"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|-  
|-  
| || [[ പ്രാദേശികചരിത്രം]] || [[വിദ്യാലയചരിത്രം]] || [[മുന്നേറ്റങ്ങളിലൂടെ]] || [[മികവുകൾ]] || [[വിദ്യാലയോത്സവങ്ങൾ]] || [[ക്ലബ്ബുകളും പ്രവർത്തനങ്ങളും]] |[[പത്രവാർത്തകൾ]] || [[ചിത്രശേഖരം]]  
| || [[ പ്രാദേശികചരിത്രം]] || [[വിദ്യാലയചരിത്രം]] || [[മുന്നേറ്റങ്ങളിലൂടെ]] || [[മികവുകൾ]] || [[വിദ്യാലയോത്സവങ്ങൾ]] || [[ക്ലബ്ബുകളും പ്രവർത്തനങ്ങളും]] ||[[പത്രവാർത്തകൾ]] || [[ചിത്രശേഖരം]]  
|}
|}



23:29, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാദേശികചരിത്രം വിദ്യാലയചരിത്രം മുന്നേറ്റങ്ങളിലൂടെ മികവുകൾ വിദ്യാലയോത്സവങ്ങൾ ക്ലബ്ബുകളും പ്രവർത്തനങ്ങളും പത്രവാർത്തകൾ ചിത്രശേഖരം
മന്ദങ്കാവ് എ. എൽ. പി സ്കൂൾ
വിലാസം
മന്ദങ്കാവ്

മന്ദങ്കാവ്, നടുവണ്ണൂർ.
,
673614
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ9496212412
ഇമെയിൽhmmannankavealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനികുമാരി.ടി.കെ
അവസാനം തിരുത്തിയത്
02-10-201847642


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ വിദ്യാലയം

കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും അദ്ധ്യാപകനുമായിരുന്ന ശ്രീ.കേശവൻ കാവുന്തറ ആണ്.

വിദ്യാലയചിത്രങ്ങൾ:

മുൻസാരഥികൾ

കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.

സർവ്വീസിലിരിക്കേ മരണമടഞ്ഞ കെ.ബീരാൻകുട്ടി മാസ്റ്റർ, സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ ശ്രീമതി കെ.രമണി എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.

ക്ലാസുകളും അദ്ധ്യാപകരും

കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മിനികുമാരി.ടി.കെ യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു. വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ

പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം

നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന് നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.


'വെളിച്ച'ത്തിന്റെ പ്രകാശനം

സ്കൂൾ മാസ്റ്റർപ്ലാൻ 'വെളിച്ചം' പ്രകാശനയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലിരിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
വെളിച്ചം- അക്കാദമിക് മാസ്റ്റർപ്ലാൻ
മാസ്റ്റർപ്ലാൻ പ്രകാശനകർമ്മം ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് ആദ്യപ്രതി നല്കിക്കൊണ്ട് നിർവ്വഹിക്കുന്നു.

സ്കൂൾ അടുത്ത 5 വർഷങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രിതരേഖയായ "വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ നിർവ്വഹിച്ചു. ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് നല്കിക്കൊണ്ട് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ശ്രീ.പ്രകാശൻ മാസ്റ്റർ രക്ഷാകർത്തൃബോധവൽക്കരണം നടത്തി. തുടർന്ന് ഗ്രൂപ്പ്തലചർച്ചകളും നടന്നു.


പൊതുവിദ്യാഭ്യാസസെമിനാറും ബോധവൽക്കരണക്ലാസ്സും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.

സ്കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദ തെങ്ങിട അദ്ധ്യക്ഷവേദിയിൽ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രസക്തി: ഡോ.പി.സുരേഷ് ക്ലാസ് എടുക്കുന്നു.




സെമിനാർ ചിത്രങ്ങളിലൂടെ

വിദ്യാലയസമിതികൾ

അദ്ധ്യാപക-രക്ഷാകർത്തൃസമിതി

സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുകയും അവയെല്ലാം സാർത്ഥകമാക്കുന്നതിന് നിരന്തരം യത്നിക്കുകയും ചെയ്യുന്ന അതിശക്തമായ അദ്ധ്യാപക-രക്ഷാകർത്തൃസമിതി ഇപ്പോൾ ഈ വിദ്യാലയത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്.

2018-'19 അദ്ധ്യയനവർഷത്തിൽ സ്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസമിതിയുടെ പ്രസിഡണ്ടായി ശ്രീ.കെ.എം.നാരായണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഇ.കെ.ഷിജുവാണ് വൈസ് പ്രസിഡണ്ട്. രാജേഷ്.സി, ബിനു കണ്ണാട്ട്, റിനീഷ്.കെ.പി, സജില.ഇ.കെ, അസ്മ.എം, സതീഷ്കുമാർ കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രദീഷ്.സി.പി എന്നിവരും അദ്ധ്യാപകരായ മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ ബി.ടി എന്നിവരുമാണ് സമിതിയിലെ മറ്റു അംഗങ്ങൾ.

എം.പി.ടി.എ

സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതാക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, റാജിബ, സിജിന, നസീറ, അസ്മ, റഷീജ, ഷിംന, സജിനി എന്നിവരുൾപ്പെട്ടതാണ് ഈ അദ്ധ്യയനവർഷത്തിലെ മാതൃസമിതി.

ഉച്ചഭക്ഷണക്കമ്മറ്റി

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കുകയും അതിന്റെ ദൈനന്ദിന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന ഉച്ചഭക്ഷണക്കമ്മറ്റി വാർഡ് മെമ്പർ ശ്രീമതി ഷാഹിന കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീമതിമാർ രജില, മഞ്ജുഷ, സിന്ധു, ഷൈജി.എൽ.വി, ബിജു.എൽ.വി, മൈമൂന, ഷിജു.ഇ.കെ, എന്നിവർ ഉൾക്കൊള്ളുന്നതാണ്.

സ്കൂൾ സംരക്ഷണസമിതി

ഇംഗ്ലീഷ് മീഡിയവും അൺ എയ്ഡഡ് വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വലിയൊരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ നിലനില്പിനെത്തന്നെ അത് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം മന്ദങ്കാവിന്റെ മുഖ്യ സാംസ്കാരിക സ്രോതസ്സായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായൊരു സംരക്ഷണ സമിതിതന്നെ ഇവിടെ രൂപികരിച്ചിട്ടുണ്ട്. ശ്രീ. എ.എം.ബാലകൃഷ്ണൻ നായർ ഈ സംരക്ഷണസമിതിയുടെ പ്രസിഡണ്ടാണ്.

സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ
സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ














മാതൃഭാഷയുടെ മാഹാത്മ്യംതേടി

നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .മാതൃഭാഷ എന്നത് അമ്മയിലൂടെ കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയാണ്.അത് അമ്മിഞ്ഞപ്പാലിനൊപ്പം കുട്ടി സ്വായത്തമാക്കുന്നു. കുട്ടികളുടെ ചിന്താശേഷി, ആശയ വിനിമയത്തിനുള്ള കഴിവ് എന്നിവയെല്ലാം രൂപപ്പെടുന്നത് അവരുടെ കുഞ്ഞുനാളിലാണ്.അതുകൊണ്ട് തന്നെ മാതൃഭാഷയുടെ മഹത്വം അമൂല്യമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മാത്രമേ സ്വന്തമായി അറിവു നേടാൻ കുട്ടികളെ സഹായിക്കുകയുള്ളു. പെറ്റമ്മയെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് തുല്യമാണ് നാം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നതും കൈയൊഴിയുന്നതും. നമ്മുടെ മാതൃഭാഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നു പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണമാവുന്നത് ആധുനിക മലയാളികളുടെ ഇംഗ്ലീഷിനോടുള്ള അമിതഭ്രമമാണ്. മറ്റേതൊരു ഭാഷയും നാം സ്വായത്തമാകുന്നത് മാതൃഭാഷയ്ക്കർഹമായ സ്ഥാനവും അംഗീകാരവും നൽകിക്കൊണ്ട് മാത്ര മാവണം. മാതൃഭാഷയുടെ മാഹാത്മ്യ മറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാ സ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാര രൂപങ്ങളിലും സർഗാത്മക പ്രവർത്തനങ്ങളിലും പ്രാപ്തരാവാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് മലയാളസമിതി. വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ സമിതിയുടെ ആസൂത്രിത പട്ടികയിലുണ്ട്.

മലയാളസമിതി


എൽ.എസ്.എസ്

പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്!

സ്കോളർഷിപ്പിന്റെ തിളക്കങ്ങൾ

അധികവിവരങ്ങൾ...


സ്കൂൾ മുന്നിലുണ്ട്; വാഹനങ്ങൾ വേഗത കുറയ്ക്കുക

റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.

സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.


ബാലോത്സവം

ബാലോത്സവവേദിയിൽ നിന്ന്
മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം 2017-18 സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു


സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

സ്കൂൾ ബാലോത്സവം (2018-19)

എന്റോവ്മെമെന്റുകൾ

ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.

വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്

ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.

വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്

ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.

കുട്ടികൾക്കുള്ള എന്റോവ്മെമെന്റുകൾ കേശവൻ കാവുന്തറ വിതരണം ചെയ്യുന്നു.
എന്റോവ്മെമെന്റ് വിതരണവേദിയിൽ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ



ദിനാചരണങ്ങൾ

അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.

അദ്ധ്യാപകദിനത്തിൽ പൂർവ്വാദ്ധ്യാപകർക്കൊപ്പം

സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.

വഴികാട്ടി

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്. {{#multimaps:11.4763,75.746624|width=800px|zoom=12}}

"https://schoolwiki.in/index.php?title=മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ&oldid=553482" എന്ന താളിൽനിന്ന് ശേഖരിച്ചത്