"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:


വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും സ്കൂളിന്റെ തനിമയാർന്ന പ്രവർത്തനങ്ങളിലൂടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ നടപ്പാക്കുന്ന നിരവധി കർമ്മപദ്ധതികളിലൂടെയും മിഴിവും മികവും കൈവരിക്കാൻ കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും സ്കൂളിന്റെ തനിമയാർന്ന പ്രവർത്തനങ്ങളിലൂടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ നടപ്പാക്കുന്ന നിരവധി കർമ്മപദ്ധതികളിലൂടെയും മിഴിവും മികവും കൈവരിക്കാൻ കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
'''മലയാളസമിതി'''


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

22:35, 20 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മന്ദങ്കാവ് എ. എൽ. പി സ്കൂൾ
വിലാസം
മന്ദങ്കാവ്

മന്ദങ്കാവ്
,
673614
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9496212412
ഇമെയിൽhmmannankavealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനികുമാരി.ടി.കെ
അവസാനം തിരുത്തിയത്
20-10-201747642


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന ശ്രീ.കേശവൻ കാവുന്തറ ആണ്.

ദേശചരിത്രം

ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.

വിദ്യാലയചരിത്രം

മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്. 1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്ര സ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ ഏ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻകുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ എ.സി. പൂക്കോയ തങ്ങൾ പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി. വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികളുടെ നൈസർഗ്ഗികമായ ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാര്യമായ വേദികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രസ്തുത അദ്ധ്യാപകരുടെ പ്രവർത്തനം അതീവ കാര്യക്ഷമവും ശ്രദ്ധാർഹവുമായിരുന്നുവെന്നത് അടിവരയിട്ടു പറയേണ്ടതാണ്! സമീപത്തുള്ള പറമ്പിൻകാട് മൈതാനിയിൽ അവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഇടക്കിടെ സംഘടിപ്പിക്കപ്പെട്ട കലാ-കായിക-പ്രവൃത്തിപരിചയ മത്സരങ്ങളും ആയോധനകലകളുടെ അത്യപൂർവ്വമായ പ്രദർശനങ്ങളും മറ്റും അതിനള്ള ദൃഷ്ടാന്തങ്ങളാണ്.

പ്രസ്തുത തലമുറയ്ക്കുശേഷം സർവ്വശ്രീ കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്കൂളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീ. രാഘവൻ കോറോത്ത് ഈ സ്ഥാപനത്തിലെ ആദ്യത്തെ വിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി.

ഭൗതികസൗകര്യങ്ങൾ

ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര മെച്ചപ്പെടുത്തുന്നതിൽ ഈ സ്ഥാപനത്തിന്റെ മാനേജർ അതീവ ശ്രദ്ധാലുവാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ക്ലാസ് മുറികളും ഓഫീസ്സും ആവശ്യമായ ഫർണീച്ചറുകൾ കൊണ്ട് സജ്ജമാണ്. ക്ലാസ്സുകളിലേതു കൂടാതെ ഓരോ അധ്യാപകനും ഓഫീസിൽ പ്രത്യേകമേശയും കസേരയുമുണ്ട്. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയാണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സ്വന്തമായ മൈക്ക് സംവിധാനമുണ്ട്. ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. കുട്ടികൾക്കുള്ള ഭക്ഷണമൊരുക്കുന്നതിന് സ്കൂളിൽ പ്രത്യേകമുറിയുണ്ട്. സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഇവിടെയുണ്ട്. സ്കൂളും അതിന്റെ പരിസരവും മതിലുകൾ കെട്ടി സുരക്ഷിതമാണ്.

മികവുകൾ

വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും സ്കൂളിന്റെ തനിമയാർന്ന പ്രവർത്തനങ്ങളിലൂടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ നടപ്പാക്കുന്ന നിരവധി കർമ്മപദ്ധതികളിലൂടെയും മിഴിവും മികവും കൈവരിക്കാൻ കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളസമിതി

ദിനാചരണങ്ങൾ

അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.

അദ്ധ്യാപകർ

കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മിനികുമാരി.ടി.കെ യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരായി പ്രവർത്തിക്കുന്നു.

ക്ളബുകൾ

മലയാളസമിതി

ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ ട്രനേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി.

ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്തക്ലാസ്, കേരളപ്പിറവി ദിനാഘോഷം, സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങി പല പ്രവർത്തനങ്ങളും മലയാളസമിതി സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി ( 2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു.

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ&oldid=412749" എന്ന താളിൽനിന്ന് ശേഖരിച്ചത്