർട്സ് ക്ലബ് 

സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി.വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു.


സോഷ്യൽ സയൻസ് ക്ലബ് 
ആഗസ് റ്റ്  15   സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.
           

ഇകോ ക്ളബ്

കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ‍ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി  എന്നിവ കൃഷിചെയ്യുന്നു. കൃഷി ഒരു സംസ്കാരമാണ്. മാനവരാശിയെ ഉർവ്വരതയിലേക്ക് ഉയർത്തിയ സംസ്കാരം.ആവാസവ്യവസ്ഥയും ജീവന്റെ തുടിപ്പും കൃഷിയിൽ തുടങ്ങുന്നു.സ്കൂളിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ചെങ്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.കെ.മധു നിർവ്വഹിച്ചു. ഓണത്തിന് ഒരു മുറമല്ല പലമുറം പച്ചക്കറി വൃന്ദാവൻ സ്കൂളിൽ വിളയട്ടെ എന്ന് ശ്രീ വി.കെ.മധു ആശംസിച്ചു..പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ആർ സലൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് ലാൽ, ഹെഡ്മിസ്ട്രസ് ഗീതാരാജേന്ദ്രൻ, ചെങ്കൽപഞ്ചായത്ത് മെമ്പർ മിനി പി റ്റി എ അധ്യക്ഷൻ ശ്രീ ഷാജി, ശ്രീമേഘ വർണൻ, ചെങ്കൽ കൃഷിഭവൻ അസിസ്റ്റന്റ് ശ്രീ ഷിനു. എന്നിവർ സംസാരിച്ചു.


ലൈബ്രറി

സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും  പ്രയോജനപ്പെടുത്താവുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്. ഏകദേശം 3000 ത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് സഹായിക്കുന്നു.ഓരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഓരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു

സ്ക്കൂൾ അസംബ്ളി

എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി , ഹൈസ്കൂൾ വിദ്യാർഥികളെ

ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. 


ഗ്യാലറി

മാനേജ്മെന്റ്

Manager :  Mohanlal P

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമാണം:.jpeg
കോമളം അന്ന്
പ്രമാണം:.jpeg
കോമളം ഇന്ന്

മികവുകൾ

കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.



== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
പ്രമാണം:.JPG
പൊതുവിദ്യാഭ്യാസ യജ്ഞം