"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dcthrissur (സംവാദം | സംഭാവനകൾ) |
Dcthrissur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 21: | വരി 21: | ||
<സര്‍ക്കാര്‍ --> | <സര്‍ക്കാര്‍ --> | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
വരി 38: | വരി 36: | ||
സ്കൂള്‍ ചിത്രം= img_2943.jpg| | സ്കൂള്‍ ചിത്രം= img_2943.jpg| | ||
}} | }} | ||
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിന്‍റെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തില്‍ നിന്ന് 10 കി. മീ. അകലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പെരുംപിള്ളിശ്ശേരി സെന്‍ററില്‍ നിന്നും ഏകദേശം 100 മീറ്റര്‍ | കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിന്‍റെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തില്‍ നിന്ന് 10 കി. മീ. അകലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പെരുംപിള്ളിശ്ശേരി സെന്‍ററില്‍ നിന്നും ഏകദേശം 100 മീറ്റര്‍ | ||
ഉള്ളിലേക്ക് കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ എന്നീ പ്രധാന പാതകള്‍ക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേര്‍പ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂള്‍. വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താവ് അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു. | ഉള്ളിലേക്ക് കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ എന്നീ പ്രധാന പാതകള്‍ക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേര്‍പ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂള്‍. വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താവ് അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു. |
20:34, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി. എച്ച്. എസ്. എസ്. ചേർപ്പ് | |
---|---|
വിലാസം | |
തൃശു൪ തൃശു൪ ജില്ല | |
സ്ഥാപിതം | 1976 സ്ഥാപിതമാസം=06 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശു൪ |
വിദ്യാഭ്യാസ ജില്ല | തൃശു൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,English |
അവസാനം തിരുത്തിയത് | |
16-12-2009 | Dcthrissur |
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിന്‍റെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തില്‍ നിന്ന് 10 കി. മീ. അകലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പെരുംപിള്ളിശ്ശേരി സെന്‍ററില്‍ നിന്നും ഏകദേശം 100 മീറ്റര്‍ ഉള്ളിലേക്ക് കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ എന്നീ പ്രധാന പാതകള്‍ക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേര്‍പ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂള്‍. വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താവ് അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രം സ്വാതന്ത്ര്യത്തിനു മുന്‍പ് പ്രവര്‍ത്തിച്ചു വന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് 1938-ല്‍ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോള്‍ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആര്‍. മേനോന്‍ മന്ത്രിയായി. അദ്ദേഹമാണ് ചേര്‍പ്പിലെ സാംസ്കാരിക പാരന്പര്യവും ജനകീയാവശ്യവും മുന്‍നിര്‍ത്തി പെരുന്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാന്‍ വേണ്ടത്ര സഹായം നല്‍കിയത്. അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് എന്ന സ്വപ്നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തില്‍ നൂല്‍ നൂല്‍പ്പ്, ഖാദി നെയ്ത്ത്, സോപ്പു നിര്‍മ്മാണം, മരപ്പണി, കടലാസ്സ് നിര്‍മ്മാണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വിവിധതരം കുടില്‍ വ്യവസായങ്ങള്‍ നിലവില്‍ വന്നു. കൊച്ചിയിലെ വാര്‍ദ്ധ എന്ന് ഈ ഗ്രാമം അറിയപ്പെട്ടു. പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാന്‍ യേശുദാസന്‍ വൃക്ഷങ്ങളും, മറ്റു കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്ന വ്യവസായങ്ങള്‍, നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ ഇന്നും ഇവിടെ തുടര്‍ന്നുവരുന്ന. ഈ വിദ്യാലയത്തിന് ഗ്രാമോദ്ധാരണം സ്കൂള്‍ എന്നു പേരു വരുവാന്‍ കാരണവും ഇതുതന്നെ. പിന്നീട് സര്‍ക്കാരിന്‍റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ല്‍ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ആരംഭം എന്ന നിലയില്‍ ഒരു പ്രൈമറി സ്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാര്‍ദ്ധയിലെ സേവാസംഘത്തില്‍ പരിശീലനവും നേടിവന്ന ടി. ശേഖരവാര്യര്‍ അടക്കം ആറുപേര്‍ അന്ന് ഇവിടെ അധ്യാപകരായിരുന്നു. 1976-ല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിര്‍ത്തലാക്കിയപ്പോള്‍ അധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയാണ് ഉണ്ടായത്. ഈ സര്‍ക്കാര്‍ ഉത്തരവ് അധ്യയനവര്‍ഷം ആഗസ്തിലാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യ വര്‍ഷത്തെ എസ്. എസ്. എല്‍. സി. വിജയ ശതമാനം പൂജ്യമായിരുന്നു. 1977-ല്‍ പ്രധാനാദ്ധ്യാപകനായി ചാര്‍ജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടിമേനോന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റേയും അന്നത്തെ സഹപ്രവര്‍ത്തകരായ ശ്രീധരന്‍മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകര്‍ത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്നവും അതിരറ്റ ആത്മാര്‍ത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാര്‍ഹമായ തോല്‍വിയില്‍നിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും വിജയശതമാനം ഉയര്‍ന്ന് ഉയര്‍ന്ന് 90-നും 99.5-നും ഇടയിലെത്തി. 1981-ല്‍ ആണ് യു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. 1988-ല്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തില്‍ പ്രധാനധ്യാപകനായി നിയമിതനായി. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്കൂളിനെ നയിക്കാന്‍ കഴിഞ്ഞു. 1996-ല്‍ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയര്‍, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡന്‍റ് ശ്രീ. കെ. ആര്‍. നാരായണനില്‍ നിന്നും സ്വീകരിച്ചു.
ഇപ്പോള്‍ ഹൈസ്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ല്‍ വി. എച്ച്. എസ്. ഇ-യും, 1997-ല്‍ ഹയര്‍ സെക്കന്‍ററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തി. 1999, 2000, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ലീഡ് ആയി ഉയര്‍ന്നു വന്നതില്‍ സ്കൂള്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂള്‍ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്. ഇതിനൊക്കെ പുറമെ ഗവണ്‍മെന്‍റ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങള്‍, ചുറ്റുപാടുകള്‍
സ്കൂളിന്‍റെ ഉയര്‍ച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്. സ്കൂളിന് സ്വന്തമായ സയന്‍സ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിന്‍റെ സേവനം, വായനക്കാര്‍ക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടര്‍ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എല്‍.സി.ഡി. പ്രൊജക്ടര്‍-കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങള്‍ക്ക് ചുറ്റുമുള്ള പഠനത്തറകള്‍, സ്കൂള്‍ അങ്കണത്തില്‍ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള ടോയ്ലെറ്റുകള്‍, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കിണര്‍, മോട്ടോര്‍, പൈപ്പ് കണക്ഷനുകള്‍ തുടങ്ങിയവയൊക്കെ സ്കൂളില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോള്‍ അനുഗ്രഹമായിരിക്കുകയാണ്. സ്കൂളിന്‍റെ ചുറ്റുപാടുകള്‍ വളരെ ശാന്തമായതാണ്. മെയിന്‍ റോഡില്‍ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിന്‍ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാ സൗകര്യം
തൃശ്ശൂരില്‍ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂര്‍ക്കഞ്ചേരി-പാലക്കല്‍-പെരുംപിള്ളിശ്ശേരിയില്‍ നിന്നും 50 മീറ്റര്‍ കൂടി വന്നാല്‍ സ്കൂളില്‍ എത്തിച്ചേരാന്‍ സാധിക്കും. കുട്ടികള്‍ക്കായാലും അദ്ധ്യാപകര്‍ക്കായാലും രണ്ടു മിനിറ്റ് കൂടുന്പോള്‍ ബസ്സ് ലഭിക്കും. തൃപ്രയാര്‍-ചിറക്കല്‍-ചേര്‍പ്പ് കഴിഞ്ഞാല്‍ പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം. ഇരിങ്ങാലക്കുട-കരുവന്നൂര്‍-ഊരകം-പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം. ഒല്ലൂര്‍-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികള്‍ സ്കൂളില്‍ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.
അദ്ധ്യാപകര്‍
ടി. കെ. സതീശന്‍ മാസ്റ്റര്‍ - പ്രിന്‍സിപ്പാള്‍ /root/Desktop/satheesan master.jpg ഹൈസ്കൂള്‍ അദ്ധ്യാപകര്‍
1. സി. വിജയലക്ഷ്മി - HSA Physics 2. കെ.വി. ശശി - HSA Social Science 3. കെ. ആര്‍. കനകം - HSA Maths 4 കെ. സി. ഉഷ - HSA Hindi 5. കെ.കെ. ലളിത - HSA Maths 6. കെ. എ. ലോഹിതാക്ഷന്‍- HSA Soc. Science 7. കെ. എസ്. അനന്തലക്ഷ്മി- HSA Malayalam 8. കെ. കെ. ലീല - HSA Maths 9. കെ. കെ. അംബിക - HSA Physics 10. കെ. ബി. ചെംബ - HSA Soc. Science 11. എ. രാജശ്രീ - HSA Natural Science 12. എ. എസ്. രാജി - HSA English 13. ടി. കെ. വനജ - HSA Physics 14. എല്‍. കെ. ഷീജ - HSA Natural Science 15. ഗീത. സി.ജി. - HSA English 16. ബിന്ദു പേരാത്ത് - HSA Malayalam 17. കെ. എസ്. മിനി. - HSA Malayalam 18. കെ. പി. സുജ - HSA Sanskrit 19. കെ. കെ. ദാസപ്പന്‍- Drawing 20. രാഖി രാമകൃഷ്ണന്‍- Physical Education
യു. പി. വിഭാഗം
21. കെ. ജാനകി - UPSA 22. ഹേമലത. പി. - UPSA 23. രഞ്ജിനി. സി. - UPSA 24. നദീറാബീബി. ജെ. - UPSA 25. കെ. ജി. വത്സല - UPSA 26. കെ. കെ. ശ്രീലേഖ - UPSA 27. വി. യു. സുനഭ - UPSA 28. വി. എം. ഗീത - UPSA 29. മാഗി പി. തോമസ് - UPSA 30. കെ. ഐ. സഫിയ - UPSA 31. പി. കെ. ത്രേസ്യാമ്മ - UPSA 32. ആന്‍സി അലക്സ് - UPSA 33. കെ. ബി. സ്റ്റെല്ല - UPSA 34. കെ. അജിതകുമാരി - UPSA 35. കെ. വി. അംബിക - Jr. Hindi 36. പി. കെ. വിനയകുമാരി - Jr. Sanskrit 37. കെ. എം. സുജിനി - Needle work 38. കെ. ജി. സുധാദേവി - Music Teacher
എല്‍. പി. വിഭാഗം
39. പി. വി. രാധാമണി - LPSA 40. സി. പി. മറിയംബീവി - LPSA 41. സി. മിനി - LPSA 42. കെ. പി. ലീന - LPSA 43. കെ. ആര്‍. ബിജി. - LPSA 44. ബിന്ദു. എ. കെ. - LPSA 45. നിഷ കെ. ജോണ്‍സണ്‍- HSA English (On leave)
വി. എച്ച്. എസ്. ഇ. വിഭാഗം
1. പ്രീതി. കെ. എന്‍ - V. Tr. in MRRTV 2. റോസീന. പി. എ. - Tr. English 3. ലതിക. എം. ബി. - Tr. Physics 4. അനിത. വി.ജി. - Tr. GEC 5. ദിവ്യ. പി. വി. - Tr. Chemistry 6. വിനയ് ചന്ദ്രന്‍. എന്‍ - Tr. Maths 7. ദീപ. ടി. വൈ. - Instr. MRRTV 8. ലിജു. എം. പി. - Instr. MRRTV 9. ഗോപകുമാര്‍. എം. - Lab Asstt. MRRTV 10. ലസീദ. എം. എ. - Lab Asstt. MRRTV
ഹയര്‍ സെക്കന്‍ററി വിഭാഗം
1. ഷീജ.ടി. ആര്‍ - Principal ൨. ഭരതരാജന്‍. കെ. എസ്. - HSST. Economics 3. സുരേന്ദ്രന്‍. കെ. - HSST. Geography 4. ജനിത.കെ. - HSST. History 5. ഷീന. പി. സി. - HSST. English 6. അരുണ്‍. കെ. ജെ. - HSST. Physics 7. ത്രേസ്സ്യ. എ. ഒ. - HSST. Commerce 8. ഷീന. കെ. എ. - HSST. (Jr.) Zoology 9. ശ്രീലേഖ. ഇ. എസ്. - HSST. English 10. മദന മോഹനന്‍. ടി. വി. - HSST. Malayalam 11. ശ്രീജിത്ത്. വി. ആര്‍. - HSST. Computer Application (LWA for 5 years) 12. രാധ. എം. ആര്‍. - HSST. Pol. Science 13. ജമീല ബീവി. എം. - HSST.(Jr.)Botony 14. മഞ്ജുള. വി. ആര്‍ - HSST.(Jr.)Sanskrit 15. ബിജു. സി. കെ. - HSST. Mathematics 16. രാജശ്രീ. കെ. ആര്‍. - HSST. Computer Application 17. ജയപ്രകാശന്‍. ടി. പി. - Lab Assistant 18. വിനിത. കെ. വി. - Lab Assistant
== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളര്‍ച്ചയുടെ ഭാഗമായി പ്രവര്‍ത്തി പരിചയക്ലാസ്സുകള്‍ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിര്‍മ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എന്‍ഗ്രീവിയന്‍സ് തുടങ്ങീ നിരവധി ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്.
സയന്‍സ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികള്‍ക്ക് വിഷയങ്ങള്‍ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകള്‍ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയന്‍സ് മേളകളില്‍ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സരിച്ച് സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിന്‍റെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു. കലാ-സാംസ്കാരിക രംഗങ്ങളില്‍ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകള്‍, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകള്‍ അഭ്യസിപ്പിച്ചു വരുന്നു.
==
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1977 - ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടി മേനോന്‍, ശ്രീധരന്‍ മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍ 1978 - ശ്രീമതി സരോജിനി ടീച്ചര്‍, മാലതി ടീച്ചര്‍, ബി. സരസ്വതി, ശ്രീമതി. വി. വി. ശാന്ത 1988 - ശ്രീ. വിജയന്‍ മാസ്റ്റര്‍, ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയര്‍ (ദേശീയ അവാര്‍ഡ് ജേതാവ്-1996 & പി.ടി.എ. സംസ്ഥാന അവാര്‍ഡ്) 1992 - ശ്രീമതി അമ്മിണിയമ്മ ടീച്ചര്‍, 1993 - ശ്രീ. നന്ദകുമാര്‍ മാസ്റ്റര്‍ 1994 - ശ്രീ. രവിവര്‍മ്മന്‍ 1995 - ശ്രീമതി മാലതി 1997 - ശ്രീ. എ.ഡി. മാനുവല്‍ 1999 - ശ്രീമതി. പി.ജി. വിജയലക്ഷ്മി ടീച്ചര്‍ 2000 - ശ്രീമതി മേരി ഐസക് (ദേശീയ അവാര്‍ഡ് ജേതാവ്-2002) class="wikitable" style="text-align:center; width:300px; height:500px" border="1"1 | |
1 | |
1 | |
1 | |
== പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വി. എച്ച്. എസ്. ഇ - വിഭാഗം. ആരംഭം - 1990-ല്‍
1993 - 3 - അനൂപ് 1996 - 2 - സ്മിത 1997 - 1 - വിനിത. എന്‍. വി. 1998 - 3 - ലക്ഷ്മി കെ. ബാലന്‍
ഹയര്‍ സെക്കന്‍ററി വിഭാഗം ആരംഭം - 1997-ല്‍ 1999 - അഭിലാഷ് 2000 - മായാ മേനോന്‍ 2001 - ജ്യോതി. ടി. 2002 - ഭാഗ്യലക്ഷമി പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വഴികാട്ടി
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.