"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
==സമകാലിക വിവരങ്ങൾ==
==സമകാലിക വിവരങ്ങൾ==
'''ചിത്രശാല'''
'''ചിത്രശാല'''
<gallery>
24066-evergreen.jpg  എവർഗ്രീൻ പദ്ധതി
</gallery>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

15:39, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെ എതിർഭാഗത്ത് , ചാവക്കാട് മുൻസിപ്പാലിറ്റിയുടെ 19 ആം വാർഡിലാണ് മണത്തല ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി എച്ച് എസ് മണത്തല
വിലാസം
മണത്തല

മണത്തല പി.ഒ,
തൃശൂർ
,
680506
,
തൃശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0487 2508752
ഇമെയിൽghssmanathala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമറിയക്കുട്ടി
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ വി
അവസാനം തിരുത്തിയത്
27-08-201824066


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ 1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം മുതൽ ഗവ. ഹൈസ്കൂൾ മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ IX, X ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല ' എന്നറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി നിർമ്മിച്ചു നൽകിയ ഒരു ഓപ്പൺസ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ ശ്രീ. അബ്ദുൾ കാദർ അവർകൾ 5 കമ്പ്യൂട്ടറുകളും , 5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇപ്പോൾഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസുകളായി പ്രവർത്തിക്കുന്നു.

എഡിറ്റോറിയൽ ബോർഡ്

അദ്ധ്യാപക പ്രതിനിധികൾ

  • അനിൽകുമാർ കെ വി
  • മാലതി എം
  • ജോഷി എൻ ഡി
  • ലൂസി കെ കെ
  • രാജു എ എസ്
  • ഹേമ തോമസ് സി

വിദ്യാർത്ഥി പ്രതിനിധികൾ

  • നിലാകൃഷ്ണ കെ കെ
  • അനാമിക കെ എ
  • ജെന്നത്ത് കെ സലിം
  • അക്ഷയ എം എം
  • അപർണ്ണ ടി ജെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈഡ്സ്
  • കാർഷിക ക്ലബ്
  • പരിസ്ഥിതി ക്ലബ്

മാനേജ്മെന്റ്

സമകാലിക വിവരങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1968-1973 ശ്രീ. രാമകൃഷ്ണൻ
  • ശ്രീ. നാരായണൻ
  • ശ്രീമതി. ഗിരിജ
  • ശ്രീമതി. സതി ഒ കെ
  • 2017 - ശ്രീ. അനിൽകുമാർ കെ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി

വഴികാട്ടി

  • NH 17ല് ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശൂരിൽ നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം.. തൃശൂരിൽ നിന്ന്പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം.

{{#multimaps:10.5803721,76.0165594 |zoom=10}}

|}



"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മണത്തല&oldid=503295" എന്ന താളിൽനിന്ന് ശേഖരിച്ചത്