"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അലിഫ്‌ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}} '''<big>അലിഫ് അറബിക് ക്ലബ്ബ്</big>''' <br /> അറബിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
'''<big>അലിഫ് അറബിക് ക്ലബ്ബ്</big>''' <br /> | |||
അറബിക് ക്ലബ്ബ് എല്ലാവർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അതിൻറെ മേൽനോട്ടം വഹിക്കാനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും മൊത്തത്തിലൊരു കൺവീനറെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു | അറബിക് ക്ലബ്ബ് എല്ലാവർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അതിൻറെ മേൽനോട്ടം വഹിക്കാനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും മൊത്തത്തിലൊരു കൺവീനറെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു |
18:03, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അലിഫ് അറബിക് ക്ലബ്ബ്
അറബിക് ക്ലബ്ബ് എല്ലാവർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അതിൻറെ മേൽനോട്ടം വഹിക്കാനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും മൊത്തത്തിലൊരു കൺവീനറെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു
അറബിഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം , സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി , ഖുർആൻ പാരായണം, വിവർത്തനം കൂടാതെ അറബിക് പ്രശ്നോത്തരി ........പല സമയങ്ങളിലായി ഈ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട്
അറബി ക്ലബ്ബിൻറെ കീഴിൽ അലിഫ് അറബിക് ക്ലബ്ബ് ബോർഡ് പുറത്ത് ചുമരിലായി സ്ഥാപിക്കുകയും, കുട്ടികളിൽ നിന്നുള്ള സമസ്ത മേഖലയും സ്പർശിക്കുന്ന സൃഷ്ടികൾ( കഥ, കടങ്കഥ, സംഭാഷണം, കവിത, ക്വിസ,് നോവൽ ഫലിതങ്ങൾ.....) പരിശോധിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും മുപ്പതോളം സൃഷ്ടികൾ ആയാൽ കയ്യെഴുത്ത് മാഗസിൻ ആക്കി ക്ലബ്ബിനെ കീഴിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എഡിറ്റോറിയൽ ബോർഡിനെ അക്കാര്യം ഏൽപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കൃത്യമായ സംവിധാനത്തോടെ മാഗസിൻ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മുഖേന പ്രകാശനം ചെയ്യിക്കുകയും ചെയ്യുന്നു തത്സമയം മറ്റു പരിപാടികൾ മികവ് പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
എല്ലാ കാര്യപരിപാടികളും കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു അധ്യക്ഷൻ , ഉദ്ഘാടകൻ, പ്രാസംഗികൻ, അതിഥികൾ, എല്ലാം വിദ്യാർത്ഥികൾ തന്നെ . ശേഷം സ്കൂൾകലാമേള സബ്ജില്ല ,ജില്ല മേളകളിലേക്ക് എളുപ്പത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാനും മികച്ച നേട്ടങ്ങൾ കരസ്ഥമാ കാനും ഇതുവഴി സാധ്യമാകുന്നു .
ഈ ക്ലബ്ബിനു കീഴിൽ തന്നെ എല്ലാ വ്യാഴാഴ്ചയും സ്കൂളിൽ അറബിക് പ്രാർത്ഥനയും പല ടീമുകളായി നിർവഹിച്ചുവരുന്നു.