"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19015 (സംവാദം | സംഭാവനകൾ)
No edit summary
19015 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
* ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്  
* ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്  
</font>
</font>
  ജന്മ നാടിന് വേണ്ടി എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന ത്യാഗപൂർണ്ണമായ ചിന്തയിൽ നിന്നാണ് ചേറൂർ പി പി ടി എം വൈ ഹയർ സെക്കണ്ടറി സ്‌കൂളിലെ നൂറോളം 'കുട്ടിപ്പോലീസുകാർ' ആ ദൗത്യം ഏറ്റെടുത്തത്. മഹാപ്രളയം വീടുകളിൽ താണ്ഡവമാടിയതിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു നാളെയുടെ ഈ പൗരന്മാർ. ത്യാഗത്തിന്റെ, കർമ്മനിരതയുടെ ഈ കൗമാരം നമുക്ക് തരുന്ന വാഗ്ദാനം ചെറുതല്ല. യാതൊരുവിധ അറപ്പും ചെടിപ്പുമില്ലാതെ തികഞ്ഞ മെയ് വഴക്കത്തോടെ ഓരോ വീടും ശുചിയുള്ളതാക്കി മാറ്റുമെന്ന ദൃഢനിശ്ചയത്തോടെ അവർ കൈകോർത്തു. ഞങ്ങളുടെ നാടിനെ പഴയ ഉർവ്വരതയിലേക്കും പച്ചപ്പിലേക്കും ഞങ്ങൾ തിരികെ നടത്തുമെന്ന ഉറപ്പ് ഇവരുടെ കണ്ണിൽ നമുക്ക്  വായിക്കാമായിരുന്നു. നമുക്കൊന്നും നഷ്ടമായില്ല എന്ന ഓർമ്മപ്പെടുത്തലും  നൽകിയാണ് ഈ 'സൈന്യം' ഓരോ വീടും വൃത്തിയാക്കി തിരിച്ചു പോന്നത്. വേങ്ങര വലിയോറ ഭാഗത്ത് ആയിഷാബാദ്, മഞ്ഞാമാട്, ഇരിങ്ങല്ലൂർ പാടം എന്നിവിടങ്ങളിൽ സ്‌കൂളിലെ ഒൻപത്, പത്ത് ക്ലാസുകളിലെ 70 ഓളം വരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും 30 ഓളം അധ്യാപകരും ചേർന്ന് വിവിധ ഗ്രൂപ്പായി തിരിഞ് ഏകദേശം 100 ഓളം വീടുകൾ വൃത്തിയാക്കുകയുണ്ടായി. ആരോഗ്യ വകുപ്പധികൃതരുടെ പ്രത്യേക മേൽനോട്ടവും പ്രവർത്തനത്തിനുണ്ടായിരുന്നു. വേങ്ങര സബ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ യു ബാബു, പി ടി എ പ്രസിഡന്റ് മുജീബ് പൂക്കുത്ത്, വൈസ് പ്രസിഡന്റ് കുട്ടിയാലി ഹാജി, അബൂബക്കർ പുളിക്കൽ, മൊയ്‌ദീൻ കോയിസ്സൻ, അയ്യൂബ് അഞ്ചുകണ്ടൻ, നിസാർ കെ വി, നൗഫൽ അഞ്ചുകണ്ടൻ, ഷാജി പി, ഫൈസൽ എം, മജീദ് കെ, നിതിൻ ജവഹർ, നബ് ഹാൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ് പി സി അംഗങ്ങളായ ഫാത്തിമ സജ, ഷജീം ഷാഹുൽ, അശ്വിൻ എന്നിവർ ടീം ലീഡർമാരായിരുന്നു. വാർഡ് അംഗമായ കുറുക്കൻ അലവിക്കുട്ടി ഹാജി, എം കെ കുഞ്ഞാലൻ ഹാജി, കെ ടി അബ്ദു, പി സി കുഞ്ഞിമരക്കാർ, കെ ടി ഇബ്രാഹിം, പാറയിൽ ഇബ്രാഹിം തുടങ്ങിയവർ പ്രവർത്തനത്തിൽ സഹായികളായി.
  വെള്ളപ്പൊക്കം ദുരന്തം വിതച്ച ഭൂമിയിൽ വെള്ളമിറങ്ങിയപ്പോൾ ഉള്ള സമാനതകളില്ലാത്ത ദുരിതക്കാഴ്ച കണ്ട് പകച്ചു നിന്ന വീടുകളിലേക്ക് ഒരു കൈ സഹായം നൽകി വേങ്ങര ചേറൂർ PPTMYHSS ലെ സ്റ്റുഡന്റ് പോലിസ് യൂണിറ്റ്. വീടുകളുടെ ചുമരിൽ പറ്റി നിന്ന ചെളി പ്പാടുകൾ തുടച്ചു മാറ്റിയും മാലിന്യം കലർന്ന മുറികളും വീട്ടുപരിസരങ്ങളും വൃത്തിയാക്കി താമസയോഗ്യമാക്കുന്ന ശ്രമകരമായ ദൗത്യമാണ് കുട്ടിപ്പോലീസ് ഏറ്റെടുത്തത്. മൂന്നും നാലും പ്രാവശ്യം കഴുകി ക്ലോറിൻ വെള്ളം തളിച്ച് വീട്ടുകാർക്ക് ആരോഗ്യകരമായ രീതികൾ നിർദ്ദേശിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. നൂറോളം വരുന്ന വിദ്യാർത്ഥികൾ 12 പേരടങ്ങുന്ന 8 ടീമുകളായി തിരിഞ്ഞ് 25 ഓളം വിടുകളാണ് വൃത്തിയാക്കിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി ഭാഗത്ത് നടന്ന സേവന പ്രവർത്തനത്തിൽ തുടക്കം മുതൽ അവസാനം വരെ മുന്നിൽ നിന്ന് നയിക്കാൻ വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, SPC കമ്യൂണിറ്റി പോലിസ് ഓഫീസർ നിസാർ അഹമ്മദ് കെ.വി എന്നിവരുണ്ടായിരുന്നു. സ്കൂളിലെ 20 ലധികം അധ്യാപകരും വേങ്ങര സ്റ്റേഷനിലെ 8 പോലീസുകാരും നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള Edumartial സ്കൂൾ ഓഫ് ഹെൽത്ത് & ഫിറ്റ്നസിലെ 15 വളൻറിയർമാരും ചേർന്നാണ് ക്ലിനിംഗ് പൂർത്തിയാക്കിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു ബാബു,പുളിക്കൽ അബൂബക്കർ, കുറുക്കൻ അബ്ദുൽ മജീദ്, മൊയ്തീൻ കോയിസ്സൻ, അയ്യൂബ് അഞ്ചു കണ്ടൻ, നൗഫൽ കെ, പൂക്കുത്ത് മുജീബ്, വാർഡ് മെമ്പർ കുറുക്കൻ അലവിക്കുട്ടി ഹാജി, ന ബ്ഹാൻ, ഷാജി പൂതേരി, ഫൈസൽ കോട്ടക്കൽ, എന്നിവർ പങ്കെടുത്തു.
</font>
</font>
|<font color= blue size=4>
|<font color= blue size=4>