"ജി.എച്ച്. എസ്. എസ്. കൊട്ടോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''

'''പ്രധാന പൊതു സ്ഥാപനങ്ങൾ'''

ഗവ.ഹയർസെക്കന്ററി സ്കൂൾ കൊട്ടോടി,ഗവ.ആയുർവേദ ആശുപത്രി,ക്ഷീരവികസന സൊസൈറ്റി,പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ശാഖ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.

ഗവ.ഹയർസെക്കന്ററി സ്കൂൾ കൊട്ടോടി,ഗവ.ആയുർവേദ ആശുപത്രി,ക്ഷീരവികസന സൊസൈറ്റി,പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ശാഖ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.

കൊട്ടോടിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ് കുടുംബൂർ,പേരടുക്കം,ഗ്രാഡിപ്പള്ള,ചീമുള്ളടുക്കം,ചക്ക്മുക്ക്,മഞ്ഞങ്ങാനം,നാണംകുടൽ,കൂരംകയ,ഒരള തുടങ്ങിയവ.

'''കുടുംബൂർ - എന്റെ നാട് '''
ഞാൻ വസിക്കുന്ന അതിമനോഹരമായ ദേശമാണ് കുടുംബൂർ.കുടുംബങ്ങളുടെ ഊര് ആണ് കുടുംബൂർ.വശ്യസുന്ദരമായ പുഴ,പച്ചവിരിച്ച നെൽപ്പാടങ്ങൾ മരങ്ങൾ,സസ്യലതാദികൾ,തുമ്പികളും പൂമ്പാറ്റകളും മറ്റ് ജന്തുജാലങ്ങളും ഒക്കെ വിഹരിക്കുന്ന സുന്ദരമായ നാടാണ് കുടുംബൂർ.മലയാളത്തനിമയാണ് ഈ ദേശത്തിന്റെ അടിസ്ഥാന തത്വം. ആദ്യകാലങ്ങളിൽ ഈ കുഞ്ഞുദേശം വനപ്രദേശമാണെന്ന് പറയപ്പെടുന്നു. ആന,കടുവ,പുലി,മാൻ തുടങ്ങി എല്ലാ വന്യമൃഗങ്ങളും ഇവിടെയുണ്ടായിരുന്നു.ആനയുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആനക്കുഴി കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.ആദ്യകാലങ്ങളിൽ നെല്ല്,കുരുമുളക് തുടങ്ങിയവയായിരുന്നു പ്രദേശത്തിലെ മുഖ്യ വിളകൾ.കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു കുടുംബൂർ ദേശം.നീലേശ്വരം തമ്പുരാന്റെ അധീനതയിലായിരുന്നു ഈ ദേശം.തമ്പുരാന്റെ ചെറിയൊരു കൊട്ടാരം ഇവിടെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.
ആദ്യകാലങ്ങളിൽ ഈ ദേശത്തുള്ളവർ തങ്ങൾക്കുവേണ്ട പച്ചക്കറികളും നെല്ലും സ്വന്തം വിളയിച്ചിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ വേണ്ടി ഏറുമാടവും വേനൽക്കാലത്ത് വയലുകളിൽ കൃ‍ഷി ചെയ്ത് ജലസേചനം നടത്തുവാൻ ഏത്താംകൊട്ടയും ഈ ദേശത്തുകാർ ഉപയോഗിച്ചിരുന്നു.തലക്കാവേരിയുടെ പടിഞ്ഞാറുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കുടുംബൂർ പുഴ.ഈ പ്രദേശത്തിന്റെ സമ്പൽ സമൃദ്ധിക്ക് കാരണം കുടുംബൂർ പുഴയാണ്.പണ്ടുകാലങ്ങളിൽ എല്ലാതരം മത്സ്യങ്ങളും ഈ പുഴയിൽ ഉണ്ടായിരുന്നു.ഈനാടിന്റെ മനോഹാരിതയിൽ പ്രധാനപ്പെട്ട ഒന്ന് ഈ പുഴതന്നെയാണ്.എനിക്ക് എന്നും പ്രിയപ്പെട്ടതാണ് പ്രകൃതിരമണീയമായ എന്റെ നാട്.
തയ്യാറാക്കിയത്
കൃഷ്ണപ്രിയ.പി
എട്ട്.എ
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/512050" എന്ന താളിൽനിന്ന് ശേഖരിച്ചത്