ജി.എച്ച്.എസ്.എസ്. കുഴിമണ്ണ (മൂലരൂപം കാണുക)
11:53, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2016→ചരിത്രം
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഏറനാടന്‍ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാര്‍ഷിക സംസ്കാരത്തിന്റെ നെടുംതൂണായി | |||
ഗതകാല സ്മൃതികള്‍ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതില്‍ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി | |||
പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിന്‍ ശക്തി നല്‍കി സംസ്കാര സമ്പന്നരാക്കാന്‍ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകള്‍ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാന്‍ വാക്കുകള്‍ക്കാകില്ലല്ലോ. എങ്കിലും ....... | |||
അക്ഷര സ്നേഹികളും നിസ്വാര്‍ഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താല്‍ 1 9 6 6 ല്‍ ഈ വിദ്യാലയം ആരംഭിച്ചപ്പോള്‍ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കല്‍ കാരാട്ടു ചാലി ചേക്കുരയിന്‍ ഹാജിയും സഹോദരന്‍ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കിയത് എന്നത് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. | |||
2000ല്‍ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തില്‍ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളില്‍ നിന്നായി അഞ്ചാം തരം മുതല്‍ +2 വരെയുള്ള 2 2 0 0 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു . | |||
അച്ചടക്കവും ഉയര്‍ന്ന വിജയ ശതമാനവും നിലനിര്‍ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് തുടര്‍ന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||