"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 50: | വരി 50: | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. യു.പി. വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്‌മുറികളാണുള്ളത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. യു.പി. വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്‌മുറികളാണുള്ളത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[പ്രമാണം:3hs.jpg|400px|thumb| | [[പ്രമാണം:3hs.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|400px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | ||
== മികവുകൾ == | == മികവുകൾ == |
04:44, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.കൽപകഞ്ചേരി സ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി | |
---|---|
വിലാസം | |
കല്പകഞ്ചേരി കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04942547069 |
ഇമെയിൽ | kalpakancherygvhss@gmail.com |
വെബ്‍സൈറ്റ് | https://itclubgvhss.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലാലി. സി.എൽ |
പ്രധാന അദ്ധ്യാപകൻ | ഷൈനി ജോസഫ് |
അവസാനം തിരുത്തിയത് | |
08-09-2018 | SUSEEL KUMAR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്‌കൂൾ കടുങ്ങാത്തുകുണ്ടിലേക്ക് മാറ്റി. അതിന് ശേഷമാണ് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. (കൂടുതൽ വിവരങ്ങൾ )
അന്താരാഷ്ട്ര സ്ക്കൂൾ
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. യു.പി. വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്‌മുറികളാണുള്ളത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
ഐ.ടി, സ്പോർട്സ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.
ഇവിടെ ഇടത് വശത്ത് കാണുന്നത് 2014 ൽ കുറ്റിപ്പുറം സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. 2014, 2015, 2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017, 2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും
സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സബ്‌ജില്ലാ ജല്ലാ കലാമേളകളിൽ മികച്ച വിജയം നേടുകയുണ്ടായി. അറബിക്ക് കലാമേളയിലും സബ്‌ജില്ലാ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞു. കൂടാതെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.
ബ്ലോഗ് പ്രവർത്തനങ്ങൾ
ബ്ലോഗ് പ്രവർത്തനങ്ങൾ കൽപകഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനുണ്ടെങ്കിലും അതിനുപരിയായി രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് എല്ലാ കാര്യങ്ങളും ഐ.ടി ഉപയോഗിച്ച് സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതും.. ഐ.ടി. യുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. മറ്റുചില കാര്യങ്ങളുമുണ്ട്. ഉദാഹരണമായി ഐ.ടി. ഉപയോഗിച്ച് ഇതുപോലുള്ള കാര്യങ്ങൾ കുട്ടികൾക്ക് തന്നെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുമെന്നവരെ മനസ്സിലാക്കിക്കൊടുക്കൽ, ബ്ലോഗ് പ്രവർത്തനത്തോടൊപ്പം തന്നെ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ശരിയായധാരണ അവർക്ക് ഉണ്ടാക്കിക്കൊടുക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി ഇതിനുണ്ട്. 2014 ൽ തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. ഇതിനെ ഈ വർഷം കൂടുതൽ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് തന്നെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്. ഒത്തിരി സാധ്യതകളുള്ള ഈ ഒരു പ്രവർത്തനത്തെ ഏറ്റവും കൂടുതൽ പ്രയോജനപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ്. എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു. ഐ.ടി. ക്ലബ് പ്രചരിപ്പിക്കുന്ന ഒരു സന്ദേശമാണിത്. "നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു." ഇതിന് രണ്ടുതരം അർത്ഥങ്ങളുണ്ട്. ഒന്ന് ഐ.ടി.യുമായി ബന്ധപ്പെട്ടിട്ടുള്ള സാധാരണ അർത്ഥമാണ്. രണ്ടാമത്തേത് തത്വചിന്താപരമായ അർത്ഥം. രണ്ടാമത്തെ അർത്ഥം നിരവധി തത്വചിന്തകന്മാരുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതും, ആത്മാന്വേഷണത്തിന്റെ ദിശയിലേയ്ക്ക് വിരൽ ചൂണ്ടുന്നതമാണ്. വലിയൊരു ആശയംതന്നെയാണിതെങ്കിലും അത് ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. അതിലെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ അർത്ഥമാണ് ഇവിടെ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അതായത് ഐ.ടി.യുടെ സാധ്യതകൾ ഉപയോഗിച്ച് പല വിഷയങ്ങളും സ്വയം പഠിച്ച് നമ്മൾതന്നെ നമ്മളുടെ ഗുരുവാകുന്ന ഒരു പ്രക്രിയ - ഇതാണിവിടെ കൂടുതൽ പ്രാധാന്യമുള്ള ആശയം . അധ്യാപകനടക്കം ഇവിടെ വിദ്യാർത്ഥിയാകേണ്ടതുണ്ട്. അതിനനുസരിച്ച് നമ്മൾ നമ്മളുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അപ്പോഴാണ് അത് ഐ.ടി.ക്ലബ്ബിന്റെതായ ഒരു ആശയമായി പൂർണ്ണമായും അനുരൂപണം (adaptation)ചെയ്യപ്പെടുന്നത്. മാത്രമല്ല നവ സാങ്കേതിക വിദ്യകൾ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിപ്ലവകരമായ ഒരു അർത്ഥം അതിന് കൈവരുന്നതും അപ്പോഴാണ്. തത്വചിന്താപരമായ അർത്ഥം അതിന് വൈപുല്യമണയ്ക്കുന്ന ഒരു പരിചിന്തനയായി, വലിയൊരു പിൻബലമായി നിലകൊള്ളുകയും ചെയ്യും. ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി കൂടുതൽ വിശദമായി അറിയണമെന്നുണ്ടെങ്കിൽ പാഠ്യേതര പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനടിയിൽ ചേർത്തിട്ടുള്ള ബ്ലോഗ് പ്രവർത്തനങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
SSLC വിജയശതമാനം
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ മികവുത്സവത്തിൽവെച്ച് വിതരണം ചെയ്തു. മുൻ വർഷങ്ങളിലും മികച്ച വിജയശതമാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മികവുത്സവം ഉദ്ഘാടനം ചെയ്തു.
സമീപവർഷങ്ങളിലെ വിജയം | ശതമാനം |
---|---|
2008-2009 | 86 |
2009-2010 | 89 |
2010-2011 | 89 |
2011-2012 | 91 |
2012-2013 | 93 |
2013-2014 | 95 |
2014-2015 | 97 |
2015-2016 | 98 |
2016-2017 | 99 |
സ്വന്തം ബാന്റ് സെറ്റ്
ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. ബാന്റ് സെറ്റിന്റെ പരിശീലനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്. തുടച്ചയായുള്ള പരിശീലനത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഇപ്പോൾ ആ രംഗത്ത് കഴിവ് നേടിക്കഴിഞ്ഞു. ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു ജെ.ആർ.സി. യിൽ അംഗങ്ങളായ കുട്ടികളാണ് ഇപ്പോൾ ബാന്റ് സെറ്റ് ടീമിന് നോതൃത്വം കൊടുക്കുന്നത്. ബാന്റ് സെറ്റ് ടീമിന് ആവശ്യമായ യൂണീഫോമും ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ചത് വലിയെരനുഗ്രഹമായി. ബാന്റ് സെറ്റിനെകൂടാതെ കമ്പ്യട്ടർ ലാബിലേയ്ക്കുള്ള ഉപകരണങ്ങൾ, സയൻസ് ലാബിലേയ്ക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും ജില്ലാ പഞ്ചായത്തിൽനിന്ന് ലഭിച്ചിരുന്നു.
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ | അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെക്കുറിച്ച് ഒരു ചെറു കുറിപ്പ് |
---|---|
സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് ഇവിടെ ക്ലിക്ക്ചെയ്ത് അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൗൺലോഡ്ചെയ്യാം 5 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. |
സ്പോർട്ട്‌സ് രംഗം
സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്.
ഐ.ടി.
ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഐ.ടി മത്സരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം കൊടുക്കാറുണ്ട്. അത് പോലെ ആനിമേഷൻ തുടങ്ങിയ വിഷയങ്ങളിലും..കൂടാതെ മലയാളം ടൈപ്പിംങ്ങ് പരിശീലനം എല്ലാ വർഷവും നടന്നുവരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടാകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിപാടിയിൽ അംഗങ്ങളാകാത്ത കുട്ടികൾക്കും ഐ.ടി പരിശീലപരിപാടികൾ നൽകുന്നുണ്ട്. ഇവിടെ നൽകുന്ന മലയാളം ടൈപ്പിംങ്ങ് പരിശീലനത്തിനുള്ള ലേഔട്ടുകൾ ഞങ്ങളുടെ സ്‌കൂളിൽ നിരവധി ആളുകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതിവിടെ പങ്കുവെയ്ക്കുകയാണ്. ഇവയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കണമെങ്കിൽ ഞങ്ങളുടെ ബ്ലോഗ് സന്ദർശ്ശിക്കുക.
ഐ.ടി. പ്രോജറ്റ്
ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠനത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട് എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരില്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ് പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന് അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം. കാരണം ഐ.ടി. യുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും സ്വയം പഠിക്കാൻ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ. സ്ക്കൂളുകളിലെ പഠനം പലപ്പോഴും യാന്ത്രികമാകുന്നതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്. യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ന് ഹൈടെക്ക് പദ്ധതിയുടെയും മറ്റും ഫലമായി മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിൽ ആശ്വാസമുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു.
കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ
ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു | കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ |
---|---|
കൈരളി ടി.വി. യുടെ കുട്ടിപ്പട്ടുറുമാൽ എന്ന പരിപാടിയിൽ പാട്ടുകൾ പാടി ഫൈനൽ റൗണ്ട് വരെ എത്തി വിജയിച്ച മുഹമ്മദ് ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജഫ്‌സലിന്റെ കൈരളി ടി.വി. യിലെ പ്രകടനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
ഐ.ടി. ടൂട്ടോറിയലുകൾ
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക് https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ
സ്നേഹവീട് പദ്ധതി
സ്കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് സ്നേഹവീട് പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ നൂർ മുഹമ്മദ് എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ, പി.റ്റി,എ, വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്‌മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു. വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി.
കൂട്ടുകാരന്റെ ഓർമ്മക്കായി അവന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും തീരുമാനിക്കുകയായിരുന്നു. ഭവന നിർമ്മാണ ഫണ്ടിലേക്ക് ആദ്യമൊഴുകിയെത്തിയത് സഹപാഠികൾ നിധിപോലെ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളായിരുന്നു. ഇതിൽനിന്നും കിട്ടിയ ആത്മവിശ്വാസത്തിൽ അരയും തലയും മുറുക്കി വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങിയപ്പോൾ സ്നേഹഭവനമെന്ന മഹാലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ വേഗം കുറഞ്ഞുതുടങ്ങി. ഈ ഉദ്യമത്തിൽ നാട്ടുകാരും പൊതുജനങ്ങളും സന്നദ്ധസംഘടനകളും കൂടി കൈകോർത്തപ്പോൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ കാവപ്പുര തേക്കുംപാലത്ത് മനോഹരമായൊരു 'നൂർ മുഹമ്മദ്' ഭവനം ഉയർന്നു. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മഹാമനസിനുടമ വീടുണ്ടാക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത് എളുപ്പത്തിൽ ലക്ഷ്യം നേടുന്നതിന് ഏറെ സഹായിച്ചു. കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുട്ടികൾ തീർത്തത് സ്നേഹത്തിന്റെ വലിയൊരു മാതൃകയാണ്. കുഞ്ഞുമനസുകളിലെ നന്മയുടെ നറുവെട്ടം ആയിരം മടങ്ങായി വെട്ടിതിളങ്ങിയ ഈ സുന്ദരമുഹൂർത്തത്തിൽ പ്രിയ കൂട്ടുകാരുടെ ഈ പുണ്യ പ്രവൃത്തികണ്ട് നൂർമുഹമ്മദ് ഇന്നേറെ സന്തോഷിക്കുന്നുണ്ടാവും. ഈ സ്നേഹഭവനം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച എല്ലാവർക്കും കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുരുന്നുകൾ ഹൃദയം കൊണ്ട് നന്ദി പറയുന്നു....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ആസാദ് മൂപ്പൻ
- അബ്ദുറഹിമാൻ രണ്ടത്താണി MLA
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരിയിലെ പൂർവവിദ്യാർത്ഥിയായ പത്മശ്രീ ആസാദ് മൂപ്പൻ 1978-ൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും സ്വർണ്ണ മെഡൽ നേടിയാണ് എം.ബി.ബി.എസ്. പാസായത്. അവിടെ നിന്നുതന്നെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഡെൽഹി സർവകലാശാലയിൽ നിന്ന് നെഞ്ചുരോഗത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ എടുത്തു.1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം ലക്ചററായി ജോലിയിൽ പ്രവേശിച്ച ഡോ. ആസാദ് മൂപ്പൻ 1987ൽ നടത്തിയ ദുബൈ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബൈയിൽ അൽറഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഒരു ക്ലിനിക്കിൽ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാർമസികളും രോഗനിർണ്ണയ കേന്ദ്രങ്ങളും ആയി നൂറിൽ അധികം സ്ഥാപനങ്ങൾ അടങ്ങുന്നതാണ് ഇന്ന് ഡോക്ടർ മൂപ്പന്റെ ആരോഗ്യ പരിപാലന ശൃംഖല. യു.എ.ഇയിലെ പ്രശസ്തമായ ഫാർമസികളും, മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാൽനൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. പിന്നീട് അദ്ദേഹം നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെല്ലാം 'ആസ്റ്റർ' എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.ഡോ.ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ഡി.എം ഹെൽത്ത് കെയറിന് കീഴിൽ ആസ്റ്റർ, മെഡ്കെയർ എന്നീ പേരുകളിൽ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി,മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴിൽ ആശുപത്രി, ഡിഎം വയനാട് മെഡിക്കൽ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ക്രെഡെൻസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.ഡി.എം ഹെൽത്ത്കെയറിന് കീഴിൽ ഇപ്പോൾ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അന്തർദേശീയ നിലവരത്തിലുള്ള പല സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർ ഒരോ വർഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്. ഇപ്പോൾ ഫിലിപ്പീൻസ്, ജോർദാൻ, ബഹറിൻ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു
കേരളീയർക്ക് പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് സുപരിചിതനാണ് മുൻ എം.എൽ.എ ആയ അബ്ദുറഹ്മാൻ രണ്ടത്താണി. താനൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ഇദ്ദേഹം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. കൽപ്പകഞ്ചേരി സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. ( മറ്റ്ചില വിവരങ്ങൾ - ജനനം. 1961 മാർച്ച് 15. പിതാവിന്റെ പേര് വക്കൻ മുഹമ്മദ് ഹാജി. മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അബുദാബി കെ എം സി സി സെക്രട്ടറി. മോയിൻ കുട്ടി വൈദ്യർ സ്മാരക സിമിതി ഡയറക്ടർ, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ. പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരിൽ നിന്നും ഇടതു സ്വതന്ത്രൻ പി കെ മുഹമ്മദ് കുട്ടി കോയക്കുട്ടി യെ പരാജയപ്പെടുത്തി. പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരിൽ നിന്നും സിപിഎം ന്റെ ഇ ജയനെ പരാജയപ്പെടുത്തി. 2016 ലെ തെരഞ്ഞടുപ്പിൽ ഇടത്‌പക്ഷ സ്വതന്ത്രൻ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടു. ഇപ്പൊഴും മുസ്ലിം ലീഗിലെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളാണ് അബ്ദുറഹ്മാൻ രണ്ടത്താണി)
മറ്റ് ചില പൂർവ്വവിദ്യാർത്ഥികൾ
അഞ്ചുവർഷത്തിനിടയിൽ സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം. ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താൽ മത്സരം കാണാം. അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ എൻജിനിയറിംഗിന് സംവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു. ഒരു കൂലിപ്പണിക്കാരന്റെ മകനായ അരവിന്ദ് പ്രതികൂല സാഹചര്യത്തിൽ നിന്നാണ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതെല്ലാം അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു.
മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2014 ലെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് ഏതെങ്കിലും ഒരു മേഖലയിൽ മാത്രം മികവ് പുലർതത്തിയവർ ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല.
കുട്ടികളുടെ കലാ സൃഷ്ടികൾ
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
-
അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
-
മുഹമ്മദ് ആഷിഖ് - സ്കെച്ച് പെൻ
-
മുഹമ്മദ് റാഷിദ് - ജലച്ചായം
-
എണ്ണച്ചായം നിയാസലി
-
എണ്ണച്ചായം നിയാസലി
-
എണ്ണച്ചായം നിയാസലി
-
മുഹമ്മദ് ആഷിഖ് - സ്കെച്ച് പെൻ
-
സഫ - സ്കെച്ച് പെൻ
-
ആയിഷാത്തു അഫ്ന - സ്കെച്ച് പെൻ
-
മുഹമ്മദ് ഷിബിലി - പെൻസിൽ
-
റമീഷ - പെൻസിൽ
-
റമീഷ - സ്കെച്ച് പെൻ
-
മുഹമ്മദ് റാഷിദ് - ജലച്ചായം
-
പെൻസിൽ നിയാസലി
-
ജലച്ചായം നിയാസലി
-
പെൻസിൽ ഷബീറലി
-
മുഹമ്മദ് ഷാഫി - പെൻസിൽ
-
ജലച്ചായം നിയാസലി
പി.ടി.എ
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്. അധ്യാപകരുടെ ക്ഷാമം അനുഭവപ്പെട്ട സന്ദർഭങ്ങളിൽ പകരം അധ്യാപകരെ കണ്ടെത്തി പോസ്റ്റ്ചെയ്യുന്നതിന് പി.ടി.എ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ അടച്ചുറപ്പുള്ളതാക്കി വയറിങ്ങ് ചെയ്ത് സജ്ജീകരിക്കുന്നതിനും, മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുന്നതിനുമെല്ലാം പി.ടി.എ വളരെയധികം സഹകരിച്ചിട്ടുണ്ട്. സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിപാടികളിലെല്ലാം പി.ടി.എ വളരെ ശ്രദ്ധയോടുകൂടി സഹകരിച്ചിരുന്നു.
എസ്.എം.സി
സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു. പി.ടി.എ. യും എസ്.എം.സി.യും ഒരുമിച്ചു നിന്ന് കൊണ്ട് പ്രവർത്തിച്ചതിനാലാണ് സ്കൂളിന്റെ പൊതുപരിപാടികൾ പലതും വലിയ വിജയമാക്കിത്തീർക്കാൻ കഴിഞ്ഞത്. അധ്യാപക-രക്ഷാകർത്ത - ഭരണ - വിദ്യാർത്ഥി സമിതികളുടെ ഒത്താരുമിച്ചുള്ളതും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാണ് ഒരു സ്കൂകൂളിന്റെ മികവിന് കാരണമാകുന്നതിന് ഉദാഹരണമാണ് കല്പപകഞ്ചേരി സ്കൂൾ.
ഒ.എസ്.എ
കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്. സാധാരണ ഒരു സ്കൂളിൽ നടക്കാൻ സാധ്യത ഇല്ലാത്ത ചില നല്ല പരിപാടികൾ സ്കൂളിന് മുന്നിൽ അവതരിപ്പിച്ചത് ഒ.എസ്.എ ആണ്. അതായത് വളരെ ഉന്നതരായ പലരോടും കുട്ടികൾക്ക് ൽ നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കിക്കൊടുത്തത് ഒ.എസ്.എ ആണ്. ഉദാഹരണമായി പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, ചെറുകഥാകൃത്ത് വൈശാഖൻ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ തുടങ്ങിയവരുമായി കുട്ടികൾക്ക് സംസാരിക്കുവാനും, സംശയങ്ങൾ ചോദിക്കുവാനും പ്രതിഭാസംഗമം എന്ന പരിപാടിയിലൂടെ ഒ.എസ്.എ അവസരം കൊടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
നമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | ചന്ദ്രമതി. എം | 01 . 01 . 1997 | 01 . 03 . 1999 |
2 | ശ്രീനിവാസൻ. വി | 01 . 06 . 1999 | 30 . 06 . 2001 |
3 | ഖദീജ. പി | 02 . 07 . 2001 | 25 . 09 . 2005 |
4 | രഞ്ജിനി. പി | 10 . 10 . 2005 | 25 . 11 . 2005 |
5 | അഹമ്മദ്.എം | 25 . 11 . 2005 | 31 . 05 . 2006 |
6 | ബാലഭാസ്കരൻ. സി.ടി | 03 . 06 . 2006 | 31 . 05 . 2008 |
7 | ശ്രീനിവാസൻ. ഇ.ടി | 04 . 06 . 2008 | 09 . 04 . 2010 |
8 | പ്രദീപ്. എൻ.എൽ | 27 . 05 . 2010 | 22 . 06 . 2011 |
9 | ബാലകൃഷ്ണൻ. കെ.പി | 22 . 06 . 2011 | 03 . 06 . 2015 |
10 | ബെന്നി ഡൊമിനിക്ക് | 03 . 06 . 2015 | 29 . 07 . 2017 |
11 | സാവിത്രി. വി.യു | 23 . 09 . 2017 | 29 . 11 . 2017 |
12 | കൃഷ്ണദാസ്. കെ.ടി | 29 . 11 . 2017 | 04 . 06 . 2018 |
പാഠ്യേതര പ്രവർത്തനങ്ങൾ
പലതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഇവിടെ ലിസ്റ്റ് ചെയ്തു കൊടുത്തിരിക്കുന്നത്. ഓരോന്നും ഓരോ ലിങ്കുകളാണ്. അവയിൽ ക്ലിക്ക് ചെയ്താൽ അവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ കാണാവുന്നതാണ്. ഇതിൽ ആനിമേഷൻ പരിശീലനത്തിന്റെ ഭാഗമായി ഒരു ചെറിയ ആനിമേഷൻ സിനിമ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കഥയും തിരക്കഥയും എഴുതിക്കഴിഞ്ഞു. മാർച്ച് മാസത്തിന് മുമ്പ് അതു പൂർത്തിയാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പരിശീലനത്തിനു വേണ്ടി അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ ചെയ്ത ഒരു ജിഫ് ആനിമേഷൻ "ആനിമേഷൻ പരിശീലനം" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് സഹായകരമായ വിഭവങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതും ഈ പ്രവർത്തനങ്ങളുടെ ഒരു ലക്ഷ്യമാണ്. ഉദാഹരണമായി ചിത്രരചനാപരിശീലനം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക. വാട്ടർ കളർ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് എങ്ങനെ എന്ന് മറ്റാരുടെയും സഹായമില്ലാതെ ഒരു കുട്ടിക്ക് പഠിക്കുവാൻ കഴിയുന്നതരത്തിലുഉള്ള വീഡിയോ ട്യൂട്ടോറിയലുകൾ ഇവിടെ ലഭ്യമാണ്.
- ബ്ലോഗ് പ്രവർത്തനങ്ങൾ
- മലയാളം ടൈപ്പിംങ്ങ്
- അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ
- ആനിമേഷൻ പരിശീലനം.
- ചിത്രരചനാ പരിശീലനം.
- ചിത്ര ശേഖരണം.
- ഗാന ശേഖരണം.
ദിനാചരണങ്ങൾ
- ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം,
- ജൂലൈ 1 ന് പി കേശവദേവ് ചരമദിനം,
- ജൂലൈ 4 ന് മാഡംക്യൂറി ചരമദിനം,
- ജൂലൈ 5 ബഷീർ ചരമദിനം,
- ജൂലൈ 10 ഉറൂബ് ചരമദിനം
- ജൂലൈ 11 ലോക ജനസംഖ്യാദിനം,
- ജൂലൈ 20 പി കേശവദേവ് ജന്മദിനം,
- ജൂലൈ 21 ചാന്ദ്രദിനം,
- ജൂലൈ 27 എപിജെ അബ്ദുൽ കലാം ചരമദിനം,
- ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,
- ഓഗസ്റ്റ് 9 നാഗസാക്കി ദിനം,
- ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
- സെപ്‌റ്റംബർ 5 അധ്യാപകദിനം
തുടങ്ങിയവയാണ് പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. സ്കൂളിൽ ഒരു വാർത്താ വിതരണ സംവിധാനം ഉണ്ട്. അതിന് അനുഗുണമായ രീതിയിൽ എല്ലാ ക്ലാസ്‌മുറികളിലും സ്പീക്കറുകൾ വച്ചിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാൽ ഉടൻ വിവിധക്ലാസുകളിൽ ഉള്ള കുട്ടികൾ മാറിമാറി വാർത്ത അവതരിപ്പിക്കാറുണ്ട്.. അതിനുശേഷം അന്നത്തെ ദിവസം ഏതെങ്കിലും ദിനം ആചരിക്കണം എങ്കിൽ അധ്യാപകർ അല്ലെങ്കിൽ തിരഞ്ഞെടുത്ത കുട്ടികൾ ആ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിക്കുന്നു. പിന്നീട് ഓരോ ഇനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു
ചില ദിനാചരണങ്ങൾ - ചിത്രങ്ങൾ
ഇ വിദ്യാരംഗം
ഈവർത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ വിദ്യ രംഗത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇ -വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സൃഷ്ടികൾ എല്ലാം കൂടി ചേർത്ത് ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാനും ഉദ്ദേശമുണ്ട്. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ലഭിച്ചുതുടങ്ങി. ഓരോ സൃഷ്ടികളും ലഭിക്കുന്ന മുറയ്ക്ക് ഒരുവിധം മെച്ചപ്പെട്ട സൃഷ്ടികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ടവ മാത്രം തിരഞ്ഞെടുത്തായിരിക്കും ഡിജിറ്റൽ മാഗസിനിൽ ചേർക്കുന്നത്. പൂർണമായും ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്യുന്ന ഒരു പ്രവൃത്തി ആയിട്ടാണ് ഇപ്പോൾ ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് ഈമെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ ഒക്കെയാണ് ഇവിടെ കഥകളും കവിതകളും എഴുതുന്നത്. അയക്കുന്നതും അതുപോലെതന്നെ. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനാരോഗ്യകരമായ മറ്റ് ചില പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് ഇങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക് ഇ വിദ്യാരംഗം സൃഷ്ടികൾ
-
വഴികാട്ടി
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.937803,75.976984| width=800px | zoom=16 }}
|
|