"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
</big> | </big> | ||
<gallery> | |||
23001-5.jpg|2017-18 അധ്യയന വർഷത്തിലെ അധ്യാപകരും അനധ്യാപകരും | |||
</gallery> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് | അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് |
12:26, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ | |
---|---|
വിലാസം | |
ആളുര് ആളുര് പി.ഒ, , തൃശുര് 680683 , തൃശുര് ജില്ല | |
സ്ഥാപിതം | 02 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2786940 |
ഇമെയിൽ | rmhssaloor@yahoo.com |
വെബ്‍സൈറ്റ് | NIL |
കോഡുകൾ | |
സ്കൂൾ കോഡ് | 23001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശുര് |
വിദ്യാഭ്യാസ ജില്ല | ഇരിങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി ജെ ലെയ്സൻ |
പ്രധാന അദ്ധ്യാപകൻ | ജൂലിൻ ജോസഫ് കെ |
അവസാനം തിരുത്തിയത് | |
14-08-2018 | 23001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാര ഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. ആനപ്പറമ്പ് എന്ന പേരിലാണ് ഈ വിദ്യാലയം മുമ്പ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ബ്രിട്ടീഷ് മേൽക്കോയ്മക്കു കീഴിലായിരുന്ന കൊച്ചി രാജ്യത്തിന്റെ അതിർത്തിയിലായിരുന്നു ആളൂർ പ്രദേശം ഉൾപ്പെട്ടിരുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് നിലത്താശാന്മാരുടെ കീഴിലും, ആളൂർ, കാരൂർ, കല്ലേറ്റുംകര, താഴേക്കാട് പള്ളിവക വിദ്യാലയങ്ങളിലും കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ഭൂരിപക്ഷം പേരും പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിച്ചിരുന്നു. സാമ്പത്തികശേഷിയുള്ളവർ തൃശ്ശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠനസൗകര്യം ലഭിച്ചിരുന്നില്ല. നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ സൗകര്യങ്ങൾ അനിവാര്യമായി മാറിയപ്പോൾ അതിനായി മുന്നിട്ടിറങ്ങിയ പ്രദേശവാസികളുടെ പ്രയത്നഫലമായി രൂപമെടുത്തതാണ് ആളൂർ ആർ.എം.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. അമ്പഴക്കാട് പുളിയിലക്കുന്നിൽ വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന റവ. ഫാദർ ആന്റണി പുല്ലോക്കാരന് ഈ പരിസരത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ടിരുന്നു. പ്രദേശവാസിയും കല്ലേറ്റുംകര എൽ.പി. സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ.അരിക്കാട്ട് ജോൺ മാസ്റ്റർ ഒരേക്കർ സ്ഥലം സൗജന്യമായും, അൻപത് സെന്റ് വെറും നാമമാത്രമായ സംഖ്യക്കും സ്കൂളിനുവേണ്ടി ദാനം നൽകി.
റവ. ഫാദർ ആന്റണി പുല്ലോക്കാരൻ, ശ്രീ. എ.ടി.ജോൺമാസ്റ്ററുടെ അഭിലാഷമനുസരിച്ച് വലിയവീട്ടിൽ കുരിയാക്കോസ് മാസ്റ്ററുടെയും പ്രദേശവാസികളായ തെന്നാടൻ വർക്കി, അരിക്കാട്ട് കുഞ്ഞുവറീത് ദേവസ്സി, പുളിക്കൽ ലോന, തെന്നാടൻ ചാക്കോ തുടങ്ങിയ നാട്ടുകാരുടെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ക്ലാസ്സ് മുറികളും ഓഫീസ്റൂമും നിർമ്മിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.ഐ.എം.മേനോന്റെയും, എ.ടി. ജോൺ മാസ്റ്ററുടെയും , ഫാ. ആന്റണി പുല്ലോക്കാരന്റെയും സൗഹൃദം നമ്മുടെ വിദ്യാലയത്തിന് കൊച്ചി ദിവാനിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിനും, വിദ്യാലയത്തിന് ആവശ്യമായ ഫർണിച്ചർ ലഭിക്കുന്നതിനും കാരണമായി. സൗഹൃദത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ശ്രീ.ഐ.എം.മേനോന്റെ പിതാവും കൊച്ചി രാജാവുമായ രാജർഷിയുടെ നാമധേയം സ്കൂളിന് നൽകുകയും സ്കൂൾ രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. 1942 ജൂൺ 2ന് പ്രധാന അധ്യാപകൻ ശ്രീ.ടി.ടി.വറീത് മാസ്റ്റർ, സഹാധ്യാപകരായ ശ്രീ.എ.ജെ.ജോസഫ്, ശ്രീ.എ.സി.റപ്പായി എന്നീ മൂന്ന് അധ്യാപകരും തൊണ്ണൂറ് വിദ്യാർത്ഥാകളുമായി വിദ്യാലയം നിലവിൽ ആരംഭിച്ചു. 4,5,6 ക്ലാസ്സുകൾ ആയിരുന്നു ആരംഭഘട്ടത്തിൽ ഉണ്ടായിരുന്നതെങ്കിലും ബാലാരിഷ്ടതകൾ പിന്നിട്ട് ഈ വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു. 1948-49 മാർച്ച് മാസത്തിൽ ആദ്യ എസ്.എസ്.എൽ.എസി. ബാച്ച് മികച്ച റിസൽട്ടോടെ പുറത്തിറങ്ങുകയും, കൊച്ചി-മലബാർ മേഖലയിലെ ഉന്നത വിജയം നേടിയ ഒരു സ്കൂൾ ആയി രാജർഷി ഉയരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്‌കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ 30 പേർ നേടി,2 പേർ രാഷ്ട്രപതി പുരസ്കാരവും നേടി.ലഹരി വിരുദ്ധ ദിനാചരണം ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആരോഗ്യപരിപാലനം തുടങ്ങിയ പല മേഖലകളിൽകാര്യക്ഷമമായി പ്രവർത്തിക്കുന്നു.
- ലിറ്റിൽ കൈറ്റ്‌സ്
2018-19 അധ്യയന വർഷത്തിൽ 25 വിദ്യാർത്ഥികൾ അംഗത്വം നേടി .എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു. കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് മുന്നേറുന്നു.
വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.
- നന്മ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നല്ലപാഠം
- സീഡ്
- ഹെൽത്ത് ക്ലബ്
2018-19 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലിയും ക്ലാസ്സും കുട്ടികൾക്കായി സംഘടിപ്പിച്ചു.തുടർന്ന് എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയേൺ ഗുളിക വിതരണും നടത്തിവരുന്നു
- 'സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ അംഗങ്ങളുടെ ഒരു യോഗം സയൻസ് ലാബിൽ കൂടുകയുണ്ടായി. ഇൗ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു. വേണ്ടതായ നിർദ്ദേശങ്ങൾ നൽകി. യു.പി,എച്ച്.എസ് വിഭാഗത്തിൽ നിന്ന് കൺവീനർ,ജോയിന്റ്കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു.
- ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു.
- സോഷ്യൽ സയൻസ് ക്ലബ്
2018-19 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 14-ാം തിയ്യതി വ്യാഴാഴ്ച നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് കെ അധ്യക്ഷത വഹിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പങ്കെടുത്തു.
പ്രസ്തുത മീറ്റിങ്ങിൽ സോഷ്യൽ സയൻസ് കൺവീനറായി ലാൽ പി ലൂയിസിനെ തിരഞ്ഞെടുത്തു. 1. ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. 2. ജുലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 'ജനസംഖ്യാ വർദ്ധനവ് ലോകത്തിന് ഭീഷണിയാകുമോ'എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി. 3. ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് 'യുദ്ധം മാനവരാശിക്ക് വിപത്ത്'എന്ന വിഷയത്തെക്കുറിച്ച് ഒരു ചാർട്ട് നിർമ്മാണ മത്സരം നടത്തി.
-
2017-18 അധ്യയന വർഷത്തിലെ അധ്യാപകരും അനധ്യാപകരും
മാനേജ്മെന്റ്
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2018-19 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ
- ജൂൺ 1 പ്രവേശനോത്സവം
രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അസ്സംബ്ലി നടത്തി. പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു.
- ജൂൺ 5 ലോകപരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.
- ജൂൺ 8
എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.
- ജൂൺ 14 മരുവത്കരവിരുദ്ധദിനം
പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
വഴികാട്ടി
{{#multimaps:10.322118,76.286965|zoom=10}}