"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാ)
(change profile)
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം= 25 |
അദ്ധ്യാപകരുടെ എണ്ണം= 25 |
പ്രിൻസിപ്പൽ=  സ്റ്റീഫ൯ പെരേര  |
പ്രിൻസിപ്പൽ=  സ്റ്റീഫ൯ പെരേര  |
പ്രധാന അധ്യാപകൻ/ പ്രധാന അധ്യാപിക =മേരി മെറീന റോബി  |
പ്രധാന അധ്യാപകൻ/ പ്രധാന അധ്യാപിക = മേരി മെറീന റോബി  |
പി.ടി.ഏ. പ്രസിഡണ്ട്= ഷാജഹാ൯ എ |
പി.ടി.ഏ. പ്രസിഡണ്ട്= ഷാജഹാ൯ എ |
എം പി ടി എ = റെജീന ഗോഡ് വി൯ |
എം പി ടി എ = റെജീന ഗോഡ് വി൯ |

22:36, 19 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്
വിലാസം
വെട്ടുകാട്

സെൻറ് മേരീസ് ഹയർ സെക്കൻണ്ടറി സ്കൂൾ , വെട്ടുകാട്
തിരുവനന്തപുരം
,
695007
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04712500935
ഇമെയിൽstmarysvtkd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്റ്റീഫ൯ പെരേര
അവസാനം തിരുത്തിയത്
19-08-201943054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ൽ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്.

ചരിത്രം

റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ‍ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. പാൽകുളങ്ങര എൻ. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റർ. ശ്രീ. ശങ്കരനാരായണൻ സർ ഹെഡ്മാസ്റ്റർ ആയ വർഷം മുതലാണ് എസ്.എസ്.എൽ. സി. സന്റർ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയർ സെക്കൻററി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോൺ അവർകൾ അടിയന്തിരാനുമതി നൽകുകയും ഹൈസ്കൂൾ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കർ പുറപ്പോക്ക് ഭൂമി പതിച്ചുനൽകുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷൻ റൈറ്റ്. റവ.ഡോ. പീറ്റർ ബർണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിൻറെ നിർമാണത്തിനും പുരോഗതിക്കും വഴിതെളിച്ചു. ദിവംഗതനായ മുൻകേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 1952-53 അധ്യയന വർഷത്തിൽ കേവലം 11 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് യു.പി. വിഭാഗത്തിൽ 14 ഡിവിഷനുകളും, ഹൈസ്കൂൾ വിഭാഗത്തിൽ 13 ഡിവിഷനുകളും, ഹയർ സെക്കൻററി വിഭാഗത്തിൽ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വർഷത്തോളം മാതൃകാ ഹെഡ് മാസ്റ്റർ എന്ന നിലയിൽ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരൻ സാറിന് ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൪ കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.അകലത്തായി വെട്ടുകാട്

മാനേജ്മെന്റ്

ലോക്കൽ മനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ഇഗ്നേഷ്യസ് ജെ. തോമസ് ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10വരെ ക്ലാസുകളിലായി 595 ആൺകുട്ടികളും, 453 പെൺകുട്ടികളുമടക്കം 1048 കുട്ടികൾ ഇവിടെ പഠിക്കുന്നു.

1917 - റവ.ഫാ. ട്രിനിഡാഡ് (സ്ഥാപകൻ)
1952 - 54 വ. ഫാ. സിറിൽ ഡിക്കോസ്
1954 - 59 വ. ഫാ. സിൽവസ്റ്റർ എൽ. ഫെർണാണ്ടസ്
1959 - 68 റവ. ഫാ. ആന്റണി പെരേര
1968 - 72 റവ. ഫാ. നിക്കോളസ് ഡിക്കോസ്റ്റ
1972 - 78 റവ. ഫാ. പോൾ കുരിശിങ്കൽ
1978 - 80 വ. ഫാ. മോൺ. ജെയിംസ് അമാഡോ
1980- 88 റവ.ഫാ. ജി. സ്റ്റീഫൻ
1988 - 89 റവ. ഡോ. സി. ജോസഫ്
1989 - 91 റവ.ഫാ. ക്ലീറ്റസ് ഗോമസ്
1991 - 97 റവ. ഫാ.എൽ. റോമാൻസ്
1997 - 99 റവ. ഫാ. ഹയസിന്ത് നായകം
1999 - 2004 റവ. ഫാ. ഇഗ്നേഷ്യസ് ഫ്രാൻസിസ് ലൂയിസ്
2004 - 09 റവ. ഫാ. ജോൺസൺ അലക്സാണ്ടർ
2009 - 12 റവ. ഡോ. ഗ്ലാഡിൻ അലക്സ്
2012- 14 റവ. ഫാ. സൈറസ് കളത്തിൽ
2014- റവ. ഫാ. നിക്കോളാസ് റ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952 - 55 റ്റി. എസ്സ്. കൃഷ്ണയ്യർ
1955 - 64 റിച്ചാർഡ് സി. ഫെർണാണ്ടസ്
1964 - 66 ജി. പീറ്റർ
1966 - 68 പി. കെ. ശങ്കരൻ നായർ
1968 - 71 പി. കെ. സുകുമാരൻ
1971 - 88 എസ്. ഹരിഹരൻ
1988 - 92 ബൊണിഫൈസ്
1992- 93 മോണാ ഡോറിസ്
1993 - 95 ജെസ്റ്റിൻ കുലാസ്
1995 - 97 വി. വസന്തൻ
1997 - 2000 ഫ്രാൻങ്ക്ളിൻ വിൽസൻ
2000 - 02 സി. എൽ. സ്റ്റീഫൻ
2002 - 06 എമ്മാ ഡബ്ല്യൂ. ഫെർണ്ണാണ്ടസ്
2006 - 07 പി. വർഗ്ഗീസ്
2007 - 08 കൊർണേലിയ സി.
2008 - 11 ഇഗ്നേഷ്യസ് ജെ. തോമസ്
2011 - 14 മേരിപുഷ്പം
2014 . ജെയ്൯ ജോസഫ്

ഓപ്ഷണല്):

അടിക്കുറിപ്പ് (വിക്കി മാര്ക്കപ്പ് മതിയാവും):

Icon: സേവ് ചെയ്ത് അടയ്ക്കുക നീക്കം ചെയ്യുക start a path 9.656283, 76.297131


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. റവ.ഡോ. ബനഡിക്ട് .എൽ. ജോസ് - രൂപതയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമുള്ള ആർ.സി. കോപറേറ്റ് മാനേജ്മെന്റിൽ ജനറൽ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമിൽ പോയി. ആൾ ഇന്ത്യ ബിഷപ്പ്സ് കോൺഫറൻസിൻറെ ദക്ഷിണേന്ത്യൻ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.


2. അബിലിയൂസ്. എഫ്. - രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, തിരുവനന്തപുരം.


3. ഡോ.ശിവരാജൻ - രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു ‌

4. റോബർട്ട് ഫെർണാണ്ടസ് - കേരള ഫിഷർമെൻ വെൽഫെയർ ബോർഡ് ചെയർമാൻ


5. എഡിസൻ. എഫ്. - സിവിൽ എഞ്ചിനിയർ.(ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, കൊച്ചി)


6. ജെയിംസ് ഫെർണാണ്ടസ് - അഡ്വക്കേറ്റ്, ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രസിഡണ്ട്.


7. ജോസഫ് റെഫിൻ ജെഫ്രി - അഗ്രികൾച്ചറൽ ഓഫീസർ


8. നിഷാ ബായി- അഗ്രികൾച്ചറൽ ഓഫീസർ


9. ജോൺ ഫെർണാണ്ടസ്- എം. എസ്. ഡബ്ല്യൂ. പാസ്സായി. പി.സി.ഒ. കോ.ഓർഡിനേറേറർ, തിരുവനന്തപുരം രൂപത സാമൂഹ്യശുശ്രൂഷ ഉപദേഷ്ടാവായിരുന്നു.


10. തോമസ് സെബാസ്റ്റ്യൻ- സന്തോഷ് ട്രോഫി ക്യാപ്റ്റൻ. നാഷണൽ ഫൂട്ബോൾ ചാബ്യൻഷിപ്പിൽ 3 പ്രാവശ്യം പ്രതിനിധീകരിച്ചു.


11. സോണിയ ഫെർണാണ്ടസ്- ഡോക്ടർ


12. ഇഗ്നേഷ്യസ്- 2005-2006 ലെ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ‌.

വഴികാട്ടി

{{#multimaps: 8.4939524,76.9017925| zoom=12 }}