"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
പി.ടി.ഏ. പ്രസിഡണ്ട്=sri.ANTO PAUL |
പി.ടി.ഏ. പ്രസിഡണ്ട്=sri.ANTO PAUL |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=/root/Desktop/IMG_0010.jpg‎|
സ്കൂള്‍ ചിത്രം=.jpg‎|
}}
}}



15:57, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൽ ഐ ജി എച്ച് എസ് ചൂണ്ടൽ
വിലാസം
ചൂണ്ടല്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Lighschoondal





സ്കൂള്‍ ദര്ശനം

ദര്‍ശനം ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ‌കടന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയിലൂടെ വിജ്ഞാനം പകര്‍ന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളര്‍ത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തി ‌ന്‍റെ ദര്‍ശനം.

ദൗത്യം അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളില്‍ ദീപസ്തംഭങ്ങളായി വിരാജിക്കുവാന്‍ അറിവിന്‍റെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിന്‍റെ ദൗത്യം.

ലക്ഷ്യം മനുഷ്യവ്യക്തിത്വത്തിന്‍റെ സര്‍വ്വതോന്മുഖമായ വികാസത്തെ മുന്‍ നിര്‍ത്തികൊണ്ട് വിദ്യാര്‍ത്ഥികളെ സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീര്‍ക്കുകയാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം.

ഞങ്ങളുടെ സ്കൂള്‍ - ഒരവലോകനം പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കുവാന്‍ വിദ്യാലയങ്ങളില്ലാത്ത ചൂണ്ടല്‍ ഗ്രാമത്തെ ഉദ്ദരിക്കുവാന്‍ ബഹുമാന ജോര്‍ജ്ജ് ചൂണ്ടലച്ചന്‍റെ പ്രയത്ന ഫലമായി 1952 ജൂണ്‍ 2ാം തിയതി ഇവിടെ ഒരു മിഡില്‍ സകൂള്‍് ആരംഭിച്ചു. 20 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ സകൂള്‍് 1965ല്‍േ അണ്‍എയ്ഡഡ് ഹൈസ്കൂളായി പ്രവര്‍ത്തനം തുടങ്ങി 1976ല്‍് ഈ വിദ്യാലയം പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സ്കൂളിന്‍റെ ശാഖയായി പ്രവര്‍ത്തനം തുടരുകയും ചെയ്തു. 1979 മുതല്‍േ എല്‍്.ഐ.ജി.എച്ച്.എസ്. ഒരു എയ്ഡഡ് സ്കൂളായി പ്രവര്‍ത്തിച്ചുവരൂന്നു.

57 വര്‍ഷങ്ങള്‍ക്ക് മുന്പ് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്‍റെ ആദ്യത്തെ പ്രധാന അദ്യാപിക സി. മേരി പോള്‍ആയിരുന്നു. പിന്നീട് വളരെ കാലം സിസ്റ്റര്‍് അഡോള്‍ഫസ് പ്രധാന അദ്യാപികയായി സേവനമനുഷ്ഠിച്ചു. 1965ല്‍് അണ്‍എയ്ഡഡ് എച്ച്.എം. ആയി സി. ബൈലോണും അതിനുശേഷം സി. മരിയല്ലയും സി. ഓസ് വിനും പ്രവര്‍ത്തിച്ചു.

1979ല്‍് എയ്ഡഡ് സ്കൂളായി തീര്‍ന്നപ്പോള്‍് ആദ്യത്തെ എച്ച്.എം. ആയി സി. ഓസ്ബര്‍ഗ്ഗ ചാര്‍ജ്ജെടുത്തു. തുടര്‍ന്ന് സി. അട്രാക്റ്റ, സി. ആന്‍ഡ്രൂസ്, സി. ഫെലീഷ്യന്‍്, സി. എക്സ്പെക്റ്റ, സി. വിമല, ശ്രീമതി ഏല്യാമ്മ ടി. കെ., ശ്രീമതി ലിസിയമ്മ മാത്യു, ശ്രീമതി ആനി സെബാസ്റ്റ്യന്‍, സി. മേരി ഡെയ്സി എന്നിവര്‍ കാര്യക്ഷമായി തന്നെ പ്രവര‍്ത്തിച്ചു. ഇപ്പോള്‍് ഈ വിദ്യാലയത്തിന്‍റെ സാരഥ്യം വഹിക്കുന്നത് സി. ആത്മയാണ്. ഇന്ന് ഈ വിദ്യാലയത്തില്‍് 20 ക്ലാസുകളിലായി 1240ല്‍്് പരം വിദ്യാര്‍ത്ഥിനികള്‍ അദ്യയനം നടത്തുന്നു. പല വര്‍ഷങ്ങളിലായി പ്രശസ്തമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാക്ഷേത്രം കലാസാഹിത്യ രംഗങ്ങളിലും കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങള്‍് സ്വന്തമാക്കിയിട്ടുണ്ട്. ആത്മാര്‍ത്ഥതയും തീക്ഷ്ണതയും കൈമുതലാക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഗേള്‍്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്. സന്മാര്‍ഗ്ഗ മൂല്യങ്ങള്‍ക്ക് മങ്ങലേല്ക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥിനികളില്‍് അധ്യാത്മിക ബോധവും സന്മാര്‍ഗചിന്തയും ഊട്ടിവളര്‍ത്തുന്നതിന് വേദോപദേശ ക്ലാസുകളും സന്മാര്‍ഗ ശാസ്ത്ര ക്ലാസുകളും ഇവിടെ നടത്തിവരുന്നുണ്ട്. KCSL, DCL എന്നീ സംഘടനകളിലൂടെയും വിദ്യാര്‍ത്ഥിനികളുടെ മൂല്യബോധത്തെ തട്ടിയുണര്‍ത്തുന്നതിനുളള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ലൈബ്രറി, ലെബോറട്ടറി, ഓപ്പണ്‍ എയര്‍് സ്റ്റേജ്, കന്പ്യൂട്ടര്‍ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തില്‍ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി 20 ടോയ്ലെറ്റുകള്‍് 21 കൈകഴുകുന്നതിനുളള പൈപുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. സയന്‍സ് ലാബില്‍ കന്പ്യൂട്ടര്‍, പുതിയ സ്കൂള്‍ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാര്‍ത്ഥിനികളുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിന്‍റെ അഭിമാന സ്തംഭമാണ്.

ഈ വിദ്യാലയത്തിന്‍റെ മധ്യസ്ഥയാണ് പരി. അമലോത്ഭവനാഥയുടെയും അത്ഭുതപ്രവര്‍ത്തകനായ ഉണ്ണീശോയുടെയും അനുഗ്രഹവര്‍ഷം നിരന്തരം ഇവിടെ കിട്ടികൊണ്ടിരിക്കുന്നു.


പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നതാണ് വിമല ഹൃദയം. വിജ്ഞാനത്തിന്‍റെ ഉജ്ജ്വലമായ പ്രകാശം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് ദീപശിഖ. പ്രക്ഷുബ്ജമായ ജീവിതസാഹചര്യങ്ങളില്‍ ഈശ്വരനില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത വിശ്വാസവും പ്രാര്‍ത്ഥനയും കൈമുതലാക്കി, ശാന്തമായി തങ്ങളുടെ ജീവിത നൗക തുഴയുന്നവരായിരിക്കണം നമ്മളോരുരുത്തരും എന്നുള്ള ഒരു ഉള്‍പ്രചോദനം തരുന്നതാണ് പ്രകൃതിരമണീയമായ പുഴയും കേരവൃക്ഷങ്ങളും, നൗകയും.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി, ലെബോറട്ടറി, ഓപ്പണ്‍ എയര്‍് സ്റ്റേജ്, കന്പ്യൂട്ടര്‍ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തില്‍ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി 20 ടോയ്ലെറ്റുകള്‍് 21 കൈകഴുകുന്നതിനുളള പൈപുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. സയന്‍സ് ലാബില്‍ കന്പ്യൂട്ടര്‍, പുതിയ സ്കൂള്‍ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാര്‍ത്ഥിനികളുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിന്‍റെ അഭിമാന സ്തംഭമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

CMC

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {സി. ഓസ്ബര്‍ഗ്ഗ,സി. അട്രാക്റ്റ, സി. ആന്‍ഡ്രൂസ്, സി. ഫെലീഷ്യന്‍്, സി. എക്സ്പെക്റ്റ, സി. വിമല, ശ്രീമതി ഏല്യാമ്മ ടി. കെ., ശ്രീമതി ലിസിയമ്മ മാത്യു, ശ്രീമതി ആനി സെബാസ്റ്റ്യന്‍, സി. മേരി ഡെയ്സി . |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{കലം

|} |} <

"https://schoolwiki.in/index.php?title=എൽ_ഐ_ജി_എച്ച്_എസ്_ചൂണ്ടൽ&oldid=40517" എന്ന താളിൽനിന്ന് ശേഖരിച്ചത്