"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35059wiki (സംവാദം | സംഭാവനകൾ)
No edit summary
35059wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 75: വരി 75:
മികവുകളുടെ പടവുകൾ കയറാൻ വീയപുരം സ്ക്കൂൾ സഹവാസ ക്യാമ്പിന്റെ ധന്യ മുഹൂർത്തത്തിലേക്ക് !!! " ഏവർക്കും സ്വാഗതം.
മികവുകളുടെ പടവുകൾ കയറാൻ വീയപുരം സ്ക്കൂൾ സഹവാസ ക്യാമ്പിന്റെ ധന്യ മുഹൂർത്തത്തിലേക്ക് !!! " ഏവർക്കും സ്വാഗതം.
സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം
സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം
" അമ്മയാണെനിക്കെന്നുമീ പ്രകൃതി!!
അമ്മയെയറിഞ്ഞാലോ
അറിവിനെ തൊട്ടറിയുന്നു !!! "
പ്രകൃതിക്ക് പ്രബലനമായി, മാലിന്യമുക്ത മുദ്രാവാക്യമുയർത്തി പേപ്പർ പേന നിർമാണ പരിശീലനം "
" കണ്ണിനും കാതിനും കുളിരായി നാടകക്കളരി "- രവിപ്രസാദ് സർ കുട്ടികൾക്കൊപ്പം.
"സർഗവാസനയുടെ
പൊൻവാതിൽ തുറന്നിട്ട
സഹവാസ ക്യാമ്പിൻ
നാലാം ദിനത്തിൽ,
നന്മയുടെ പ്രതീകമാം
നാടൻ ശീലുകൾ
നാവിൻതുമ്പിൽ
തത്തിക്കളിക്കുന്നു -
താളത്തിലാടിത്തിമിർക്കുന്നു
വിദ്യാലയത്തിലെ
പൂക്കളും പൂമ്പാറ്റകളുംമൊരുമിച്ച് ''. അഡ്വ.പ്രദീപ് പാണ്ടനാട്
സഹവാസ ക്യാമ്പ് അഞ്ചാം ദിവസം - ബാലമുരളികൃഷ്ണൻ സർ ന്റെ ചിത്രരചന ശില്പശാല.




വരി 246: വരി 263:


വീയപുരം: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയ മുത്തശ്ശിക്ക് 2018 എസ്.എസ്.എൽ.സിയ്ക്ക് നൂറു മേനിയുടെ വിജയത്തിളക്കം. അമൽ പ്രസാദ് ഫുൾ A+ വാങ്ങുകയും മറ്റ് പത്ത് പേർ ആറിൽ കൂടുതൽ A+ വാങ്ങി സ്കൂളിനെ മികവിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. പ്രധാന അധ്യാപികയായ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സ്കൂളിന് ലഭിച്ച ഈ പൊൻതൂവൽ .
വീയപുരം: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയ മുത്തശ്ശിക്ക് 2018 എസ്.എസ്.എൽ.സിയ്ക്ക് നൂറു മേനിയുടെ വിജയത്തിളക്കം. അമൽ പ്രസാദ് ഫുൾ A+ വാങ്ങുകയും മറ്റ് പത്ത് പേർ ആറിൽ കൂടുതൽ A+ വാങ്ങി സ്കൂളിനെ മികവിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. പ്രധാന അധ്യാപികയായ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സ്കൂളിന് ലഭിച്ച ഈ പൊൻതൂവൽ .
==പ്രവേശനോത്സവം==
ജി.എച്ച്.എസ്സ്.എസ്സ് വീയപുരം
പഞ്ചായത്ത്തല പ്രവേശനോത്സവം
വീയപുരം: പഞ്ചായത്ത്തല പ്രവേശനോത്സവം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടു കൂടി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ച പ്രൗഢഗംഭീര ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു മുൻ ജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീ പി.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തുകയും സ്കൂളിനെ വിജയത്തിന്റെ ശൃംഗത്തിലെത്തിച്ച പത്താം ക്ലാസ്സിലെ കുട്ടികളെ ആദരിക്കുകയും ചെയ്തു.പ്രശസ്ത നാടൻപാട്ട് കലാകാരനും ഗവേഷകനുമായ ശ്രീ.പ്രദീപ് പാണ്ടനാട് നയിച്ച നാടൻപാട്ട് പ്രവേശനോത്സവത്തിന്റെ ആവേശമായി മാറി. ശ്രീ.മാത്യൂസ് കൂടാരത്തിൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി. ശ്രീ c പ്രസാദ്, ശ്രീമതി രാധാമണി, ശ്രീമതി ഷീജാ സുരേന്ദ്രൻ, പ്രശസ്ത കൗൺസലിംഗ് സൈക്കോളജിസ്റ്റ് ശ്രീ.എ.ആർ ഉണ്ണികൃഷ്ണൻ
,ശ്രീമതി.എലിസബത്ത്, ശ്രീമതി.രമാദേവി, ശ്രീമതി ശ്രീനി.ആർ.കൃഷ്ണൻ, ശ്രീമതി ശ്രീലേഖ, ശ്രീമതി. മിനിമോൾ എന്നിവർ സംസാരിച്ചു.ചടങ്ങിന് ഇരട്ടി മധുരമായി പായസവിതരണവും നടത്തി.
==പരിസ്ഥിതി ദിനാഘോഷം 2018==
പരിസ്ഥിതി ദിനാചരണം
വീയപുരം: ഗവ: ഹയർ സെക്കന്ററി സ്കൂളിൽ " പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്ത് തോല്പിക്കുക " എന്ന മഹത്തായ സന്ദേശത്തെ പരിപൂർണ്ണമായി ഉൾക്കൊണ്ട് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു.പ്രധാനാധ്യാപിക തന്റെ സ്വാഗത പ്രസംഗത്തിൽ മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും പ്രകൃതി മാതാവിനെ നോവിക്കാതെ ലോകത്തിനു മുഴുവൻ നന്മ വരുത്തുന്നതായിരിക്കണമെന്ന് ഉദ്ഘോഷിച്ചു. ജൈവ പച്ചക്കറികളുടെ പരിപോഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൃഷി ആഫീസർ വൃക്ഷതൈകൾ കുട്ടികൾക്ക് നൽകി ,പ്രകൃതിയുടെ സന്തുലനാവസ്ഥ നിർവഹിക്കുന്നതിൽ മരങ്ങളുടെ പങ്ക് ഊന്നി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു.പ്ലാസ്റ്റിക്കിനെ സ്കൂൾ ക്യാമ്പസിൽ നിന്ന് ഉഛാടനം ചെയ്യുന്നതിന്റെ ഭാഗമായി പേപ്പർ പേന വിതരണവും നടത്തി.
==ഹലോ ഇംഗ്ലീഷ്==
==വായന പക്ഷാചരണം==
വീയപുരം :ഗവ: ഹയർ സെക്കന്ററി സ്കൂളിൽ "അറിവാണ് ജീവനും ജീവിതവും " എന്ന സന്ദേശമുൾക്കൊണ്ട് പ്രവർത്തിച്ച മഹനായ സർദാർ പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയും ഹരിപ്പാട് റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം അറിവിന്റെ അപാരതയിലേക്ക് അയനം ചെയ്യാൻ വെമ്പുന്ന കുട്ടികൾക്ക് ആവേശമായി മാറി. പി.ടി.എ.പ്രസിഡന്റ് ശ്രീ സി.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഷൈനി ടീച്ചർ സ്വാഗതമാശംസിച്ചു. പ്രശസ്ത്രസാഹിത്യകാരനായ ശ്രീ .ബിനു വിശ്വനാഥൻ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിലും വായനയുടെ സ്ഥാനം അദ്വിതീയമെന്ന് വിളംബരം ചെയ്യുന്ന പുസ്തക റാലി, പുസ്തക പ്രദർശനം കുട്ടികൾ അവതരിപ്പിച്ച പുസ്തക നിരൂപണം, അമ്മ വായന, വരാന്ത വായന, പുസ്തക താലപ്പൊലി , കുടുംബമാസിക, സാഹിത്യ ക്വിസ് എന്നിവ അത്യാകർഷകമായിരുന്നു. വായനദിനത്തിൽ വായനക്കളരിയുടെ ഭാഗമായി കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീ കൃഷ്ണ കുമാർ വാര്യർ ,സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ പ്രദീപ് ( ഭാഗ്യ ബ്രിക്സ് ) എന്നിവർ സ്കൂളിന് 10 പത്രങ്ങൾ നൽകി . ശ്രീലേഖ ടീച്ചർ, ശ്രീലേഖ തങ്കച്ചി ടീച്ചർ, വിമല ടീച്ചർ, മിനി ടീച്ചർ ധനജ്ഞയകൃഷ്ണ ,അഞ്ജിത വിജയ് ,റിയാ മറിയം ,ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്_വീയപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്