"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
[[ചിത്രം:13080_12.jpg]] | [[ചിത്രം:13080_12.jpg]] | ||
[[ചിത്രം:13080_25.JPG]] | [[ചിത്രം:13080_25.JPG]] | ||
[[ചിത്രം:13080_26.JPG]] | |||
* വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | * വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
* ഹരിതം- ദി ഇക്കോ ക്ലബ് | * ഹരിതം- ദി ഇക്കോ ക്ലബ് |
17:31, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം | |
---|---|
വിലാസം | |
നെടുങ്ങോം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-12-2009 | Ghssnedungome |
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
നെടുങ്ങോം-
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ
ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും
ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ
അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള്‍ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ വാങ്മയ ചിത്രഭൂമികയിലേക്ക് ഒരല്പം....
1957-ല്‍ ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാര്‍ത്ഥികളുമായി
പഠനപ്രവര്‍ത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേര്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നതായി, പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമര്‍കുട്ടിനമ്പ്യാരുടെ സ്മരണകളില്‍ തെളിയുന്നുണ്ട്. ആറു വര്‍ഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ
സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട്
ശ്രീ.എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു.
സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടില്‍ കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി നല്കിയതാണ്.
വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും, സര്‍വശ്രീ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറ്റ്യാട്ട് കണ്ണന്‍ നമ്പ്യാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഗ്രാമവാസികളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയില്‍ നാരായണമാരാര്‍ - നാരായണിയമ്മ ദമ്പതികളാണ്.
ഇല്ലായ്മയുടെ മുള്‍വഴികളില്‍ രണ്ടു ദശകങ്ങളോളം കാലിടറി, 1974-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടതിനുശേഷവും ദുരിതങ്ങളുടെ പട്ടികയ്ക്ക് പരിഹാരമായില്ല. ആധുനികതലമുറയ്ക്ക് അചിന്ത്യമാംവിധം ദയനീയമായ ഭൌതികപശ്ചാത്തലങ്ങളുടെ വറുതിയില്‍ അക്ഷരഭിക്ഷ തേടിയെത്തിയ കുഞ്ഞുങ്ങള്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും കുടിയേറ്റജനവിഭാഗങ്ങളുടെയും പ്രതിനിധികളായിരുന്നു. 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട വിദ്യാലയത്തില്‍, 32 ഡിവിഷനുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികള്‍ വിദ്യയഭ്യസിച്ചിരുന്നു. 1983-84 അധ്യയനവര്‍ഷത്തില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പിറന്നു. 24വിദ്യാര്‍ത്ഥികള്‍ എഴുതിയ പൊതുപരീക്ഷയിലെ വിജയശതമാനം 96 ആയിരുന്നു.
വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചാലകശക്തികളായി അക്ഷീണം പ്രയത്നിച്ച സര്‍വശ്രീ ഇ,കെ,നാരായണന്‍ നമ്പ്യാര്‍, സി.എ.മാരാര്‍, എ.കെ.ബാലകൃഷ്ണന്‍, സി.റ്റി.ജോണ്‍ മാസ്റ്റര്‍, എം.സി.കരുണാകരന്‍ മാസ്റ്റര്‍, കാഞ്ഞിരത്താംമണ്ണില്‍ വര്‍ഗീസ്, വി.ഡി.ജോസഫ് മാസ്റ്റര്‍, മുണ്ടയ്ക്കല്‍ അബ്രഹാം, പുന്നച്ചന്‍ മാസ്റ്റര്‍, കെ.റ്റി.ഐസക്, വി.ജി.രാമചന്ദ്രന്‍നായര്‍, വി.സി.നാരായണന്‍, റ്റി.റ്റി.തോമസ്, പുത്തോളന്‍ കുഞ്ഞിരാമന്‍ എന്നീ മഹദ് വ്യക്തികളുടെ സേവനങ്ങല്‍ എന്നും സാദരം സ്മരിക്കപ്പെടും. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മേഭലയിലെ ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്നു കാണുന്ന മോശമല്ലാത്ത ഭൌതികസാഹചര്യങ്ങളുള്ള തലത്തിലെത്തിയത് ദീര്‍ഘകാലത്തെ കൊടുംവൈതരണികള്‍ നീന്തിയാണ്. ത്രിതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യഭ്യാസവകുപ്പ് എന്നിവയുടെയും തദ്ദേശീയരുടെയും നിര്‍ലോപമായ സഹായസഹകരണങ്ങളാല്‍ പണിതുയര്‍ത്തപ്പെട്ട കെട്ടിടങ്ങള്‍ നന്മയുടെ സ്മാരകങ്ങളാണ്. സമീപകാലത്ത് സ്കൂളിന്റെ ഭൌതികവും പഠനപരവുമായ ഉന്നതിക്ക് നേതൃത്വം നല്കിയ മുന്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.എം.വിശ്വംഭരന്‍ മാസ്റ്റരുടെ സേവനങ്ങളെ നന്ദിപൂര്‍വം സ്മരിക്കുന്നു. മെയിന്‍ റോഡിനു വടക്കു വശത്തെ സ്കൂള്‍സ്ഥലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളില്‍ നാട്ടുകാരുടെയും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പ്രാരാബ്ധങ്ങള്‍ക്കിടയിലും വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തില്‍ പൊതു പരീക്ഷകളിലും മത്സരവേദികളിലും പാഠ്യേതര പരിപാടികളിലും ഇവിടുത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നേടുന്ന ഉന്നതവിജയങ്ങള്‍ക്കു പിന്നില്‍, അദ്ധ്വാനശീലം കൈമുതലാക്കിയ രക്ഷിതാക്കളുടെയും അര്‍പ്പണബോധമുള്ള അദ്ധ്യാപകരുടെയും സജീവസാന്നിദ്ധ്യമാണ് നിറയുന്നത്. ]]
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാലയത്തില്‍ ഒരു സ്കൌട്ട് ട്രൂപ്പും ഒരു ഗൈഡ് കമ്പനിയും സജീവമായി പ്രവര്‍ത്തിക്കുന്നു.
സ്കൌട്ട് ട്രൂപ്പില്‍ നാലു പട്രോളുകളിലായി 32 അംഗങ്ങളുണ്ട്. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു തവണ പട്രോള്‍ മീറ്റിംഗും ഒരു ട്രൂപ്പ് മീറ്റിംഗും ചേരുന്നു. സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ.വി.രാമചന്ദ്രന്‍.
ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി സി.എഫ്.മേരി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഹരിതം- ദി ഇക്കോ ക്ലബ്
- വര്‍ണം ചിത്രകലാവേദി
- സ്വരം സംഗീതവേദി
- പ്രമാണം:കൈയെഴുത്തുമാസിക
മാനേജ്മെന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എസ്.പി.രാമര്‍കുട്ടി നമ്പ്യാര്‍ (1957)
- സി.റ്റി.ജോണ്‍
- ബാലന്‍
- സി.കെ.കുഞ്ഞന്‍
- എം.സി.കരുണാകരന്‍ നമ്പ്യാര്‍ (1974-1980)
- സി.റ്റി.ജോണ്‍ (1980-81)
- വി.ഡി.ജോസഫ് (1982-84)
- എം.സുഹറാബീവി (1984)
- ലൂയിസ് കൊളന്തൈരാജ് (1985)
- കെ.കെ.ശാന്തമ്മ (1986)
- മീനാക്ഷിയമ്മ (1987)
- കെ.കെ.ജോസഫ് (1988)
- ഐ.വി.വാസുദേവന്‍ (1989)
- പി.ജെ.പൊന്നമ്മ (1990)
- കെ.കെ.ശാന്ത (1991)
- ജെസ് ലെറ്റ് ബെല്‍ (1992)
- കെ.ഗോവിന്ദന്‍ (1992)
- ശാന്തകുമാരി (1993)
- എ.കുമാരന്‍ (1994)
- വി.കെ.സുബ്രഹ്മണ്യന്‍ (1995)
- എ.മൊയ്തീന്‍ (1995-99)
- കെ.എം.വിശ്വംഭരന്‍ (1999-2004)
- ഇ.ജെ.ജെയിംസ് (2005-.....)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="12.055647" lon="75.557678" zoom="16" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 12.055437, 75.557849, GHSS Nedungome GHSS Nedungome </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|