"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→എൽ.എസ്.എസ്) |
(ചെ.) (→എന്റോവ്മെമെന്റുകൾ) |
||
വരി 154: | വരി 154: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ | | [[അധികവാർത്തകൾ]] | ||
|} | |} | ||
22:31, 3 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാദേശികചരിത്രം | വിദ്യാലയചരിത്രം | മുന്നേറ്റങ്ങളിലൂടെ | മികവുകൾ | ക്ലബ്ബുകളും പ്രവർത്തനങ്ങളും | പത്രവാർത്തകൾ | ചിത്രശേഖരം |
മന്ദങ്കാവ് എ. എൽ. പി സ്കൂൾ | |
---|---|
വിലാസം | |
മന്ദങ്കാവ് മന്ദങ്കാവ്, നടുവണ്ണൂർ. , 673614 | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 9496212412 |
ഇമെയിൽ | hmmannankavealps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47642 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനികുമാരി.ടി.കെ |
അവസാനം തിരുത്തിയത് | |
03-10-2018 | 47642 |
ഈ വിദ്യാലയം
കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും അദ്ധ്യാപകനുമായ ശ്രീ.കേശവൻ കാവുന്തറ ആണ്.
വിദ്യാലയചിത്രങ്ങൾ |
മുൻസാരഥികൾ
കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.
സർവ്വീസിലിരിക്കേ മരണമടഞ്ഞ കെ.ബീരാൻകുട്ടി മാസ്റ്റർ, സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ ശ്രീമതി കെ.രമണി എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.
ക്ലാസുകളും അദ്ധ്യാപകരും
കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മിനികുമാരി.ടി.കെ യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.
പ്രവേശനോത്സവം
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. പി.ടി.എയുടെ സജീവമായ സഹകരണത്തോടെ അന്നേ ദിവസം വിദ്യാലയവും പരിസരവും കുരുത്തോലകൾകൊണ്ടും ബലൂണുകൾ കൊണ്ടും കമനീയമായി അലങ്കരിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ തൂങ്ങിയെത്തുന്ന നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കുന്നത് മധുരവും സമ്മാനപ്പൊതികളും നല്കിയാണ്. സാമൂഹ്യസാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടനയോഗവും ഇതോടൊപ്പം സംസ ടിപ്പിക്കാറുണ്ട്.
പ്രവേശനോത്സവം 2018-19: |
പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം
നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന് നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
'വെളിച്ച'ത്തിന്റെ പ്രകാശനം
സ്കൂൾ അടുത്ത 5 വർഷങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രിതരേഖയായ "വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ നിർവ്വഹിച്ചു. ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് നല്കിക്കൊണ്ട് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ശ്രീ.പ്രകാശൻ മാസ്റ്റർ രക്ഷാകർത്തൃബോധവൽക്കരണം നടത്തി. തുടർന്ന് ഗ്രൂപ്പ്തലചർച്ചകളും നടന്നു.
മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ |
പൊതുവിദ്യാഭ്യാസസെമിനാറും ബോധവൽക്കരണക്ലാസ്സും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.
സെമിനാർ ചിത്രങ്ങളിലൂടെ |
വിദ്യാലയസമിതികൾ
അധികവിവരങ്ങൾ |
മാതൃഭാഷയുടെ മാഹാത്മ്യംതേടി
നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .മാതൃഭാഷ എന്നത് അമ്മയിലൂടെ കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയാണ്.അത് അമ്മിഞ്ഞപ്പാലിനൊപ്പം കുട്ടി സ്വായത്തമാക്കുന്നു. കുട്ടികളുടെ ചിന്താശേഷി, ആശയ വിനിമയത്തിനുള്ള കഴിവ് എന്നിവയെല്ലാം രൂപപ്പെടുന്നത് അവരുടെ കുഞ്ഞുനാളിലാണ്.അതുകൊണ്ട് തന്നെ മാതൃഭാഷയുടെ മഹത്വം അമൂല്യമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മാത്രമേ സ്വന്തമായി അറിവു നേടാൻ കുട്ടികളെ സഹായിക്കുകയുള്ളു. പെറ്റമ്മയെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് തുല്യമാണ് നാം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നതും കൈയൊഴിയുന്നതും. നമ്മുടെ മാതൃഭാഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നു പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണമാവുന്നത് ആധുനിക മലയാളികളുടെ ഇംഗ്ലീഷിനോടുള്ള അമിതഭ്രമമാണ്. മറ്റേതൊരു ഭാഷയും നാം സ്വായത്തമാകുന്നത് മാതൃഭാഷയ്ക്കർഹമായ സ്ഥാനവും അംഗീകാരവും നൽകിക്കൊണ്ട് മാത്ര മാവണം. മാതൃഭാഷയുടെ മാഹാത്മ്യ മറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാ സ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാര രൂപങ്ങളിലും സർഗാത്മക പ്രവർത്തനങ്ങളിലും പ്രാപ്തരാവാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് മലയാളസമിതി. വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ സമിതിയുടെ ആസൂത്രിത പട്ടികയിലുണ്ട്.
എൽ.എസ്.എസ്
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ |
സ്കൂൾ മുന്നിലുണ്ട്;വാഹനങ്ങൾ വേഗത കുറയ്ക്കുക
റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.
ബാലോത്സവം
സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.
സ്കൂൾ ബാലോത്സവം (2017-18) | സ്കൂൾ ബാലോത്സവം (2018-19) |
എന്റോവ്മെമെന്റുകൾ
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.
വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്
ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.
വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
അധികവാർത്തകൾ |
ദിനാചരണങ്ങൾ
അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.
അധിവിവരങ്ങൾ |
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.
ഓണം പൊന്നോണം
കൊല്ലംതോറും കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയെ വരവേല്ക്കാനെന്ന വിശ്വാസത്തോടെ കൊണ്ടാടുന്ന ഓണം സ്കൂളിലും ഒരു ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. ഉത്സാഹപൂർവ്വം ഓരോ ക്ലാസിലും കുട്ടികൾ ഒരുക്കുന്ന ഓണപ്പൂക്കളം ശ്രദ്ധാർഹമാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഇവിടെയെത്തുന്ന അമ്മമാർക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ഉച്ചയ്ക്ക് ഓണസ്സദ്യയും പതിവാണ്.
സ്കൂൾ ഡേ
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗശേഷികളെ വളർത്തുന്നതിനും അവരുടെ അത്തരം കഴിവുകൾ രക്ഷിതാക്കൾക്കും സമൂഹത്തിനും നേരിട്ട് ആസ്വദിക്കുന്നതിനും കളമൊരുക്കുന്നതാണ് സ്കൂൾ ഡേ. 2011 മുതൽ ഞങ്ങൾ ഓരോ വർഷാവസാനവും സ്കൂൾ ഡേ ആഘോഷിക്കാറുണ്ട്. ഇതൊരു മത്സരവേദിയല്ല എന്നതുകൊണ്ടുതന്നെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനത്തിന്റെ ഭാഗമായി ഉപഹാരവും നല്കി വരുന്നു.
സ്കൂൾഡേ 2018 |
വഴികാട്ടി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്. {{#multimaps:11.4763,75.746624|width=800px|zoom=12}}