"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
}} | }} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
16:31, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ മുട്ടുചിറ പി.ഒ, , കോട്ടയം 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 04829282015 |
ഇമെയിൽ | stagnesghs@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 45024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ജാൻസി ദേവസ്യ |
അവസാനം തിരുത്തിയത് | |
17-02-2019 | 45024 |
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ. 1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ബഹു.മുരിക്കൻ തോമാച്ചൻ, ബഹു. കളപ്പുരയ്ക്കൽ വർക്കിച്ചൻ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ആരംഭഘട്ട ത്തിൽ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ (1949 -1950)ആണ്. തുടർന്ന് ശ്രീമതി ശോശാമ്മ ചെറിയാൻ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആൽഫ്രിഡാ (1971 - 1977),റവ. സി.ആൻസി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോൾഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),റവ.സി.ലെയോണിറ്റ (2000-2007),റവ.സി.റിയ തെരേസ്(2007-2010), റവ.സി.ലില്ലി(2010-2013 ), റവ.സി. ലിസ് ജോ മരിയ( 2013-2016) എന്നീ പ്രഥമാധ്യാപികമാരും കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രധാന അദ്ധ്യാപികയായി റവ.സി. അനിജാ മരിയയും ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നു . ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓർത്തുകൊണ്ട് പുത്തൻ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.
പ്രവേശനോത്സവം
സെന്റ് ആഗ്നസ് ഹൈ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സ്കൂൾ അസിസ്റ്റന്റ് മാനേജർ റെവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചൻ ഉത്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പി വി സുനിൽ ,പഞ്ചായത്ത് മെമ്പർമാർ ,പി ടി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ് സി. അനിജ മരിയ സി എം സി, മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ കുട്ടികൾക്ക് പൂക്കളും കത്തിച്ച മെഴുകുതിരികളും മധുര പലഹാരങ്ങളും നൽകി സ്വാഗതമോതി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
- സ്കൗട്ട് & ഗൈഡ്സ്.
ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ രണ്ടു യൂണിറ്റുകൾ ഇവിടെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 64 കുട്ടികൾ ഈ സംഘനയിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു. 7 കുട്ടികൾ ഈ വർഷത്തെ രാജ്യപുരസ്ക്കാർ അവാർഡിനർഹരായി. 9 കുട്ടികൾ രാഷ്ട്രപതി ടെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
റെഡ് ക്രോസ്സ്
സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത് ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട് ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി
ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടനം ജുലൈ രണ്ടാം വാരത്തിൽ നടത്തുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
മാത്‌സ് ക്ലബ്
പരിസ്തിതി ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹെൽത്ത് ക്ലബ്
ഐടി ക്ലബ്
ലിറ്റിൽകൈറ്റ്സ് ക്ലബ്
45024-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 45024 |
യൂണിറ്റ് നമ്പർ | LK/2018/45024 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ലീഡർ | ഐശ്വര്യ സന്തോഷ് |
ഡെപ്യൂട്ടി ലീഡർ | ജെസ്ന ടോമി |
അവസാനം തിരുത്തിയത് | |
17-02-2019 | 45024 |
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട ജോസഫ് ഇടത്തുംപറമ്പിൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അച്ചനോടോപ്പം ചേർന്ന് സ്കൂളിന്റെ ആധ്യാത്മിക ഭൗതിക വികസനത്തിനുവേണ്ടി പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചനും ബഹുമാനപ്പെട്ട പോൾ പാറക്കൽ അച്ചനുമാണ് സ്കൂളിന്റെ അസിസ്റ്റന്റ് മാനേജർമാർ.
സാരഥികൾ
1949-50 | ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ |
1950-56 | ശ്രീമതി ശോശാമ്മ ചെറിയാൻ |
1956-71 | റവ. സി. റോസ് ജോസഫ് |
1971-77 | റവ. സി. ആൽഫ്രിഡാ |
1977-1979 | റവ. സി.ആൻസി ജോസ് |
1978–1983 | റവ. സി. മരിന |
1983–1985 | റവ.സി. ഹാരോൾഡ് |
1985-1987 | റവ. സി. മരിന |
1987-1994 | റവ.സി.ലിസ്യു |
1994–2000 | റവ.സി.ലയോണിലാ |
2000-2007 | റവ.സി.ലെയോണിറ്റ |
2007-2010 | റവ.സി.റിയ തെരേസ് |
2010-2013 | റവ.സി.ലില്ലി |
2013-2016 | റവ.സി. ലിസ് ജോ മരിയ |
2016- | റവ.സി. അനിജാ മരിയ |
പ്രധാന അദ്ധ്യാപിക
അധ്യാപകർ /അനധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ |അപ്പർ പ്രൈമറി അധ്യാപകർ |അനധ്യാപകർ
സ്കൂൾ ഡയറി 2017-2018
DIARY COVER PAGE |SCHOOL DIARY
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മേരി സെബാസ്റ്റ്യൻ - ജില്ലാ പഞ്ചായത്ത് മെംബർ
വഴികാട്ടി
{{#multimaps:9.75702,76.50468 | width=800px| zoom=15 }} | കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു
|