"ജി എൽ പി എസ് എര‌ുവ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
(ചെ.)No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിൻറെ ലഘു ചരിത്രം
എകദേശം ഒരു നൂറ്റാണ്ടിന് മുൻമ്പ് എരുവ പ്രദേശത്ത് ക്ഷേത്രത്തിനോട് അനുബന്ധിച്ചു മുന്നോക്കകാർക്ക് വേണ്ടി ഒരു കുടിപ്പളളിക്കുടം നിലനിന്നിരുന്നു. അവിടെ വരേണ്യ വിഭാഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്നു. ഈ പ്രദേശത്തെ പിന്നോക്കവിഭാഗക്കാർക്ക് അക്ഷരാഭ്യാസം അപ്രാപ്ത്യമായിരുന്നു. ഈ സമയത്താണ് ശ്രീ. ആർ ക്യഷ്ണപണിക്കരുടെ നേത്യത്തിൽ പിന്നോക്കകാർക്കും മുസ്ലീം കുട്ടികൾക്കും വേണ്ടി ആൽത്തറ മുക്കിലുളള മാവിലേത്ത് ജംഗ്ഷനിലുളള തൻറെ സ്ഥലത്ത് (63 സെൻറ്) ഒരു കുടിപ്പളളിക്കുടം ആരംഭിച്ചത്. വെറും ചതുപ്പ് നിലത്ത് കെട്ടിയുണ്ടാക്കിയ ഓല ഷെഡിൽ ഇരുന്ന് കുട്ടികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ പഠിച്ചു. (പൂർവ്വ വിദ്യാർത്ഥി സംഗമവേളയിൽ പങ്കെടുത്ത ആദ്യകാല വിദ്യാർത്ഥികൾ അവരുടെ വിദ്യാലയഅനുഭവങ്ങൾ പങ്കുവെച്ചത്. ആ കുടിപ്പളളിക്കുടത്തിൻറെ ചുവടുപിടിച്ചാണ് 1918 ൽ ഇതൊരു ലോവർ പ്രൈമറി വിദ്യാലയമായി ഉയർന്നു വന്നത്. എല്ലാ പ്രശസ്തരും അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. അന്ന് ഏകദേശം 600 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കുൾ 90 കളുടെ ആരംഭത്തോടെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുവാൻ തുടങ്ങി. ഇപ്പോൾ സ്കുൾ പുനർ ജീവനത്തിൻറെ പാതയിലാണ്. ആദ്യകാലത്ത് 20 ഓളം അധ്യാപകർ ഇവിടെ മികച്ച സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട് അതിൻറെ ഫലമായി ധാരാളം പ്രശസ്തരെ വാർത്തെടുക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഈ സ്കുളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. സ്കൂളിൻറെ തുടക്കത്തിലെ നേട്ടം ഈ പ്രദേശത്തെ ജാതിമത സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗക്കാർക്കും അക്ഷരാഭ്യാസം ലഭ്യമായി എന്നതാണ്. അതിലൂടെ സ്കുൾ സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ ധാരാളം വ്യക്തികൾ സാമൂഹിക പുരോഗതിക്കായി അന്നും ഇന്നും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527535" എന്ന താളിൽനിന്ന് ശേഖരിച്ചത്