"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Kannady SH UPS}} {{Infobox AEOSchool | സ്ഥലപ്പേര്= കണ്ണാടി | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 133: വരി 133:
   ♦ DOCTOR
   ♦ DOCTOR


• Dr.നിത്യ  രാമാനുജം (ഡോക്ടർ)
• Dr.നിത്യ  രാമാനുജൻ  (ഡോക്ടർ)
    മെർളിൻ മാത്യു ( ഡോക്ടർ)


   ♦ DOCTORATE ലഭിച്ചവർ  
   ♦ DOCTORATE ലഭിച്ചവർ  

11:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കണ്ണാടി എസ് എച്ച് യു പി എസ്
വിലാസം
കണ്ണാടി

കണ്ണാടി പ.ഒ., പുളിങ്കുന്ന്, ആലപ്പുഴ
,
688507
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0477 2704625
ഇമെയിൽshupkannady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കൂട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
21-04-2020Salumathew


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുളിങ്കുന്ന് നഗരത്തിൽ.മങ്കൊമ്പ് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

" കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം അവിടെയുമിവിടെയും ഒറ്റപ്പെട്ട തുരുത്തുകൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ല . കിഴക്കേ കണ്ണാടിയിൽ ഉള്ള ഗവൺമെൻറ് എൽ പി സ്കൂൾ. മാത്രമാണ് ആശ്രയം. സ്കൂളിൽ പോകുന്ന കുട്ടികൾ പാലത്തിൽ നിന്ന് വീണും കുഴികളിലും തോടുകളിലും വീണും നനഞ്ഞു ഭവനങ്ങളിലേക്ക് തിരിച്ചു പോകുന്ന സാഹചര്യം , ഇന്ന് കാണുന്ന രീതിയിൽ ഉള്ള പാലങ്ങളും റോഡ് വാഹനങ്ങൾ ഒന്നും അന്നില്ലായിരുന്നു കാലയളവിൽ കഷ്ടപ്പെട്ട് പഠിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് . തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ കഷ്ടപ്പാട് ഉണ്ടാകാതിരിക്കാൻ ആഗ്രഹിച്ച നമ്മുടെ പൂർവികർ തങ്ങൾക്ക് ഒരു വിദ്യാലയവും പള്ളിയും മഠവും ചിരകാലാഭിലാഷമായി തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു അതിനു വേണ്ടി പ്രാർത്ഥിച്ചു പ്രയത്നിച്ചു. കാത്തലിക് യങ് മെൻസ് അസോസിയേഷൻ (C Y M A) എന്നൊരു സംഘടന രൂപീകരിച്ച് അതിൽ അംഗങ്ങളായി. ഈ കാലഘട്ടത്തിൽ കാവാലം പുളീംകുന്നു ഇടവകയിൽപ്പെട്ട കുടുംബാംഗങ്ങളാണ് കണ്ണാടിയിൽ ഉണ്ടായിരുന്നത്.കാവാലം പള്ളിയിലും പുളിങ്കുന്ന് പള്ളിയിൽ പോകുന്നതിനെ വള്ളം മാത്രമാണ് ആശ്രയം. കണ്ണാടി കരയിൽപ്പെട്ട നാനാജാതി മതസ്ഥരായ ആളുകൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു സ്കൂൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ഒരു സ്കൂൾ കെട്ടിടം പണിയുവാൻ വേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ലു പിരിവ് നടത്തി അത്യാവശ്യമുള്ള പണം ലഭിച്ചപ്പോൾ ശ്രമധാനം നടത്തി സ്കൂൾ കെട്ടിടത്തിന്റെ പണിയാരംഭിച്ചു. വിദ്യാസമ്പന്നരായ ബഹുമാനപ്പെട്ട കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തിരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി.ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി.930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന് നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്. കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി. മേൽക്കൂര ഓട് ഇടുന്നതിനു മുൻപ് അടുത്തുള്ള വണക്കമാസ പുരയിൽ കത്തിച്ചുവെച്ചിരുന്ന തിരിയിൽ നിന്ന് തീ പടർന്ന് പിടിച്ച മുളം കൂട്ടായിരുന്ന കപ്പേള നിശ്ശേഷം നശിച്ചു . തീ സ്കൂൾ കെട്ടിടത്തിന് മേൽക്കൂരയിലേക്ക് പടർന്നുകയറി,തങ്ങളുടെ നിരന്തര പരിശ്രമ ഫലമായി സ്കൂൾകെട്ടിടം നശിച്ചു നശിക്കുമെന്നോർത്ത് ജനങ്ങൾ ഭയവിഹ്വലരായി ആബാലവൃദ്ധം ജനങ്ങളുടെ പ്രാർത്ഥനയും പരിശ്രമവും മൂലം ഒരു വിധത്തിൽ തീയണച്ചു.നശിച്ചുപോയ കപ്പേള വീണ്ടും പണിയുവാൻ കാവാലത്തു പള്ളിയിൽ നിന്നും അനുവാദം ലഭിച്ചില്ല. കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു.1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയാൻ ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.1939 ജൂൺ 25 ന് ബഹുമാനപ്പെട്ട സെലീനാമ്മ ഇടയാടി ഈ സ്കൂളിൽ തയ്യൽ ടീച്ചറായി നിയമിതയായി.1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു.

സ്കൂളിനും പള്ളിക്കും മഠത്തിനും വേണ്ടി അത്യധ്വാനം ചെയ്ത കമ്മിറ്റിക്കാരുടെ പേര് വിവരം

1. ശ്രീ വർക്കി തോമസ് ഇടയാടി

2. ശ്രീ അവിരാ മാത്യു മാമ്പറമ്പിൽ

3. ശ്രീ ഔസേപ്പ് യോഹന്നാൻ പുത്തൻകളം

4. ശ്രീ കെ പി വർക്കി കാണുകാട്ടുശ്ശേരി

5. ശ്രീ ലുക്ക് ഇട്ടൂപ്പ് അറയ്ക്കൽതുണ്ടിയിൽ

6. ശ്രീ തൊമ്മൻ തോമസ് മമ്പലം

7. ശ്രീ ഔസേപ്പ് ചെറുകുളംതറ

8. ശ്രീ യോഹന്നാൻ ഫിലിപ്പോസ് അറുപതിൽ

സ്കൂളിനോട് ചേർന്ന് മഠം വേണമെന്ന് നാട്ടുകാർ ആഗ്രഹിച്ചെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ അത് സഫലമായില്ല. 1932 മുതൽ 1944 വരെ 12 വർഷം കായൽപ്പുറം മഠത്തിൽ നിന്നും വള്ളത്തിൽ യാത്ര ചെയ്ത് അധ്യാപകർ കണ്ണാടി സ്കൂളിലേക്ക് വന്നിരുന്നു. ഈ വിഷമങ്ങളെല്ലാം സഹിച്ചാണ് ആ കാലഘട്ടത്തിൽ സിസ്റ്റേഴ്സ് ജോലിചെയ്തിരുന്നത് .സ്കൂളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നാടിൻറെ തെക്കുവശത്തുള്ള 42 സെൻറ് സ്ഥലം കൂടി സ്കൂളിന് വേണ്ടി വാങ്ങി.ഈ സ്കൂളിനോട് ചേർന്ന് ഒരു മഠം ഉണ്ടാകണമെന്ന് സിസ്റ്റേഴ്സും നാട്ടുകാർക്കും ആഗ്രഹിച്ചു. അങ്ങനെയിരിക്കെ 1941 ഓഗസ്റ്റ് മാസം ഇരുപതാം തീയതി കാവാലം പള്ളി നിഷിദ്ധമാക്കിയ എത്രയും അങ്ങനെയിരിക്കെ 1941 ഓഗസ്റ്റ് മാസം ഇരുപതാം തീയതി കാവാലം പള്ളിയിൽ എത്രയും ബഹുമാനപ്പെട്ട ബഹു ജയിംസ് കാളാശ്ശേരി പിതാവ് വന്ന അവസരത്തിൽ കായൽപ്പുറം മഠത്തിലെയും കണ്ണാടിക്കരക്കാരുടെയും അപേക്ഷ പരിഗണിച്ച് കണ്ണാടി സ്കൂൾ സന്ദർശിച്ചു.ഒരു മഠത്തിന് കൽപ്പിച്ച് അനുവദിച്ചിട്ടുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങളുടെ പ്രതികൂലം നിമിത്തം അത് നടപ്പിലാക്കാൻ സാധിക്കാതിരുന്ന വരുന്ന വിവരം അഭിവന്ദ്യ പിതാവിനെ അറിയിച്ചു.അഭിവന്ദ്യ പിതാവ് തിരിച്ചു പോകുന്ന അവസരത്തിൽ "മഠം സ്ഥാപിക്കുന്നതിനുള്ള മൂന്നു സ്ഥലങ്ങൾ കണ്ടതിൽ മമ്പലത്ത് കോശി അച്ഛൻറെ വക സ്ഥലം ആണ് ഏറ്റവും പറ്റിയ സ്ഥലമായി നമുക്ക് തോന്നുന്നത്.ആ സ്ഥലത്ത് മഠം പണിയുവാൻ നാം കൽപ്പിക്കുന്നു" എന്ന് പറയുകയും ചെയ്തു.അന്നത്തെ കാവാലം വികാരി എടത്വ ബഹുമാനപ്പെട്ട ഔസേപ്പ് കണ്ടത്തിപറമ്പിൽ അച്ഛനായിരുന്നു. അഭിവന്ദ്യ പിതാവിൻറെ കൽപ്പനയനുസരിച്ച് മമ്പലം കോശി അച്ഛൻറെ പത്രമേനി വസ്തു ഏതാനും വ്യവസ്ഥകളോട് കൂടി മഠംകാരെ ഏൽപ്പിച്ചു. ബഹുമാനപ്പെട്ട കണ്ടത്തിപ്പറമ്പിൽ ഔസേപ്പച്ചൻ വിദേശങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി പണികൾക്ക് നേതൃത്വം നൽകി.1944 മാർച്ച് ഇരുപത്തിയഞ്ചാം തീയതി വിശുദ്ധ അന്തോണിസ് പുണ്യവാളന്റെ നാമത്തിലുള്ള കണ്ണാടി പാദുവ മഠം വെഞ്ചരിച്ചു.അന്നുമുതൽ കണ്ണാടി സ്കൂളിൽ പഠിപ്പിച്ചിരുന്ന സിസ്റ്റേഴ്സ് അവിടെ താമസിച്ചുകൊണ്ട് സ്കൂളിൽ പഠിപ്പിക്കുവാൻ വന്നിരുന്നു സ്കൂളും മഠവും ഉണ്ടായെങ്കിലും കണ്ണാടിയിൽ പള്ളിയുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കണ്ണാടി പടിഞ്ഞാറുഭാഗത്ത് മഠവും പള്ളിയും ഉണ്ടാവണം എന്നുള്ള ആഗ്രഹം സാധിച്ചില്ല.പുളിങ്കുന്ന് പള്ളി വകയായി കണ്ണാടിയിൽ ഉണ്ടായിരുന്നതും പള്ളിക്കണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന നിലം കോളനൈസേഷൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചു നൽകാൻ ഇടയായതുമാണ് ഇവിടെ ഒരു ദേവാലയം രൂപം പ്രാപിക്കുവാൻ ഉണ്ടായ അടിസ്ഥാന സാഹചര്യം. നിലം വിൽപ്പനയിൽ സ്ഥലവാസികളായ പുത്തൻ കലത്തിൽ ജോൺ കുറിയാക്കോസ് പണിക്കരുപ്പറമ്പിൽ ചാക്കോ ജോസഫ് നേതൃത്വം വഹിച്ചു. പ്രതീക്ഷയിൽ കവിഞ്ഞ ഒരു തുക നിലത്തിനു വിലയായി കിട്ടിയതുകൊണ്ട് പുളിങ്കുന്ന് പള്ളിയിൽ നിന്ന് 10 സെൻറ് ഭൂമി വണക്കമാസ കപ്പേള വെക്കുവാൻ കണ്ണാടിക്കാർക്ക് ദാനമായി കൊടുത്തു. ഈ സ്ഥലത്തിനോട് അടുത്ത് കിടന്നിരുന്ന ചെറിയ പ്ലോട്ടുകളിൽ വിലയ്ക്ക് വാങ്ങി അവിടെ ചാപ്പൽ പണിയുവാനുള്ള പണികൾ ആരംഭിച്ചു.

കമ്മറ്റിക്കാർ

1. ശ്രീ ലൂക്ക ഇട്ടൂപ്പ് അറക്കൽ തുണ്ടിയിൽ (പ്രസിഡൻറ്)

2. ശ്രീ ജോൺ കുറിയാക്കോസ് പുത്തൻകളം (കൺവീനർ)

3. ശ്രീ ടി ജോസഫ് പുത്തൻവീട്ടിൽ (സെക്രട്ടറി)

4. ശ്രീ പി ജെ ജോസഫ് പത്തിൽ (ട്രഷറർ)

ഇവരുടെ നേതൃത്വത്തിൽ കേരളത്തിൻറെ പലഭാഗങ്ങളിലും പോയി പിരിവ് നടത്തി പുളിങ്കുന്ന് കുരിശുപള്ളിയിൽ എന്ന രീതിയിൽ പണി ആരംഭിച്ചു.കണ്ടത്തിൽ പറമ്പിൽ അച്ഛൻ ദാനമായി തന്ന വിശുദ്ധ റീത്ത പുണ്യവതിയുടെ രൂപം ആഡംബരപൂർവ്വമായ ചാപ്പലിൽ പ്രതിഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ മലയാളം എം എം ജി സ്കൂൾ ഗവൺമെന്റിൽ നിന്നും നിർത്തലാക്കിയതിനാൽ കണ്ണാടി സ്കൂൾ അഞ്ചാം ക്ലാസ് വരെയുള്ള ഒരു എൽപി സ്കൂളായി തീർന്നു.ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു. ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി.അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി. ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്സിസി കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു. 86 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ ബ്ലെസി സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ ജെസ്‌ലെറ്റ് ആണ്.


ഭൗതികസൗകര്യങ്ങൾ

ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിനു പുറമെ, ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം , ഗണിത ലാബ് , എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ , പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്സ് , കായികശേഷി വികസനത്തിനായി ചെറു കളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഈ സ്കൂളിലെ നയിച്ച ഹെഡ്മിസ്ട്രസ്മാർ

1. സിസ്റ്റർ കൊച്ചുത്രേസ്യ (1932-1938)

2. മേരി ജോസഫ് (1938-1942)

3. സിസ്റ്റർ സ്റ്റെപ്പിനി (1942-1947)

4. സിസ്റ്റർ ഉര്ശ്വിലാ (1947-1954,1957-1960)

5. സിസ്റ്റർ സേവേറിയോസ് (1954-1957)

6. സിസ്റ്റർ എസ്‌തർ (1960-1966 ,1968-1972,1975-1986)

7. സിസ്റ്റർ മാർഗരറ്റ് മേരി (1966-1968)

8. സിസ്റ്റർ ജെറോസ് (1972-1974)

9. സിസ്റ്റർ സാർത്തോ (1974-1975)

10. സിസ്റ്റർ ഫ്ലവർലെറ്റ് (1986-1988)

11. സിസ്റ്റർ ഗ്രേഷ്യസ് (1993-1998)

12. സിസ്റ്റർ ആൻസി (1998-2001)

13. സിസ്റ്റർ ക്ലാരിസ് (2001-2016)

14. സിസ്റ്റർ സാൻസി (2016-2018)

15. സിസ്റ്റർ ബ്ലെസി (2018- Present)

നേട്ടങ്ങൾ

• മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി OVER ALL ചാംപ്യൻഷിപ്

• ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി OVERALL ചാംപ്യൻഷിപ്

• സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ STATE ൽ A ഗ്രേഡ്

• ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം

• കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന TALENT HUNT SCHOLARSHIP ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്

• SCIENCE INSPIRE അവാർഡുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ♦ DOCTOR

• Dr.നിത്യ രാമാനുജൻ (ഡോക്ടർ)

   മെർളിൻ മാത്യു ( ഡോക്ടർ)
 ♦ DOCTORATE ലഭിച്ചവർ 

• Dr.രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)

• Dr.ടോം പുത്തൻകളം

• Dr.സേവ്യർ പുത്തൻകളം

 ♦ Engineers

• നിറ്റോ തോമസ്

• സോനു ജോസ്

• മിൽഹ എലിസബത്ത്

• അൽഫി

• ലിബിൻ ജെറോം

• അനുഷ

• കെൽ‌വിൻ

• ഉണ്ണികൃഷ്ണൻ

• രാഘവ്

• മാർഷൽ

• ജിനോ

വഴികാട്ടി

{{#multimaps: 9.466849, 76.443933 | width=800px | zoom=16 }}


ദിനാചരണങ്ങൾ