"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ SSLC വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു.  
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ SSLC വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു.  
</p>
</p>
==2018 ഒക്ടോബർ റിപ്പോർട്ട്==
2018 ഒക്ടോബർ റിപ്പോർട്ട്
പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.
==സ്ക്കൂൾ വിക്കി ==
ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo GG HS മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്. ജില്ലയിൽ ഒന്നാം സ്ഥാനം എന്നതിനേക്കാളുപരി സംസ്ഥാന തലത്തിൽ 800 ൽ അധികം സ്ക്കൂളുകളിൽ നിന്നും നാലാം സ്ഥാനത്തിന് അർഹമായി എന്നതായിരുന്നു ഏറെ ശ്രദ്ദേയമായത്.
<gallery>
22071 schoolwiki.jpg
</gallery>
==ഗാന്ധിജയന്തി==
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നേ ദിവസം ഉച്ചയ്ക്കു ശേഷമുള്ള സമയം സ്ക്കൂൾ പരിസരം വൃത്തിയാക്കി. യു പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെല്ലാവരും ചേർന്ന് ക്ലാസ്സ് മുറികളും വരാന്തകളും സ്ക്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കിക്കൊണ്ട് ഗാന്ധിജിയുടെ സ്വാശ്രയ ശീലവും ലാളിത്യവും കുട്ടികളിലേക്കെത്തിക്കാൻ ശ്രമിച്ചു.
<gallery>
22071 cleaning.jpg
</gallery>
==സൗജന്യ പി.എസ്.സി.പരിശീലനം==
മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.
<gallery>
22071 psc.jpg
</gallery>
==ജൂനിയർ സെപക് താക്രോ==
ആലപ്പുഴയിൽ വെച്ചു നടന്ന പതിമൂന്നാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സയന എം.എ. എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സ്ക്കൂളിലെ തന്നെ ജോഷ്വ കെ.ജെ, അലൻ ഫ്രാൻസിസ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
<gallery>
22071 sepak.jpg
</gallery>
===കലോത്സവം==
2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്AEO ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
<gallery>
22071 kala.jpg
</gallery>
==ഔഷധസസ്യ പ്രദർശനം==
ഒക്ടോബർ 15ന് സ്ക്കൂളിൽ ബയോളജി അധ്യാപകരായ ജെയ്സി ടീച്ചറുടേയും ഫ്രാൻസിസ് മാസ്റ്ററുടേയും നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനം നടത്തി.ഔഷധ സസൃങ്ങളുടെ ശാസ്ത്രീയ നാമം, അവയുടെ ഔഷധ ഗുണങ്ങൾ എന്നിവയിലൂടെ ഓരോ ചെടികളേയും പരിചയപ്പെടുക എന്നതാണ് ലക്ഷ്യം.
<gallery>
22071 oushadham.jpg
</gallery>
==വിനോദയാത്ര==
വർഷം തോറും നടത്തിവരാറുള്ള വിനോദയാത്രകൾ ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടന്നു.L. P, UP വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി കൊച്ചി ലുലു മാളിലേക്ക് നടത്തിയ യാത്ര കുട്ടികൾ നന്നയി ആസ്വദിച്ചു.
<gallery>
22071 tour.jpg
</gallery>
==സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ==
20l 8 - 19 അധ്യയന വർഷത്തെ സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ ഒക്ടോബർ 24 ന് നടത്തി.സ്കൂൾ ലീഡറായി ആൻ മരിയ വിൽസനേയും ചെയർപേഴ്സണായി ഏയ് ബൽ ജോബിയേയും തിരഞ്ഞെടുത്തു.
<gallery>
22071 election.jpg
</gallery>
==ചേർപ്പ് ഉപജില്ല ITമേള==
ചേർപ്പ് ഉപജില്ല | Tമേളയിൽ 34 പോയിന്റ് നേടിക്കൊണ്ട് മാതസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. ആൻ മരിയ വിൽസൺ, മെൽവിൻ ജോഷി, സാൻജോ എന്നിവർ ജില്ല തല മത്സരത്തിന് അർഹരായി. ഗ ണി ത ശാസ്ത്രോത്സവത്തിൽ ആര്യ കൃഷ്ണ K(II AGrade ), ജയലക്ഷ്മി P M(| I l AGrade ), നന്ദന പി.നായർ (II A Grade ) എന്നിവർ സമ്മാനം നേടി.
<gallery>
22071 itmela.jpg
</gallery>
==ഉപജില്ലാ കലോത്സവം==
ഒക്ടോബർ 30, 31 ദിവസങ്ങളിലായി ചേർപ്പ് ഉപജില്ലാ കലാ മാമാങ്കത്തിന്റെ തിരി തെളിയിക്കാനുള്ള അരങ്ങായി മാറി മാതസ്ക്കൂൾ. ഉദ്ഘാടന സമാപന ചടങ്ങുകളോ സാംസ്കാരിക ഘോഷയാത്രയോ ഒന്നും തന്നെയില്ലാതെ കട്ടികളുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു ഓരോ അരങ്ങും .മാതാ സ്ക്കൂളും തങ്ങളുടെ സജീവ സാന്നിധ്യം വേദികളിലെല്ലാം അറിയിച്ചു.ലളിതഗാനം, ഗാനാലാപനം, പാo കം, മലയാളം ഉപന്യാസം, ചവിട്ടുനാടകം, സംസ്കൃതനാടകം, വഞ്ചിപ്പാട്ട്, നാടൻപാട്ട് എന്നീ ഇനങ്ങൾ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പത്തൊൻ മ്പത് വേദികളിലായി രണ്ട് ദിവസങ്ങൾ കൊണ്ട് മാത്രം രചനാ മത്സരങ്ങളടക്കം എല്ലാ പരിപാടികളും പരാതികളില്ലാതെ വിജയകരമായി നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായിക്കരുതുന്നു.ഈയവസരത്തിൽ ജനറൽ കൺവീന റായ സ്ക്കൂൾ ഹെസ് മിസ്ട്രസ് ആനീസ് പി.സി.ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു. കലോത്സവ വേദികളാക്കാൻ അനുവാദം നല്കിയ മണ്ണം പേട്ട സർവീസ് സഹകരണ ബാങ്കിനോടും കൃപാ ഭവൻ കോൺവെൻറിനോടുമുള്ള നന്ദിയും ഇത്തരുണത്തിൽ അറിയിക്കുന്നു.
കലോത്സവത്തിനു വേണ്ടി ആത്മാർത്ഥമായി സഹകരിച്ച വാർഡ് മെമ്പർമാർ ,പഞ്ചായത്തംഗങ്ങൾ, രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ.അംഗങ്ങൾ, മറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ കമ്മിറ്റി കൺവീനർമാർ ,വൊളണ്ടിയേഴ്സായ് നിന്ന കുട്ടികൾ ഏവരേയും നന്ദിയോടെ ഓർക്കുന്നു. ആവശ്യമായ ചികിത്സാ സഹായങ്ങൾ ചെയ്തു തന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു തന്ന പോലീസ് ഡിപ്പാർട്ട്മെന്റി നോടും ഹൃദയത്തിന്റെ നിറവിൽ നന്ദി രേഖപ്പെടുത്തുന്നു.
<gallery>
22071 kala.jpg
22071 kalolsavam.jpg
</gallery>


==ഹെഡ് മിസ്ട്രസ്സ് പി.സി ആനീസ് ടീച്ചർക്ക് അനുമോദനം==
==ഹെഡ് മിസ്ട്രസ്സ് പി.സി ആനീസ് ടീച്ചർക്ക് അനുമോദനം==