"സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
വരി 126: വരി 126:


=== ജില്ലാ ക്യാമ്പ് ===
=== ജില്ലാ ക്യാമ്പ് ===
സെന്റ് ജോർജ്ജ് മുതലക്കോടം ഹൈസ്കൂൾ
2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഈ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ മാത്യു സി മാർട്ടിൻ  പ്രോഗ്രാമിംഗ് വിഭാഗത്തിൽ ടോമിൻ മൈക്കൾ എന്നീ കുട്ടികൾ  പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ് 17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു .


=== സംസ്ഥാനതല ക്യാമ്പ് ===
=== സംസ്ഥാനതല ക്യാമ്പ് ===