"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
47642 (സംവാദം | സംഭാവനകൾ)
വരി 221: വരി 221:
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ  മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക്  ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്'''  ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ  മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക്  ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്'''  ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.


==സ്കൂൾ ഡേ==
'''എന്റോവ്മെമെന്റുകൾ'''


ഈ വിദ്യാലയത്തിൽ പഠിക്കുന്ന കട്ടികളുടെ കലാപരമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് മൊത്തമായും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒന്നിച്ചിരുന്നാസ്വദിക്കുന്നതിന് വേദിയൊരുക്കുന്നതാണ് സ്കൂൾ ഡേ. ഒരോ അദ്ധ്യയനവർഷത്തിന്റെയും അവസാനത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സ്കൂൾ ഡേ' എന്ന വിരുന്നൊരുക്കലിന്റെ തുടക്കം 2011-12ൽ ആണ്.
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ  നല്കി വരുന്നുണ്ട്.
 
'''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:'''
 
ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.
 
'''വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്:'''
 
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
 
 
''''ദിനാചരണങ്ങൾ''''
 
അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ  ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം,  ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട്  ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.
[[പ്രമാണം:Teachers Day.jpg|ലഘുചിത്രം|നടുവിൽ|'''അദ്ധ്യാപകദിനത്തിൽ സ്കൂളിൽ ആദരിക്കപ്പെട്ട പൂർവ്വാധ്യാപകർക്കൊപ്പം'''. ]]
 
'''ക്ലബ്ബുകൾ'''
 
1.'''മലയാളസമിതി'''
 
ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി  പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി ( 2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ '''ശ്രീമതി. മാലതി നമ്പ്യാർ''' നിർവ്വഹിച്ചു
[[പ്രമാണം:Magazines.jpg|ലഘുചിത്രം|നടുവിൽ|'''വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ''']]
 
2.'''കാർഷിക ക്ളബ്'''
 
ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക്  വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്,  പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്.
കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്.
[[പ്രമാണം:Agri 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിക്കുന്നു''']]
 
3.'''ഗണിത ക്ളബ്'''
 
ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ  പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.
[[പ്രമാണം:Ganitholsav 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ സംഘടിപ്പിച്ച ഗണിതോപകരണ ശില്ലശാലയിൽ നിന്ന്''']]
 
4.'''ഹെൽത്ത് ക്ളബ്'''
 
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ  മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക്  ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്''' വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.


==ചിത്രശേഖരം==
==ചിത്രശേഖരം==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്