"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56: വരി 56:


<!--visbot  verified-chils->
<!--visbot  verified-chils->
===നെൽകൃഷിയിലെ ആചാരങ്ങൾ (കുറിച്യസമുദായം)===
BC 600-ാം നൂറ്റാണ്ടിൽ തന്നെ വയനാട്ടിൽ ധാന്യവിളകളുടെ കൃഷി ആരംഭിച്ചിരുന്നതായി കരുതപ്പെടുന്നു.കലപ്പ ഉപയോഗിച്ച് നിലം ഉഴുതുന്നത്,ചക്രം തുടങ്ങിയ എടക്കൽ ഗുഹാചിത്രങ്ങൾ ഇതിന്റെ തെളിവുകളാണ്.ലോക കൃഷി ചരിത്രത്തിൽ വയനാടും ഇടം നേടിയിരുന്നു.
            പുത്തൻ കൃഷി അറിവുകൾ കൂടി ചേർന്ന് തലമുറകൾ കൈമാറിവന്ന കൃഷി രീതി 1960 വരെ വളരെ ശക്തമായി വയനാടിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കല്ലോടി ഭാഗത്തും നിലനിന്നിരുന്നു. വയനാടെന്നാൽ വയൽനാട് എന്നർത്ഥമാക്കുന്ന തരത്തിൽ നെൽകൃഷിക്ക് ഇവിടെ പ്രാധാന്യം ഉണ്ടായിരുന്നു.
            കൃഷി ഇറക്കുന്നതിന് മുൻപും പിൻപും പ്രത്യേക ആചാരങ്ങൾ ഇവിടുത്തെ കുറിച്യസമുദായം വച്ചുപുലർത്തിയിരുന്നു.മകരമാസത്തിൽ നെൽവയൽ ഉഴുതുന്നത് ആരംഭിക്കും.നിത്യേന പൂട്ടിപൊടിച്ച് ഉണക്കി തയ്യാറാക്കിയ വയലിൽ,ഒരു കണ്ടത്തിലുണക്കിയ ചാണകമിട്ട് കുന്നുകൂട്ടിയതിൽ വെളിയൻ നെല്ലിന്റെ വിത്തും കടുകും മത്തൻ വിത്തും കൂട്ടിക്കലർത്തി വിതക്കും.മകരമാസത്തിലെ ഉച്ചാലിനാണ് വിത്തിടുന്നത്.ഇതിന് 'പിടിവിത്തിടുകയെന്നാണ്'പറയുന്നത്.രാവിലെ കുളിച്ച് വന്ന് മുറ്റത്തും കോലായിലും പുണ്യാഹം തളിച്ചതിനു ശേഷം അവിലും വെള്ളവും തേങ്ങയും കൂട്ടിയിടിച്ചെടുത്ത് ഭക്ഷിച്ചശേഷമാണ് വിത്തിടുക.പിടിവിത്തോടൊപ്പം മുളച്ച് വരുന്ന മത്തൻ തോട്ടത്തിലേക്ക് മാറ്റി നടണം.
    കുംഭമാസത്തിൽ നന്നായി പൂട്ടിപ്പൊടിച്ച വയലിൽ വാളിച്ച(പൊടി) വിതച്ചിരുന്നു.പെന്താടിയും വെളിയനും നെല്ലുമാണ് പൊടി വിതച്ചിരുന്നത്.മീനം 14-ന് മൂപ്പ് കൂടിയ ഇനം നെൽ വിത്തുകൾ ഞാറിടാൻ ആരംഭിക്കും.അന്നേ ദിവസം കുറച്ച് ഞാറിട്ടശേ‍ഷം കുളിച്ചൊരുങ്ങി വള്ളിയൂർക്കാവിൽ പോകും.
                            ഞാറ് പറിച്ചുനടുന്ന തീയ്യതി തറവാട്ടുവീട്ടിലെ എല്ലാ കുടുംബാംഗങ്ങളെയും അറിയിക്കും.കുടുംബാംഗങ്ങളിലെ സ്ത്രീകളും ഉഴവു പോത്തുകളുമായി ഒത്തുചേരും.വിളനാട്ടിയുടെ രണ്ട് ദിവസത്തിനു മുമ്പുതന്നെ ഞാറ് പറി ആരംഭിച്ചിട്ടുണ്ടാകും.വെള്ളനാട്ടിക്കു മുമ്പായി ദൈവത്തോട് കൃഷിക്ക് അനുവാദവും അനുഗ്രഹവും തേടി/പ്രാർത്ഥിച്ച് തറവാട്ട് കാരണവർ മുടിഞ്ഞാറ് കുടുംബനാഥൻമാർക്ക് കൈമാറും.അവർ ആ ഞാറ്റിൻമുടി അവരുടെ സ്ത്രീകൾക്ക് കൈമാറുന്നതോടെ വിലനാട്ടി ആരംഭിക്കുന്നു.പുരുഷൻമാർ സ്ത്രീകൾക്ക് കൈയ്യെത്തുന്ന ദൂരത്തിൽ ഞാറ്റിൻമുടികൾ എത്തിച്ചുകൊടുക്കും.അന്നേ ദിവസം തറവാട്ടിലെ മുഴുവൻ അംഗങ്ങൾക്കും സദ്യ ഉണ്ടാകും.
===പുത്തരി ഉത്സവം===
വിളവെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന ഉത്സവമാണ് പുത്തരി ഉത്സവം.പൂജിച്ച നെൽക്കതിരുകൾ പൂമുഖത്തോ മറ്റോ തൂക്കിയിടുന്ന പതിവുണ്ട്.കതിരേറ്റ് എന്നും,പുത്തരി ഉത്സവം എന്നും ഇത് അറിയപ്പെടുന്നു.
===തുലാപ്പത്ത് ===
തുലാമാസം10-ാം തീയ്യതി നടത്തുന്ന നാട്ടുത്സവമാണിത്.ഇന്നേ ദിവസം തറവാട്ടിലെ പുരുഷൻമാരെല്ലൊം നായാട്ടിനു പോകുന്നു.വേട്ടയാടി കിട്ടിയ മൃഗത്തെ കുടുംബാംഗങ്ങളെല്ലാം ചേർന്ന് പങ്കുവെക്കുന്നു.
ഇതാ൪ണ് തുലാപ്പത്ത്.എന്നാൽ ഇന്ന് നായാട്ട് നിരോധിച്ചിരിക്കുന്നതിനാൽ പ്രതീകാത്മകമായാണ് നായാട്ട് നടത്തുന്നത്
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617059" എന്ന താളിൽനിന്ന് ശേഖരിച്ചത്