"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 78: | വരി 78: | ||
|width="28%"| ''' [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ|ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ]] '''
മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്കൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ | |width="28%"| ''' [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ|ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ]] '''
മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്കൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ | ||
| align="center" | [[Image:Wikisource-logo.png|51px]] | | align="center" | [[Image:Wikisource-logo.png|51px]] | ||
|width="28%"| '''<span | |width="28%"| ''' [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/പഠനോത്സവം 2018-19|പഠനോത്സവം 2018-19]] '''
സ്കൂളിന്റെ മികവുകൾ വിളിച്ചോതിയ, വിദ്യാർത്ഥികളുടെ സർഗപ്രതിഭ പ്രകടമാക്കിയ പഠനോത്സവം 2018-19 | ||
| align="center" | [[Image:Wikiquote-logo.svg.png|51px]] | | align="center" | [[Image:Wikiquote-logo.svg.png|51px]] | ||
|width="28%"| '''<span | |width="28%"| ''' [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/മികച്ച പി റ്റി എ|മികച്ച പി റ്റി എ യ്ക്കുള്ള പുരസ്‌കാരം]] '''
മികവുറ്റ പ്രവർത്തനത്തിന്, ആധുനിക വിദ്യാലയ സങ്കല്പത്തിലേക്ക് സ്കൂളിന്റെ കൈപിടിച്ചുയർത്തിയതിന് മികച്ച പി ടി എ അവാർഡ് | ||

==മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്കൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ.== | ==മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്കൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ.== | ||
==പഠനോത്സവം2018-19== | ==പഠനോത്സവം2018-19== |
16:22, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട് | |

വിലാസം | |
കല്ലിയൂർ ഗവ . ഹയർസെക്കന്ററി സ്ക്കൂൾ, പുന്നമൂട്, പള്ളിച്ചൽ പി.ഒ , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0471-2400486 |
ഇമെയിൽ | ghsspunnamoodu@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43078 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോബിൻജോസ് .ആർ.ജെ |
പ്രധാന അദ്ധ്യാപകൻ | അനിത വി വി |
അവസാനം തിരുത്തിയത് | |
17-02-2019 | Pspnta |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് - തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം... നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം...
ചരിത്രം
എ .ഡി 1900 - ബ്രട്ടീഷ് ഭരണം ഭാരതത്തിൽ കൊടികുത്തിവാഴുന്ന കാലം. അക്ഷരാഭ്യാസത്തിന്റെ മഹത്വം വലിയ തോതിലറിഞ്ഞ ചെറിയ ഗ്രാമങ്ങൾ . ജാതി മത സ്ത്രീ പുരുഷഭേദമെന്വേ സകലർക്കും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങൾ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു . ആ സമയത്ത് തിരുവിതാംകൂറിൽ വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ആ സമയത്ത് കുടുംബണൂർ എൽ എം എൽ പി എസിലെ അധ്യാപകനായിരുന്ന എലീശ വാധ്യാർ തന്റെ 20 സെന്റ് സ്ഥലം സ്കൂൾ നിർമ്മിക്കാനായി വിട്ടുകൊടുത്തു. അങ്ങനെ 1915 ൽ ഭാഷാ പ്രൈമറി സ്കൂൾ പുന്നമൂട് സ്ഥാപിതമായി. സ്കൂളിന്റെ പ്രഥമാധ്യാപകൻ പൊറ്റവിള കേശവപിള്ളയായിരുന്നു. മൂന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ പകലൂർ തണ്ടൂർ വിളാകത്തു വീട്ടിൽ ഉലകൻ കൃഷ്ണന്റെ അനന്തിരവൻ കെ രാഘവൻ എന്ന ഒൻപതു വയസുകാരനായിരുന്നു ആദ്യ വിദ്യാർത്ഥി. ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന വിദ്യാർത്ഥിനി ഭാസ്കരം കുടുംബത്തിൽ എസ്തർ ഭാസ്കരം ആയിരുന്നു . ആകെ നാലു ക്ലാസുകൾ. ഓരോ ഡിവിഷൻ മാത്രം. നാലാം ക്ലാസ് പൂർത്തിയാകുമ്പോൾ കുട്ടികളും രക്ഷകർത്താക്കളും ഒരു പോലെ പകച്ചുനിന്നു... ഇനി എങ്ങോട്ട് ... ? പലരുടെയും വിദ്യാഭ്യാസം അവിടം കൊണ്ട് അവസാനിച്ചു. എന്നാൽ സുമനസുകളായ നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായി 1961 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും സ്കൂളിന്റെ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. യു പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നാഗമുത്തു നാടാരായിരുന്നു . അന്ന് സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് പരേതരായ നീലാംബരൻ, പി ടി എ പ്രസിഡന്റ് ആയിരുന്ന കുട്ടൻപിള്ള, ചെല്ലപ്പൻ പിള്ള തുടങ്ങിയവർ. 1974 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂൾ ആയി മാറുകയും പേര് ഗവണ്മെന്റ് ഹൈസ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. ഹൈസ്കൂളിന്റെ പ്രഥമാധ്യാപകൻ എം.രവീന്ദ്രൻ ആയിരുന്നു 1999 -2000 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. അപ്പോഴത്തെ പ്രധമാധ്യാപകൻ എം. സുരേന്ദ്രൻ ആയിരുന്നു . 2012 ൽ സ്കൂളിന് മാതൃക വിദ്യാലയ പദവി ലഭിക്കുകയും ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. 2012 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.
2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു
ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം നിർവഹിച്ചു.
ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 27ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ്, മാത്‍സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെൽത്ത്, സോഷ്യൽസയൻസ്, ,ഹിന്ദി,പ്രവർത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകൾപ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 10 ഉം ഹയർ സെക്കൻഡറിയിൽ 8 ഉം ക്ലാസ് മുറികൾ ഹൈടെക് ആക്കി. എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്
അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥിയുടെ അക്കാദമിക മികവിനൊപ്പം സമ്പൂർണ്ണ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തികമാക്കികൊണ്ടിരിക്കുന്നു. സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ പുന്നമൂട് എസ്.പി.സി, വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം, പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', രണ്ട് വർഷമായി മികവോടെ നടക്കുന്ന 'ശിശുവാണി - റേഡിയോ', ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ റെയിൻബോ റേഡിയോ, ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷി എന്നിവ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു
സ്കൂൾ മാഗസിൻ. ക്ലബ്ബ് പ്രവർത്തനങ്ങൾ എസ്.പി.സി ഹരിത കേരളം പ്രതിഭാകേന്ദ്രം ക്യാമ്പ്. ശിശുവാണി. ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്
മികവുകൾ 2018-19
ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്കൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ |
പഠനോത്സവം 2018-19 സ്കൂളിന്റെ മികവുകൾ വിളിച്ചോതിയ, വിദ്യാർത്ഥികളുടെ സർഗപ്രതിഭ പ്രകടമാക്കിയ പഠനോത്സവം 2018-19 |
മികച്ച പി റ്റി എ യ്ക്കുള്ള പുരസ്‌കാരം മികവുറ്റ പ്രവർത്തനത്തിന്, ആധുനിക വിദ്യാലയ സങ്കല്പത്തിലേക്ക് സ്കൂളിന്റെ കൈപിടിച്ചുയർത്തിയതിന് മികച്ച പി ടി എ അവാർഡ് |
മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്കൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ.
പഠനോത്സവം2018-19
മാനേജ്മെന്റ്
കേരള ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ ഹയർ സെക്കന്ററി വിദ്യാലയം. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ പ്രഥമാധ്യാപിക അനിത വി വി ആണ്. പ്രിൻസിപ്പൽ റോബിൻ ജോസ് ആർ ജെ., പി റ്റി എ പ്രസിഡൻറ് അഡ്വ.ഉദയകുമാർ എന്നിവരാണ്

അനിത വി വി (ഹെഡ്മിസ്ട്രെസ്)

റോബിൻ ജോസ് ആർ ജെ (പ്രിൻസിപ്പൽ)

അഡ്വ.ഉദയകുമാർ (പി റ്റി എ പ്രസിഡൻറ്)
മുൻ സാരഥികൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം |

1 | രവീന്ദ്രൻ.എം | 1974-75 |
2 | ആർ.സ്റ്റാലിൻ | 1975-76 |
3 | സി.പി.കാർത്ത്യായനി അമ്മ | 1976 |
4 | വി.സദാശിവൻ | 1976 |
5 | സി.മൃദുലാദേവി | 1976-1979 |
6 | കെ.വീരമണി അയ്യർ | 1979-1981 |
7 | എ.ലളിതാബായ് | 1981-1984 |
8 | സി.ഗോമതി അമ്മ | 1987-1988 |
9 | എൽ.സുമതി | 1988-1990 |
10 | കെ.സുകുമാരൻ | 1990-1992 |
11 | എം.വിജയൻ | 1992- 1993 |
12 | പി.വാസുദേവ് | 1993-1994 |
13 | എസ്.സുദാകരൻ | 1994-1996 |
14 | എൻ.ആർ.വിജയൻ | 1996-1997 |
15 | വി.പ്രഭാകരൻനായർ | 1997-1999 |
16 | ബി.തുളസിബായ് | 1999-2000 |
17 | എം.സുരേന്ദ്രൻ | 2000-2001 |
18 | പി.എം.മേരി | 2001-2005 |
19 | എസ്.ഗിരിജ ദേവി | 2005-2006 |
20 | എച്ച് .പ്രേമ | 2006 |
21 | എസ്.റ്റി.ലൂസിയറോസ് | 2006-2008 |
22 | എസ്.ഗീത | 2008-2009 |
23 | സുരഭി .എൻ | 2009-2010 |
24 | ഗിരിജകുമാരി .കെ | 2010 |
25 | സുജാത .റ്റി.എം | 2011-2013 |
26 | ഗീത .സി | 2013-2014 |
27 | സുരേഷ് ബാബു .ആർ.എസ് | 2014-2015 |
28 | രാജി സി ഒ | 2015-2018 |
29 | ശ്രീദേവി കെ ആർ (ഇൻ ചാർജ് ) | 2018 |
30 | അനിത വി വി | 2018- |
മുൻ സാരഥികൾ
ക്രമനമ്പർ | പ്രിൻസിപ്പളിന്റെ പേര് | കാലഘട്ടം | |||

1 | എം സുരേന്ദ്രൻ | 2000-2001 | |||
2 | പി എം മേരി | 2001-2003 | |||
3 | എൻ ജയമോഹൻ | - | 4 | ആനി കെ ഉമ്മൻ | 2004-2006 |
5 | സൗദാമിനി സി | 2006-2007 | |||
6 | പി ആർ മോഹന | 2007-2015 | |||
7 | റോബിൻ ജോസ് ആർ ജെ | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ഈ വിദ്യാലയത്തിൽ നിന്ന് മികവിന്റെ പടവുകൾ കയറിയ നിരവധിപേരുണ്ട്. എൽ ഐ സി ചെയർമാൻ ആയിരുന്ന ശ്രീ റ്റി വിജയൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി ആയിരുന്ന ശ്രീ വി എസ് സന്തോഷ്‌കുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ കെ വിജയകുമാർ, പ്രശസ്ത സിനിമ താരം ശ്രീ. സെന്തിൽ കൃഷ്ണ തുടങ്ങിയർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. 1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം
കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ മുഴുവൻ ആശയത്തെയും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അനവധി കർമ്മപദ്ധതികൾ ഇതിനകം തന്നെ സ്കൂളിൽ നടന്നു കഴിഞ്ഞു. വിദ്യാലയത്തിലെ 8 മുതൽ 12 ആം തരം വരെയുള്ള പതിനെട്ട് ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കുന്നതിൻറെ മുന്നോടിയായി സ്വന്തം നിലയിൽ നവീകരിച്ചു. പതിനെട്ട് ക്ലാസ്സ് മുറികൾക്കുള്ള ജനൽപ്പാളി നിർമ്മാണം, വൈദ്യുതീകരണം, പെൻറിംഗ് അനുബന്ധ അറ്റകുറ്റപണികൾ തുടങ്ങിയ പ്രവർത്തികൾക്ക് ഏഴു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടിവന്നു. ഈ തുക മുഴുവൻ അധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടിലെ ധനകാര്യസ്ഥാപനങ്ങൾ, വ്യവസായികൾ, ജനപ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നാണ് കണ്ടത്തിയത്. സ്കൂൾ അധിക്യതരുടേയും പി റ്റി എ യുടെയും അക്ഷീണവും ആത്മാർത്ഥവുമായ പ്രവർത്തനം കൊണ്ട് മാത്രമാണ് സമയപരിധിക്കുള്ളിൽ ഈ നേട്ടം സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. നിലവിൽ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 18 ക്ലാസ്റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു ആധുനിക വിദ്യാഭ്യാസ സങ്കല്പ്ങ്ങൾക്കനുസരിച്ച് അക്കാദമിക മികവിനൊപ്പം സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന, വ്യക്തിത്വ വികസനത്തിൻറെ വാതായനങ്ങൾ തുറന്നിടുന്ന ഒരു ജീവനുള്ള ക്യാമ്പസ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നു അക്കാദമിക മികവുകൾ ലക്ഷ്യമാക്കിക്കൊണ്ട് സമഗ്രമായ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും പ്രവർത്തനങ്ങൾ അതനുസരിച്ചു ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു
2018 -19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടു പിടിച്ചു 'വീക്ഷണം - മികവിന്റെ പടവുകളിലേക്ക്' എന്ന പേരിൽ അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ പി ഡി എഫ് കോപ്പി വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക - 'വീക്ഷണം - മികവിന്റെ പടവുകളിലേക്ക്'
വഴികാട്ടി
ക്രമനമ്പർ | പ്രിൻസിപ്പളിന്റെ പേര് | കാലഘട്ടം |

1 | എം സുരേന്ദ്രൻ | 2000-2001 |
2 | പി എം മേരി | 2001-2003 |
3 | എൻ ജയമോഹൻ | 2003 |
4 | ആനി കെ ഉമ്മൻ | 2004-2006 |
5 | സൗദാമിനി സി | 2006-2007 |
6 | ഡോ പി ആർ മോഹന | 2007-2015 |
7 | റോബിൻ ജോസ് ആർ ജെ | 2015 |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 8.4328229,77.0188889 | zoom=13 }}
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, പുന്നമൂട്, പള്ളിച്ചൽ പി ഒ, തിരുവനന്തപുരം - 695020
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0471 - 2400486 , ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0471 - 2406900