"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''2017 - 18'''  
 
                                                                                        '''2018 - 19'''
 




വരി 8: വരി 10:
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.


'''ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ'''
    [[ചിത്രം:susubrbraat.jpg]]   
ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.
ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17 ), യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തെയാണ് (6-0)ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരാജയപ്പെടുത്തിയത്. സബ്‌‌ജൂനിയർ വിഭാഗത്തിൽ ബേപ്പൂർ ഫിഷറിസ്  സ്കൂൾ ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനെ പരാജയപ്പെടുത്തി.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.
സമാപനചടങ്ങ് റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
'''ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം'''
59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോ മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷതയിൽ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം നിർവ്വഹിക്കും.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
ജൂലൈ 24 (ചൊവ്വ) ന് നടക്കുന്ന സമാപനചടങ്ങ് ഹെഡ്മാസ്റ്റർ എം. എ നജീബ് സാറുടെ അധ്യക്ഷതയൽ റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്യും.
'''സച്ചിൻ എ സുരേഷ് ഇന്ത്യൻ ഗോളി'''
      [[ചിത്രം:Sssaacc.jpg]]
സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ് ആണ്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടൂ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഈ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി പഠനത്തിലും മികവ് തെളീച്ചു. രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ച സച്ചിൻ ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരവും (2017), അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ'''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ ജുലൈ ഒൻപത് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചട‌ങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.
'''വേൾഡ് കപ്പ് പ്രവചന മത്സരം'''
          [[ചിത്രം:pravajdh.jpg]]
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ചാമ്പ്യൻമാർ ആകുന്ന ടീം, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീം, ടോപ്പ് സ്കോറർ എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതി ജൂലൈ രണ്ടിന് നാല് മണിക്കുള്ളിൽ സ്പോർട്സ് റൂമിനു മുൻപിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.
                                                                                        '''2017 - 18''' 




വരി 21: വരി 132:


'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
'''സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്'''
      [[ചിത്രം:fffffoooottthh.jpg]]   
സെപ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഏപ്രിൽ ഏഴ് മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് 01- 01- 2004 നും 31- 12 -2008നും ഈടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.
'''കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് '''
    [[ചിത്രം:kahhht.jpg]]            [[ചിത്രം:kahasss.jpg]]            [[ചിത്രം:kaaahass.jpg]]            [[ചിത്രം:kakahs.jpg]]   
                [[ചിത്രം:kaaahaa.jpg]]                          [[ചിത്രം:kaaahhaaass.jpg]]                          [[ചിത്രം:kahaas.jpg]]
                                         
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജറായിരുന്ന കെ. എ. ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മൂന്നാമത് കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ  ഉൽഘാടനം ഫെബ്രുവരി 20 ന് (ചൊവ്വ) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ ജിയാദ് ഹസ്സൻ സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നിർവ്വഹിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ  മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു.  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, എം. സി. സൈഫുദ്ദീൻ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗം പി. പി. ഹാരിസ് എന്നിവർ സംസാരിച്ചു. കായികാദ്ധ്യാപകരായ  വി. പി. എ. ജലീൽ സ്വാഗതവും കെ. എം. ഷബീറലി മൻസൂർ നന്ദിയും പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ജി. യു. പി. സ്കൂൾ രാമനാട്ടുകരയും എ. എം. യു. പി. സ്കൂൾ പുത്തൂർമഠവും ഫൈനലിൽ പ്രവേശിച്ചു. ടൈബ്രേക്കറിൽ രണ്ട് ഗോളുകൾക്ക് ജി. യു. പി. സ്കൂൾ രാമനാട്ടുകരയെ പരാജയപ്പെടുത്തി പുത്തൂർമഠം എ. എം. യു. പി. സ്കൂൾ  ചാമ്പ്യന്മാരായി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ  മുഹമ്മദ് സിയാദ്‍ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
വൈകീട്ട് 4.30 ന് നടന്ന സമാപനചടങ്ങ് സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. മാനേജിംഗ് കമ്മറ്റി പ്രസിഡൻണ്ട് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. 
സ്കൂൾ മാനേജർ കെ. കുഞ്ഞലവി,  ആർ. യു. എ. പ്രസിഡൻണ്ട് പ്രൊഫസ്സർ കുട്ട്യാലികുട്ടി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ ഹനീഫ് മുഹമ്മദ്, കെ. എ. ഹാറൂൺ റഷീദ് അമ്പലങ്ങാട്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. 
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
'''ആർ.  യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ്'''
              [[ചിത്രം:SFWA0048.jpg]]                    [[ചിത്രം:SFA0151.jpg]]                    [[ചിത്രം:SFA0051.jpg]]
              [[ചിത്രം:SFWA0033.jpg]]            [[ചിത്രം:SFWA0049.jpg]]            [[ചിത്രം:SFWA0015.jpg]]
                                               
റൗളത്തുൽ ഉലൂം അസോസിയേഷൻ ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഡിസംബർ 12  മുതൽ ഡിസംബർ 18 വരെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച്  നടത്തിയ നടത്തിയ ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് കോളേജ്  ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം  ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ  നടന്ന ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഡിസംബർ 12 ന്  ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി. ഇമ്പിച്ചി കോയ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, സി. പി. സൈഫുദ്ദീൻ, ജംഷീർ ഫാറൂഖി എന്നിവർ സംസാരിച്ചുു. ടൂർണ്ണമെന്റിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ടീമുകൾ പങ്കെടുത്തിരുന്നു.
ഡിസംബർ 18 ന് നടന്ന സമാപനചടങ്ങിൽ റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി  അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ  കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പ്രൊഫസർ കെ. എം. നസീർ,  ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി,  ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ,    ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അശ്റഫലി, ജംഷീർ ഫാറൂഖി, എം. ഷുക്കൂർ,    ടൂർണ്ണമെൻറ്  കമ്മറ്റി കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചുു.
റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ  കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി,  ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, എം. ഷുക്കൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ്  നടത്തിയിരുന്നു.  കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും  നടത്തിയിരുന്നു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/432413" എന്ന താളിൽനിന്ന് ശേഖരിച്ചത്