"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
[[പ്രമാണം:19022staffroom2.png|500px|thumb|right|ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി - സ്റ്റാഫ്‌റൂം]]
[[പ്രമാണം:19022staffroom2.png|500px|thumb|right|ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി - സ്റ്റാഫ്‌റൂം]]
                       വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്റ്റാഫ്‌റൂമാണ് കൽപകഞ്ചേരി സ്‌കൂളിനുള്ളത്. കോൺഫറൻസ് ഹാൾ എന്ന പേരിൽ ഏകദേശം ഇരുപത് മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള ഒരു ഹാളാണിത്. മീറ്റിങ്ങുകളും അതുപോലുള്ള പരിപാടികളും നടത്തുന്നതിന് അനുയോജ്യമായ സ്റ്റാഫ് റൂമിൽ എല്ലാ അധ്യാപകർക്കും ഇരിക്കുവാൻ ആയി പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവിടെ ചിത്രത്തിൽ കാണുന്ന പോലെ മുകൾഭാഗത്ത് ഗ്ലാസ്സ് ഇട്ടതും താഴെ മേശയിലേതുപോലെ വിവിധ സാധനങ്ങൾ സൂക്ഷിച്ചു വെക്കാവുന്ന തുമായ തരത്തിലാണ് ഇത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല മീറ്റിങ്ങുകളോ മറ്റേതെങ്കിലും ചടങ്ങുകളോ നടക്കുകയാണെങ്കിൽ പൊതുവായി വിവരങ്ങൾ സംസാരിക്കുന്നതിന് വയർലസ് മൈക്രോഫോൺ അടക്കമുള്ള സൗണ്ട് സിസ്റ്റം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒരു മിനി പാർലമെൻറ് റൂം എന്ന് വേണമെങ്കിൽ ഇതിനെ പറയാവുന്നതാണ്.

                      ഇതിന്റെ ഉള്ളിലുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നത് പടിയത്ത് ബഷീർ എന്ന വ്യവസായ പ്രമുഖനാണ്.

==സ്‌കൂൾ ബസ്==
==സ്‌കൂൾ ബസ്==

10:57, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ

സ്‌മാർട്ട് ക്ലാസ്‌മുറികൾ.

                  സ്കൂളിന്റെ സൗകര്യത്തെ പറ്റി പറയുമ്പോൾ ആദ്യമായി പറയുവാനുള്ളത് പുതുതായി ലഭിച്ച സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തെ പറ്റിയാണ് കാരണം ഇത് വിദ്യാഭ്യാസരീതിയിൽ വരുത്താനിടയുള്ള വളരെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. മാത്രമല്ല പഴയ പഠനസാമഗ്രികൾ ക്കു പകരം പുതിയവ ഉപയോഗിക്കുവാനുള്ള സാധ്യതകൾ  ഉണ്ടെങ്കിൽ സ്വാഭാവികമായും അധ്യാപകർ ആ രീതിയിലേക്ക് തങ്ങളുടെ അദ്ധ്യാപന രീതിയെ പരുവപ്പെടുത്തി എടുക്കുന്നതായിരിക്കും
ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ
                  ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. 25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 
                  ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യം തന്നെയാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു നിലയിലേക്ക് കൽപ്പകഞ്ചേരി സ്കൂൾ മാറുവാൻ പോവുകയാണ്. ഹൈസ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയി മാറിക്കഴിഞ്ഞു. അതായത് സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറിക്കഴിഞ്ഞു. ഇപ്പോൾ ഈ ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മിക്കവാറും ക്ലാസ്സുകൾ നടന്നുവരുന്നത്.
                  സ്മാർട്ട് ക്ലാസ് റൂമുകൾ പഠനത്തിനായി ഉപയോഗിക്കുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ട്. ക്ലാസെടുക്കുമ്പോൾ പറഞ്ഞു ഫലിപ്പിക്കാൻ ആകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ രൂപത്തിലോ മറ്റു രൂപങ്ങളിലോ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയും. വിരസവും യാന്ത്രികവുമായ പഠനരീതികൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനുള്ള താൽപര്യത്തെ കെടുത്തുന്നതായിരിക്കും. പഠനം രസകരമായ ഒരു  അനുഭവം ആകുമ്പോഴാണ് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കുന്നത്. അതിന് കുറെയൊക്കെ സാധ്യത ഒരുക്കുന്നു എന്നതാണ് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണം. എന്നാൽ ഒരു സിനിമ കാണുന്നതുപോലെ ക്ലാസ് സമയം മുഴുവൻ വീഡിയോ കാണുകയോ കമ്പ്യൂട്ടറും പ്രൊജക്ടറും ഉപയോഗിക്കുകയോ ചെയ്യുക എന്നതല്ല സ്മാർട്ട് റൂമുകളുടെ ശരിയായ പ്രവർത്തന സംവിധാനം. അതുകൊണ്ട് ക്രിയാത്മകമായ രീതിയിൽ സ്മാർട്ട് റൂം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശീലന ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തിയതിനുശേഷമാണ് അധ്യാപകർ സ്മാർട്ട് ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമിലെ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്നു

സ്റ്റാഫ്‌റൂം.

ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി - സ്റ്റാഫ്‌റൂം
                      വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്റ്റാഫ്‌റൂമാണ് കൽപകഞ്ചേരി സ്‌കൂളിനുള്ളത്. കോൺഫറൻസ് ഹാൾ എന്ന പേരിൽ ഏകദേശം ഇരുപത് മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള ഒരു ഹാളാണിത്. മീറ്റിങ്ങുകളും അതുപോലുള്ള പരിപാടികളും നടത്തുന്നതിന് അനുയോജ്യമായ സ്റ്റാഫ് റൂമിൽ എല്ലാ അധ്യാപകർക്കും ഇരിക്കുവാൻ ആയി പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവിടെ ചിത്രത്തിൽ കാണുന്ന പോലെ മുകൾഭാഗത്ത് ഗ്ലാസ്സ് ഇട്ടതും താഴെ മേശയിലേതുപോലെ വിവിധ സാധനങ്ങൾ സൂക്ഷിച്ചു വെക്കാവുന്ന തുമായ തരത്തിലാണ് ഇത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല മീറ്റിങ്ങുകളോ മറ്റേതെങ്കിലും ചടങ്ങുകളോ നടക്കുകയാണെങ്കിൽ പൊതുവായി വിവരങ്ങൾ സംസാരിക്കുന്നതിന് വയർലസ് മൈക്രോഫോൺ അടക്കമുള്ള സൗണ്ട് സിസ്റ്റം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒരു മിനി പാർലമെൻറ് റൂം എന്ന് വേണമെങ്കിൽ ഇതിനെ പറയാവുന്നതാണ്.
                      ഇതിന്റെ ഉള്ളിലുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നത് പടിയത്ത് ബഷീർ എന്ന വ്യവസായ പ്രമുഖനാണ്.

സ്‌കൂൾ ബസ്

എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്
              ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല.  2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.
                          1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. 
                  നിരവധി സൗകര്യങ്ങൾ  സ്കൂളിനുണ്ട്. എങ്കിലും ഇനിയും കൂടുതൽ കൂടുതൽ സൗകര്യങ്ങൾ സ്കൂളിന് ആവശ്യമായിട്ടുണ്ട്. സ്കൂളിനെ മികച്ച ഒരു നിലവാരത്തിലേക്ക് ഉയർത്തണം എങ്കിൽ അത്തരം സൗകര്യങ്ങൾകൂടി സ്കൂളിന് ലഭിക്കേണ്ടതുണ്ട്. 
               അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.

ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ.

               ഒരു സ്കൂളിന്റെ പ്രവർത്തനങ്ങളെല്ലാം ഒരുവിധം തൃപ്തികരമായി നടത്തുവാനുള്ള ഭൗതിക  സൗകര്യങ്ങൾ സ്കൂളിൽ ഇപ്പോൾതന്നെ നിലവിലുണ്ടെങ്കിലും എല്ലാ പ്രവർത്തനങ്ങളെയും പൂർണ്ണമായി വിജയിപ്പിച്ചെടുക്കാനുള്ള സൗകര്യങ്ങൾ ഇനിയും വരേണ്ടതുണ്ട്. എങ്കിൽമാത്രമേ സ്കൂളിന്റെ  പ്രവർത്തനങ്ങളെ ഉദ്ദേശിക്കുന്നതുപോലെ മെച്ചപ്പെടുത്തുവാൻ കഴിയുകയുള്ളൂ. ഇനി വരാനുള്ള കെട്ടിട സൗകര്യങ്ങൾ അതിന് കാരണമാകും എന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉള്ളത്.
ഹൈസ്‍കൂൾ ഗ്രൗണ്ട്
ഹൈസ്‍കൂൾ ഗ്രൗണ്ട്
പ്രവേശനഭാഗം
ക്ലാസ് മുറികൾ
  കൽപ്പകഞ്ചേരി സ്കൂളിനെ ഇനി വരാൻ പോകുന്ന സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.

ഇനി വരാനുള്ള കെട്ടിട സൗകര്യങ്ങൾ.

അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക
അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക
                    തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറഞ്ഞുകേൾക്കുന്നത്. അതുകൊണ്ടുതന്നെ സമീപഭാവിയിൽതന്നെ ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന തരത്തിൽ സൗകര്യമുള്ള ഒരു മികച്ച സ്കൂളായി കൽപകഞ്ചേരി സ്കൂൾ മാറുമെന്ന് നമുക്കുറപ്പിക്കാം. 
                    ഹൈസ്കൂൾ ബ്ലോക്കിന്റെയും ഹയർസെക്കൻഡറി ബ്ലോക്കിന്റെയും വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്

ഐ.ടി. ലാബ് സൗകര്യങ്ങൾ.

ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ

സയൻസ് ലാബ് സൗകര്യങ്ങൾ.

മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ
സയൻസ് ലാബ്
               വളരെയധികം സൗകര്യങ്ങളുള്ള ഒരു സയൻസ് ലാബാണ് കൽപ്പകഞ്ചേരി ഹൈസ്കൂളിൽ ഉള്ളത്. സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും സയൻസ് അധ്യാപകരും കൂടി സ്കൂൾ തുറന്നപ്പോൾ തന്നെ സയൻസ് ലാബ് ശുചീകരണവും സജ്ജീകരണവും നടത്തി ലാബ് പരീക്ഷണങ്ങൾ ചെയ്യുന്നതിന് അനുയോജ്യമാക്കി എടുത്തു. കഴിഞ്ഞ 2018 ഏപ്രിൽ മാസത്തിൽ ജില്ലാ പഞ്ചായത്ത് നൽകിയ ലാബ് ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും ലഭ്യത പരീക്ഷണങ്ങൾ നടത്തുന്നതിന് വളരെ സഹായകരമായി. ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്കു മുഴുവനും ഒന്നിച്ചിരുന്ന് പരീക്ഷണങ്ങൾ ചെയ്യുവാനുള്ള സൗകര്യങ്ങൾ കൽപകഞ്ചേരി സ്കൂളിലെ സയൻസ് ലാബിൽ ഉണ്ട്. ഇത് കുട്ടികളുടെ പഠനത്തിന് പിൻബലം നൽകുന്ന ഒരു സംവിധാനമായി തുടർന്നുപോരുന്നു.