ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15034 (സംവാദം | സംഭാവനകൾ)
club
15034 (സംവാദം | സംഭാവനകൾ)
club
(വ്യത്യാസം ഇല്ല)

21:07, 28 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് മേപ്പാടി
വിലാസം
മേപ്പാടി

673577
,
വയനാട് ജില്ല
സ്ഥാപിതം4 - മെയ് - 1962
വിവരങ്ങൾ
ഫോൺ04936282477
ഇമെയിൽhmghsmeppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , തമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമത്തായി
പ്രധാന അദ്ധ്യാപികശ്രീമതി.സുജാത
അവസാനം തിരുത്തിയത്
28-08-201915034


പ്രോജക്ടുകൾ





മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപ‍ഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

                          അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
          നിലവിൽ പി ടി എ പ്രസിഡന്റായി ശ്രീ.മ‌ുഹമ്മദ് ബഷീറ‌ും പ്രിൻസിപ്പലായി സ‌ൂസൻ റൊസാരിയോ ടീച്ചറ‌ും  ഹെഡ്‌മാസ്റ്ററായി ശ്രീ.ജോർജ് മാമൻ മാസ്‌റ്ററായ‌ും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്‍സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വർഗ്ഗീസ് മാത്യു
  • നാരായണൻ
  • ഗംഗാധരൻ
  • ബാലഗോപാലക്കുറുപ്പ്
  • അബ്ദുറഹ്മാൻ
  • അബ്ദുള്ള
  • ജോൺ
  • മൂസ
  • Dr.അബ്ദൂൾ ഗഫൂർ
  • രാധ
  • കുസുമജ ബാല
  • സീതാദേവി ടി എം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
  • വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ

ഡോ.സജേ‍ഷ്(MBBS)

പ്രഭാകരൻ മാസ്റ്റർ-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ

വഴികാട്ടി

{{#multimaps:11.846556, 76.062450|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മേപ്പാടി&oldid=652820" എന്ന താളിൽനിന്ന് ശേഖരിച്ചത്