"ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="9.907303" lon="76.731606" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu

20:49, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ
വിലാസം
KALOOR

ERNAKULAM ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല MUVATTUPUZHA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Imhs




ചരിത്രം

മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കാളിയാര്‍ പുഴയുടെ തീരത്തുള്ള കലൂര്‍ ഗ്രാമത്തിന്റെ അഭിമാനസ്‌തംഭമായി ശോഭിക്കുന്ന ഐപ്പ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ 1951 ജൂണ്‍ 4-ന്‌ ആണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വിദ്യാഭ്യാസസൗകര്യവും ഗതാഗതസൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത്‌ കര്‍ഷകരും സാധാരണക്കാരും നിറഞ്ഞ കലൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെയും ഭാവിതലമുറയുടെയും വിദ്യാഭ്യാസപരവും സാംസ്‌ക്കാരികവുമായ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട്‌ പൗരപ്രമുഖനും മികച്ച പ്ലാന്ററുമായിരുന്ന ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടി, അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയുടെ സ്‌മരണാര്‍ത്ഥമാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലാണ്‌ ഈ സ്‌കൂള്‍ ആരംഭകാലം മുതല്‍ സ്ഥിതിചെയ്യുന്നത്‌. സര്‍ക്കാര്‍ ധനസഹായം ഇല്ലാതെ ഒരു അംഗീകൃത ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1960 മുതല്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളായി മാറി. ആദ്യകാലം മുതലേ പഠനരംഗത്തും സ്‌പോര്‍ട്‌സ്‌, കല, ബാന്റ്‌ സെറ്റ്‌ തുടങ്ങിയ പാഠ്യേതര രംഗത്തും എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന സ്‌കൂളാണിത്‌. 1962 നവംബര്‍ 30-ന്‌ സ്ഥാപക മാനേജര്‍ ദിവംഗതനായതിനെ തുടര്‍ന്ന്‌ 1986 വരെ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയായിരുന്നു മാനേജര്‍. വിശാലമായ ഫുട്‌ബോള്‍കോര്‍ട്ട്‌, വോളിബോള്‍ കോര്‍ട്ട്‌, ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌, കലാസുന്ദരമായ ഐപ്പ്‌ വര്‍ഗ്ഗീസ്‌ ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്‌, സുരക്ഷിതമായ കൊമ്പൗണ്ട വാള്‍, പ്രാഥമികാവശ്യത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, അത്യന്താധുനിക കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ലബോറട്ടറി, ലൈബ്രറി, മനോഹരവും വിസ്‌തൃതവുമായ പൂമുഖം ഇവയെല്ലാമുള്ള ഈ സ്ഥാപനം ഇന്നും രാജകീയ പ്രൗഢിയില്‍ തൊടുപുഴ-ഊന്നുകല്‍ സംസ്ഥാന പാതയ്‌ക്കഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്നു. 1983 ജൂണ്‍ 15 മുതലാണ്‌ ഈ സ്‌കൂളില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. അഞ്ചാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെ 15 ഡിവിഷനുകളിലായി ഇപ്പോള്‍600-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നു. ഇവിടെ 24 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. 8, 9, 10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഉണ്ട്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% റിസല്‍ട്ട്‌, ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്‌ നിലനിര്‍ത്തിപ്പോരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ദശാബ്‌ദങ്ങളായി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കിരുത്തുന്ന സ്‌കൂള്‍ എന്ന ഖ്യാതി ഈ സ്ഥാപനത്തിനു മാത്രമാണുള്ളത്‌. ഓരോ വര്‍ഷവും 160-നും 175 നും ഇടയ്‌ക്ക്‌ കുട്ടികള്‍ ഇവിടെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ എഴുതാറുണ്ട്‌. ദശാബ്‌ദങ്ങളായി വിജയം 95 ശതമാനത്തിന്‌ മുകളില്‍ നിലനിര്‍ത്തിപ്പോരുവാനും കഴിയുന്നുണ്ട്‌. കലാകായികരംഗത്ത്‌ ദേശീയതാരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള ഈ സ്ഥാപനം കായിക മത്സര രംഗത്ത്‌ ഇന്നും ആധിപത്യം നിലനിര്‍ത്തിപ്പോരുന്നു. അനേകം കുട്ടികള്‍ക്ക്‌ വിജ്ഞാനപ്രഭ ചൊരിഞ്ഞു നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ രജതജൂബിലി 1976-ലും സുവര്‍ണ്ണ ജൂബിലി 2001 ലും ഗംഭീരവും വര്‍ണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടിയും ഹെഡ്‌മാസ്റ്റര്‍ ശ്രീ. George C Kakkanattu ആണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട് ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി