"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
'''സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.''' | '''സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.''' | ||
=='''പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ്'''== | |||
'''ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് നെയ്യാറ്റിൻകര DEO ഓഫീസിൽ എത്തിച്ചു.''' |
21:43, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
'''ശലഭങ്ങൾ'''
മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂൾ ഇന്റർനാഷണൽ നിലവാരത്തിലേക്ക്...

നെയ്യാറ്റിൻകര : ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിൽ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയർസെക്കന്ററി സ്കൂൾ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയിൽ അന്താരാഷ്ട്ര വിജ്ഞാനകേന്ദ്രം എന്ന ഒരു പൊൻതൂവൽ കൂടി.................സംസ്ഥാനസർക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷൻ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകർമ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മൺതരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങിൽപ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
മാവേലി മന്നനെ വരവേൽക്കാനായി .........

നെയ്യാറ്റിൻകര : മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ 31-08-2017 വ്യാഴാഴ്ച സമുചിതമായിത്തന്നെ ഓണാഘോഷം നടത്തുകയുണ്ടായി.ആൺകുട്ടികൾക്കായി വടംവലി മത്സരവും പെൺകുട്ടികൾക്കായി കസേരചുറ്റൽ മത്സരവും നടത്തുകയുണ്ടായി.ഒരു ദിവസത്തേക്ക് പഠനഭാരം തലയിൽ നിന്നും ഇറക്കിവച്ച് വീറോടും വാശിയോടും കൂടി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.
ഇന്റർ നാഷണൽ സ്കൂൾ കുട്ടികളുടെ കുട്ടിക്കൂട്ടം (ഈ @ ഉത്സവ്)പങ്കാളിത്തം
നെയ്യാറ്റിൻക : കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ടപരിശീലനത്തിന്റെ ഭാഗമായി സെപ്തംബർ 7,8,9,10 തീയതികളിലായി നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കന്ററി സ്കൂളിലും, ഗേൾസ് ഹയർസെക്കന്ററി സ്കൂളിലും വച്ച് നടക്കുന്ന ദ്വിദിന പരിശീലന പരിപാടികളിൽ പങ്കെടുക്കാനായി സ്കൂളിലെ 57 ചുണക്കുട്ടികളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.സ്വയം തെരഞ്ഞെടുത്ത മേഖലകളിൽ പരിശീലനം നേടി സ്കൂൾതല ആക്ടിവിറ്റികളിൽ സജീവമായി പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഹൈടെക്ക് രീതിയിൽ............
നെയ്യാറ്റിൻകര : ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി മാറ്റി തികച്ചും ജനാധിപത്യപരമായ രീതിയിൽ 2017-18 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 20-09-2017 ബുധനാഴ്ച മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്നു.സ്കൂളിലെ അഞ്ചാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബൂത്തുകളിൽ സജ്ജീകരിച്ചിരുന്ന ലാപ്ടോപ്പുകളുടെ സ്ക്രീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിത്രവും രേഖപ്പെടുത്തിയിരുന്നു.കുട്ടികൾ അവരവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനു പുറത്ത് മൗസ് വച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി.സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.
സ്കൂൾ കലോത്സവം

മാരായമുട്ടം : മാരായമുട്ടം ഗവ. ഹയർസെക്കന്ററി സ്കൂളിലെ കലോത്സവം ഒക്ടോബർ 19 , 20 നടത്തുകയുണ്ടായി.പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകളാണ് കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.പ്രശസ്ത ഗാനരചയിതാവായ ശ്രീ മുരുകൻ കാട്ടാക്കടയുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾ വീറോടും വാശിയോടും കൂടിയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
പ്രവേശനോത്സവം 2018-19

2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
സ്വാതന്ത്യ ദിനാഘോഷം

സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.
പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ്
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് നെയ്യാറ്റിൻകര DEO ഓഫീസിൽ എത്തിച്ചു.