"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|Gtlpschool koombara }} | {{prettyurl|Gtlpschool koombara }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കൂമ്പാറ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ=കെ.സി ടോമി | | പ്രധാന അദ്ധ്യാപകൻ=കെ.സി ടോമി | ||
| പി.ടി. | | പി.ടി.ഏ. പ്രസിഡണ്ട്=അഹമ്മദ് കുട്ടി | ||
| സ്കൂൾ ചിത്രം=47314 school.jpg | | സ്കൂൾ ചിത്രം=47314 school.jpg | ||
}} | }} |
20:09, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.
ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ | |
---|---|
വിലാസം | |
കൂമ്പാറ കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി , 673604 | |
സ്ഥാപിതം | 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 0495 2278191 |
ഇമെയിൽ | koombaragtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47314 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.സി ടോമി |
അവസാനം തിരുത്തിയത് | |
03-09-2018 | Naseeftdy |
.
ചരിത്രം
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നൽകി തിരികൊളുത്തിയ മൺചിരാത്.അതാണ് ജി.ടി.എൽ.പി.സ്ക്കൂൾ കഴിഞ്ഞ 56 വർഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു.1961കളിൽ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ കാരുണ്യത്തിൽ സ്ഥാപിതമായ ഏകാധ്യാപക സ്കൂൾ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാർത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എൽ.പി സ്കൂൾ ഇന്ന് 114 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ൽ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോൾ സ്ഖൂൾ പ്രവർത്തിക്കുന്നത്. എസ്.എസ്.എ ശുചിത്വമിഷൻ ഇവർ ചേർന്ന് നിർമ്മിച്ച 5 ടോയ് ലറ്റുകൾ, പഞ്ചായത്തിൻറെ സഹകരണത്തോടെ നിർമ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിൻറെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാൻ, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂൾ ഭൌതിക സാഹചര്യങ്ങൾ കൊണ്ട് മെച്ചപ്പെട്ടതാണ്. ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കിൽ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവിൽ ഒരു ക്ലാസ്റൂമിൽ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാൻ ഊന്നൽ നൽകണം. ഇന്നിൻറെയും ഇന്നലകളുടെയും നൻമകളിൽ നിന്നും സർഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിൻറെ കടമയെന്ന് തിരിച്ചറിഞ്ഞ് കർമ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകരൃങ്ങൾ
നിലവിലുള്ള ഭൌതിക സാഹചര്യങ്ങൾ
പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടർ, ലൈബ്രറി ഇവ കഴിഞ്ഞാൽ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവർത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാൽ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.
ടോയ് ലെറ്റ്
നില്വിൽ ആൺകുട്ടികൾക്ക് 2ഉം പെൺകുട്ടികൾക്ക് 2ഉം ടോയ് ലെറ്റുകൾ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികൾക്ക് സൌക്രയപ്രദമാണ്.
കുുടിവെള്ളം
ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാൽ ടാപ്പുകളും വാട്ടർടാങ്കും പന്പ് സെറ്റും ഉൾപ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികൾ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകൾ ഉള്ളതിനാൽ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നു.
മികവുകൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനാചരണം ജൂൺ 5ന് നടത്തി. വായനാ ദിനാചരണം ജൂൺ 19ന് നടത്തി, കാർഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബർ 5, udice day ദിനാചരണം സെപ്തംബർ 30 തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ ഭംഗിയായി നടത്തി.
അദ്ധ്യാപകർ
സാദിഖലി കെ.പി (ഹെഡ്മാസ്റ്റർ) ജീവദാസ് (സ്ഥിരം) ഉമൈബാനു (പ്രീപ്രൈമറി) ജസ്ററിൻ മാത്യു (ദിവസവേദനം) ജ്യോതി വി (ദിവസവേദനം) ഷബീർ കെ.പി (ദിവസവേദനം)
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
{{#multimaps: 11.363589,76.009788| width=800px | zoom=13 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത്
( മുക്കത്തു നിന്ന് 15 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം