"ജി.എം.യു.പി.എസ്. ഒഴുകൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <big>'''ചരിത്രം'''</big> == ഞങ്ങളുടെ വിദ്യാലയം ഇന്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
വിദ്യാലയ ചരിത്രം  ശ്രീ.കെ.സി.അബൂബക്കർകാക്കയോട് ചോദിച്ചറിയുന്നു.
വിദ്യാലയ ചരിത്രം  ശ്രീ.കെ.സി.അബൂബക്കർകാക്കയോട് ചോദിച്ചറിയുന്നു.


 
[[ചരിത്രം 1|കൂടുതൽ വിവരങ്ങളിലേക്ക്]]
{{PAGENAME}}[[ചരിത്രം 1|കൂടുതൽ വിവരങ്ങളിലേക്ക്]]

20:31, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ചരിത്രം

ഞങ്ങളുടെ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയതിനുപിന്നിൽ ധാരാളം ആളുകളുടെ വിയർപ്പുണ്ട്.ഒഴുകൂരിലെ ഔപപചാരിക വിദ്യാലയം പള്ളിമുക്കിലെ കുുഞ്ഞൻറെ കണ്ടിയിൽ 1924ഡിസംബർ മാസം 5 ന് സ്ഥാപിതമായി..കക്കാട്ടുചാലി ആയരൊടുവിൽ ആലികാക്ക സ്വന്തം സ്ഥലത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത് .കുഞ്ഞൻറെ കണ്ടിയിലെ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നപ്പോൾ അത് സർക്കാർ എടുത്തുപോകുമെന്ന അവസ്ഥ വന്ന സാഹചര്യത്തിൽ ചിറ്റങ്ങാടൻ മൊയ്തീൻഹാജി തോട്ടക്കരയിലെ സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകി,മാസ വാടക 15രൂപയ്ക്ക് സ്കൂൾ പുനരാരംഭിച്ചു.2000രൂപയും 2ഏക്ര സ്ഥലവും നൽകിയാൽ നിലവിലുള്ളഎൽപിസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാമെന്ന സർക്കാർ ഉത്തരവിൻറ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖർ പിരിവെടുത്ത് ഉദ്യമം സഫലമാക്കി. പി.ടി.എ സഹായത്തോടുകൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറി.1974 ആഗസ്ത്27 ന് സ്കൂൾ അപ്പർപ്രൈമറിയായി അപ് ഗ്രേഡ് ചെയ്തു.1982ൽ സർക്കാർ പുതിയകെട്ടിടം അനുവദിച്ചു.അതോടെ തൊട്ടടുത്തപഞ്ചായത്തുകളായ കുഴിമണ്ണ,പുൽപ്പറ്റ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വലിയ അനുഗ്രഹമായി.കുട്ടികളുടെ ബാഹുല്യം നിമിത്തം വിദ്യാലയം ഷിഫ്റ്റ് സമ്പദായത്തിലേക്ക് മാറി.1995ൽ ഡി.പി.ഇ.പി മൂന്ന് ക്ലാസ്സ് റൂമുകൾ അനുവദിച്ചു നൽകി. 2001ൽ പി.ഡബ്ല്യു.ഡി. പുതിയ കെട്ടിടം അനുവദിച്ചു നൽകിയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിന് വിരാമമായി. ഒഴുകൂരിൻറ വിദ്യാഭ്യാസ മേഖലയെകുറിച്ചു പറയുമ്പോൾ അരിമ്പ്ര ബാപ്പു,കെ.സി.കുസ്സായ് ഹാജി.ആറ്റാശ്ശേരിമുഹമ്മദ് മാസ്റ്റർ,ചിറ്റങ്ങാടൻ അസ്സുകാക്ക.ഗണപതിചെട്ട്യാർ,പി.കെകുമാരൻമാസ്റ്റർ,പ്രൊഫ.എം.മുഹമ്മദ്,പൂന്തല രായിൻകുട്ടി തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കാതിരിക്കാനാവില്ല.

വിദ്യാലയ ചരിത്രം ശ്രീ.കെ.സി.അബൂബക്കർകാക്കയോട് ചോദിച്ചറിയുന്നു.

കൂടുതൽ വിവരങ്ങളിലേക്ക്

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ഒഴുകൂർ/History&oldid=492998" എന്ന താളിൽനിന്ന് ശേഖരിച്ചത്