"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30: വരി 30:
[[ലഘുചിത്രം, പള്ളുരുത്തി|ലഘുചിത്രം]]
[[ലഘുചിത്രം, പള്ളുരുത്തി|ലഘുചിത്രം]]
== ചരിത്രം ==
== ചരിത്രം ==
02-06-1919ലാണ് ഈ സ്ക്കൂൾ ആരംഭിക്കുന്നത്. പള്ളുരുത്തിയിലെ പേരുകേട്ട നായർ സമുദായക്കാരായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.
 
പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവഃ യു.പി.സ്കൂൾ പള്ളുരുത്തി 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരു കേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് കൊച്ചുപള്ളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടികുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു .
ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ  ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് സരസ്വതീക്ഷേത്രം  ആരംഭിച്ചത്. അത്പോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് .
 
കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . ധാരാളം അധ്യാപകരും നിറയെ കുട്ടികളും ഉണ്ടായിരുന്ന ഒരു ഭൂതകാലം ഈ വിദ്യാലയത്തിനുണ്ട് .
 
നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂര തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത് . സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും  അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ
വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു .  ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . അത്കൊണ്ട് തന്നെ എണ്ണത്തിൽ വളരെയധികം വർദ്ധനവുള്ള ഒരു സ്കൂൾ കൂടിയായിരുന്നു ഇത് .
[[പ്രമാണം:/home/user/Desktop/image 90432240.resized.JPG|ലഘുചിത്രം]]
[[പ്രമാണം:/home/user/Desktop/image 90432240.resized.JPG|ലഘുചിത്രം]]


"https://schoolwiki.in/ഗവഃ_യു_പി_സ്ക്കൂൾ_,_പള്ളുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്