"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2,359: | വരി 2,359: | ||
|- | |- | ||
|} | |} | ||
'''“വൃദ്ധ സദനം"''' | |||
[[ചിത്രം:adigphofh.jpg]] | |||
'''മുഹമ്മദ് ആദിൽ ''' | |||
'''10.A ''' | |||
പ്രഭാതസുര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞുനോക്കിയപ്പോഴാണ് ഭാനുവമ്മ എഴുന്നേറ്റത്. തലേന്ന കണ്ട ദുഃസ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം ഇരുണ്ടിരിക്കുന്നു. ഒരു പക്ഷി മരക്കൊമ്പിലിരുന്ന് സ്വതസിദ്ധമായ ഭാഷയിൽ പാടുന്നു. എന്നും ആ പക്ഷിയുടെ സ്വരം കേട്ടാണ് താൻ ഉണർന്നിരിന്നത്. അവർ ഒാർത്തു.പ്രായാധിക്യം കൊണ്ടാവാം ഒന്നും ഈയിടെയായി ഒാർമ്മയിൽ നിൽക്കുന്നില്ല. എഴുന്നേൽക്കാൻ ഒരു പ്രയാസം.ജാനകീ...അവർ നീട്ടിയഒന്നു വിളിച്ചു. എന്നും ആ വിളി കേട്ടാൽ ശകാരമഴ ചൊരിയുന്ന മരുമകൾ പതില്ലാത്തവിധം ഉല്ലാസവതിയാണ്. എന്താണ് ഈശ്വരാ... ? ഇതിന്റെയൊക്കെ അർത്ഥം ? ഇന്നലെ രാത്രി മുഴുവൻ | |||
മുഖവും വീർപ്പിച്ച് നടന്നിരുന്ന ഇവൾക്കെന്താ വല്ല നല്ല ബുദ്ധിയും തോന്നിയോ ? അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജാനകി അവർക്ക് എല്ലാം ചെയ്തുകൊടുത്തു. മകന്റെ മുഖവും പ്രസാദം നിറഞ്ഞതായിരുന്നു. ആ കുടുംബത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ. അതു കണ്ട് ഭാന്യവമ്മയുടെ ഉള്ളം കുളിർത്തു. പതിവില്ലാത്ത വിധം ഒരു കാർ ബ്രേക്കിടുന്ന ശബ്‍ദം കേട്ട് അവർ സന്തോഷിച്ചു. മകൻ തന്റെ കൈയും പിടിച്ച് കാറിൽകൊണ്ടുപോയി ഇരുത്തി. വീടും പറമ്ബും കടന്ന് അവർ പോകുന്ന വഴിയിലെല്ലാം ഒരു അസാധാരണമായ ഭംഗി നിറഞ്ഞുനിൽക്കുന്നതായി അവർക്ക് തോന്നി. | |||
വളവുകളും തിരിവുകളും കഴിയും തോറും അവർ വല്ലാത്ത ഉത്സാഹം. | |||
എന്നിട്ടുമെന്താ ആരും ഒന്നും സംസാരിക്കാത്തത്. അവസാനം അതാ മുന്നിൽ ആ വലിയ ബോർഡ്. | |||
ങേ.. എന്താണത് ? | |||
കണ്ണുകൾ തിരുമ്മി അവർ സൂക്ഷിച്ചു നോക്കി | |||
''''വൃദ്ധ സദനം''''' | |||
കണ്ണുകളിലെ വെളിച്ചം ഇരുട്ടി താൻ ആഴ്‍ന്നുപോകുുന്നുവോ? | |||