"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→മുൻ പ്രധാന അദ്ധ്യാപകർ) |
||
വരി 65: | വരി 65: | ||
3. ശ്രിമതി സാറാമ്മ മർക്കോസ് 1992-2009 | 3. ശ്രിമതി സാറാമ്മ മർക്കോസ് 1992-2009 | ||
4. ശ്രീ.കുര്യൻ വർഗ്ഗീസ്2009-2014 | 4. ശ്രീ.കുര്യൻ വർഗ്ഗീസ്2009-2014 | ||
5. ജാൻസി വർഗീസ് 2014 - 2018 | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |
23:02, 15 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം | |
---|---|
വിലാസം | |
പുളിന്താനം പുളിന്താനം പി.ഒ, , എറണാകുളം 686671 , എറണാകൂളം ജില്ല | |
സ്ഥാപിതം | 09 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04852893039 |
ഇമെയിൽ | sjhs28043@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകൂളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാൻസി വർഗീസ് |
അവസാനം തിരുത്തിയത് | |
15-02-2020 | Pulinthanam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിൽ പുളിന്താനം കരയിൽ മൂവാറ്റുപുഴ -കാളിയാർ റോഡിന് സമീപം ഹൈസ്കൂൾ മാത്രമായി 1982 ജൂൺ 9 ന് സെന്റ് ജോൺസ് ഹൈസ്കൂൾ പുളിന്താനം എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 2014 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.
ചരിത്രം
വിവിധ മതസ്ഥരും, ആദിവാസികളും പാർക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്കൂൾ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളിൽ ശ്രീ. സി.വി. യാക്കോബ് ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ഈ സ്കൂളിന് അംഗീകാരം നൽകുകയും ചെയ്തു.
തുടക്കം മുതൽ സിംഗിൾ മാനേജ്മെന്റായി നിലകൊണ്ട് ഒരു നല്ല റസിഡൻഷ്യൽ ഹൈസ്കൂൾ എന്ന ലക്ഷ്യത്തോടെ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1982-ൽ 97 വിദ്യാർത്ഥികളുമായി താല്ക്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ സ്ഥാപനം അനേകർക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. 2014ൽ ഹയർസെക്കണ്ടറിയായി ഉയർത്തി സയൻസ്,കൊമേഴ്സ് ബാച്ചുകൾ പ്രവർത്തിച്ച് വരുന്നു. സുസജ്ജമായ ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന് നിലകൊള്ളുന്നു. ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്കാരവും സൗഹൃദവും വളരട്ടെയെന്ന പ്രതിജ്ഞയോടെ, ഈ സ്കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങൾ മാത്രം സേവനമനുഷ്ഠിച്ച് അന്തരിച്ച ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. സി.കെ. ഗീവർഗ്ഗീസ് സാറും, 1992 വരെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച് വിരമിച്ച ഫാ. എം.ഐ. ഗീവർഗ്ഗീസും, 2009 വരെ ഹെഡ്മിസ്റ്റ്രസ്സ് ആയി പ്രവർത്തിച്ച് വിരമിച്ച ശ്രിമതി സാറാമ്മ മർക്കോസും 2014 വരെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച് വിരമിച്ച ശ്രീ.കുര്യൻ വർഗ്ഗീസും 2018 വരെ ഹെഡ്മിസ്റ്റ്രസ്സ് ആയി പ്രവർത്തിച്ച് വിരമിച്ച ശ്രിമതി ജാൻസി വർഗീസും തുടർന്ന് ഹെഡ്മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ സ്കൂളിന്റെ ഉന്നമനത്തിനായി മുൻപേ പോയവരുടെ പാത പിൻതുടർന്ന് 2018 മെയ്യ് മുതൽ ശ്രിമതി മേരി പൗലോസ് സ്കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. പുത്തൻ ചിന്തകളോടെ പരിവർത്തനങ്ങൾക്ക് വേദിയൊരുക്കി പ്രവർത്തിച്ച് 85 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് മുതൽ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തിൽ എത്തിനിൽക്കുന്ന വടംവലി ഗ്രൂപ്പും സേവനമേഖലകളിൽ നിറഞ്ഞുനിൽക്കുന്ന എൻ. എസ്. എസ് യൂണീറ്റും പഠനത്തോടൊപ്പം തൊഴിലും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും കുട്ടികളുടെ സ്വഭാവരൂപീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനം എന്നിവ ഈ സ്കൂളിന്റെ മേന്മകളാണ്. ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് പ്രവർത്തനം വഴി 30 രാഷ്ട്രപതി സ്കൗട്ട് ആന്റ് ഗൈഡ്സുകളേയും രാജ്യപുരസ്കാർ ജേതാക്കളേയും നാടിനു ദാനം ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ ചുറ്റുപാടുകളും വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളും യാത്രാക്ലേശവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികൾ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂർവ്വ വിദ്യാർത്ഥികളും ഗവൺമെന്റും സഹകരിച്ചതിന്റെ ഫലമായി സ്കൂൾ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ് സംവിധാനവും, ഐ.റ്റി. പ്രൊജക്ട്, ലിറ്റിൽ കൈറ്റ്സ് എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ ക്ലാസ് മുറികളും 2018 മുതൽ ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ഇൗ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം ഇന്ത്യയ്ക്ക് അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്ഠിക്കുന്നു. വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ച സ്ഥാപക മാനേജർ 25 വർഷത്തെ പ്രവർത്തനത്തിനുശേഷം 2006 ജൂൺ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പത്നി കുഞ്ഞമ്മ യാക്കോബാണ് ഇപ്പോഴത്തെ മാനേജർ. സിൽവർ ജൂബിലി ആഘോഷിച്ച ഈ സ്കൂൾ മികച്ച പ്രവർത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർലാബും ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ് സർവ്വീസ് നടത്തിവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യവേദി
വിവിധ ക്ലബുകൾ
എൻ എസ് എസ്
അസാപ്പ്(ASAP)
ബാൻറ് ട്രൂപ്പ്
മാനേജ് മെന്റ്
ശ്രിമതി കുഞ്ഞമ്മ യാക്കോബ് ചെനയപ്പിളളിയുടെ നേതൃത്വത്തിലുളള സിംഗിൾമാനേജ് മെന്റ് സ്കൂളായി പ്രവർത്തിച്ചുവരുന്നു.
മുൻ പ്രധാന അദ്ധ്യാപകർ
1. ശ്രീ. സി.കെ. ഗീവർഗ്ഗീസ് 1982 ജൂൺ, ജൂലൈ 2. ഫാ. എം.ഐ. ഗീവർഗ്ഗീസ് 1982 -1992 3. ശ്രിമതി സാറാമ്മ മർക്കോസ് 1992-2009 4. ശ്രീ.കുര്യൻ വർഗ്ഗീസ്2009-2014 5. ജാൻസി വർഗീസ് 2014 - 2018
നേട്ടങ്ങൾ
ദേശീയ വടംവലി മൽസരത്തിൽ സീനയർ വിഭാഗം ആൺകുട്ടികൾക്ക് 2015-ൽ നാലാം സ്ഥാനവും 2016-ൽ മൂന്നാം സ്ഥാനവും ലഭിച്ചു.
മറ്റു പ്രവർത്തനങ്ങൾ
ലൈബ്രറി
റീഡിംഗ് റൂം
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.016704" lon="76.533245" zoom="18" width="450" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.017248, 76.532441
EBHS VEETTOOR
</googlemap>
|
ന്നു ഇടതു വശത്ത് സ്ഥിതിചെയ്യുന്നു.
|
മേൽവിലാസം
പുളിന്താനം സെന്റ് ജോൺസ് ഹൈസ്കൂൾ