"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
* ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ | * ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ | ||
* സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ | * സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ | ||
ആരംഭഘട്ടത്തിൽ | |||
* യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ, | * യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ, | ||
* [https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം ഫിസിക്സ്], [https://ml.wikipedia.org/wiki/രസതന്ത്രം കെമിസ്ട്രി], [https://ml.wikipedia.org/wiki/ജീവശാസ്ത്രം ബയോളജി]വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ, | * [https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം ഫിസിക്സ്], [https://ml.wikipedia.org/wiki/രസതന്ത്രം കെമിസ്ട്രി], [https://ml.wikipedia.org/wiki/ജീവശാസ്ത്രം ബയോളജി]വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ, |
22:30, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന പട്ടിത്തറ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം. പ്രത്യേകതകൾ
ആരംഭഘട്ടത്തിൽ
വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,
വിഭാഗങ്ങളിലെയും അദ്ധ്യാപകർ ഓരുമിച്ചിരിക്കുന്ന സ്റ്റാഫ് മുറി,
വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
ശലഭോദ്യാനം, വൈവിധ്യങ്ങളായ മരങ്ങൾക്കുള്ള ജൈവ വൈവിധ്യ ഉദ്യാനം.
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ, ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്. പരിമിതമായ സ്ഥലത്തുനിന്നും നേടുന്ന, പരിശ്രമത്തിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്ന വട്ടേനാട്നേട്ടങ്ങളിലൂടെ യാത്ര തുടരുകയാണ്.
ഏതാണ്ട് ഒരു പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്.
ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കുന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം.
ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.
ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന 58 കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഇപ്പോഴുള്ളത്. ഇതിൽ 36 പേർ നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണ്. ഇവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക ശ്രീമതി പ്രശാന്തയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്. ബാക്കി കുട്ടികൾ പഠനവൈകല്യം എന്ന വിഭാഗത്തിൽ പ്പെടുന്നവരാണ്. എല്ലാ കുട്ടികൾക്കും റിസോർസ് റൂമിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്കൊണ്ട്, മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുട നിർമ്മാണം, പേപ്പർകവർ നിർമ്മാണം, തയ്യൽ തുടങ്ങിയ തൊഴിൽ പരിശീലനങ്ങളും നട ക്കുന്നുണ്ട്. ഇത് കുറച്ചുകൂടി മികവോടുകൂടി സംഘടിപ്പിക്കേണ്ടതുണ്ട്.
സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്. പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്.
കുട്ടികളുടെ കഴിവും അഭിരുചിയുമനുസരിച്ച് പരമാവധി കുട്ടികൾക്ക് അവരുടെ താല്പര്യമുള്ള മേഖലകളിൽ പ്രകടനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. സ്ഥിരം നാടകസംഘം, മാപ്പിളകലകൾക്കുള്ള പരിശീലനം, നാടൻപാട്ടു പരിശീലനം എന്നിവ നടത്തി വരുന്നു. നല്ലൊരു ഗ്രൗണ്ട് ഇല്ലാത്തപ്പോഴും, കായികമേളകളിൽ മികച്ച പ്രകടനം നടത്താൻ നമുക്കു കഴിയുന്നുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളകളിൽ നമ്മുടെ കുട്ടികൾ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിവരുന്നു. സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡോഡുകൂടിയ പ്രവർത്തനം കാഴ്ചവെക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. |