"ജി.എൽ.പി.എസ്. പൊന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൊന്നാട്
| സ്ഥലപ്പേര്= പൊന്നാട്

07:40, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പൊന്നാട്
വിലാസം
പൊന്നാട്

പൊന്നാട്,ഓമാനൂർ.പി.ഒ,കൊണ്ടോട്ടി വഴി,മലപ്പുറം
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ9446060553
ഇമെയിൽponnadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവദാസൻ.എം
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന.


പ്രദേശവാസികളായ സി ടി ഏനുക്കുട്ടി ഹാജി മുതൽ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കർ 5 സെൻറ് സ്ഥലത്ത് ഇപ്പോൾ മൂന്ൻ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സർക്കാർ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു.


പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവർത്തിച്ച രക്ഷാകർത്ത സമിതിയും , പ്രധാനാധ്യാപകരും ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റും , കമ്പ്യൂട്ടർ ലാബ്‌ ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാർത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ്‌ സൗകര്യങ്ങൾ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .


വാർഡ്‌മെംബർ സമദ് പൊന്നാട് , എസ് എം സി ചെയർമാൻ അബൂബക്കർ സിദ്ധീഖ് , പ്രധാനാധ്യാപകൻ എം ശിവദാസൻ എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു .

പ്രീ-പ്രൈമറി

 2011 ജൂൺ മാസത്തിൽ സ്കൂളിൽ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ്‌ ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവർക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വർഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്നാൽ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2016-17 വർഷത്തിൽ കുട്ടികളുടെ എണ്ണം 76 ആയി.

അധ്യാപകർ/ജീവനക്കാർ

  • ശിവദാസൻ എം - HM
  • വാസുദേവൻ നമ്പൂതിരി പി - LPSA
  • അബൂബക്കർ കെ - LPSA
  • വിദ്യ പി എം - LPSA
  • തസലീന പി - LPSA
  • രമ്യ വി പി - LPSA
  • പ്രജിഷ ടി - LPSA
  • അബ്ദുൽ ബഷീർ ബി പി - Jr.ARABIC TEACHER
  • വീരൻകുട്ടി കെ - PTCM
  • ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചർ }
  • പ്രീത ഒ { പ്രീ-പ്രൈമറി ആയ }

ഭൗതിക സൗകര്യങ്ങൾ

1 സ്മാർട്ട് റൂം

2 കമ്പ്യുട്ടർ ലാബ്‌

3 സ്കൂൾ ലൈബ്രറി

4 വായനമൂല

5 ശുദ്ധ ജലവിതരണം

6 വാഹന സൗകര്യം

7 പാചകപ്പുര

എസ്സ് ആർ ജി

അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂൾ കലണ്ടർ , ക്ലാസ് കലണ്ടർ , വിജയഭേരി , വിദ്യാരംഗം , കലാ കായിക പ്രവർത്തനം എന്നിവ ആസൂത്രണം ചെയ്ത് ചുമതല വിഭജനം നടത്തി . കാര്യക്ഷമമായി നടപ്പാക്കി വരുന്നു . ആഴ്ചയിൽ ഒരു ദിവസം ( കൂടുതലും വ്യാഴാഴ്ച ) എസ്സ് ആർ ജി ചേരുന്നു . എസ്സ് ആർ ജിയിൽ അതുവരെ തീർന്ന പാഠഭാഗങ്ങൾ , വിഷമമുള്ള ഭാഗങ്ങൾ , പരിഹാര നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു . ദിനാചരണങ്ങൾക്ക് വേണ്ടി പ്രത്യേക എസ്സ് ആർ ജി ചേരാറുണ്ട് . സി പി ടി എ ശക്തമാക്കുക ,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായ്ക്കുക , ഹരിത കേരളം പദ്ധതി നടപ്പാക്കുക എന്നിവയാണ് ഈ വർഷത്തെ മികവു പ്രവർത്തനങ്ങളായി തെരഞ്ഞെടുത്തത് .എല്ലാ കുട്ടികൾക്കും മാതൃഭാഷ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതും പ്രാധാന ലക്ഷ്യമാണ്‌ . എൽ എസ് എസ് കോച്ചിംഗ് , സ്കൂൾ വാർഷികം എന്നിവക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

ലൈബ്രറി

കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളിൽപ്പെട്ട ആയിരത്തോളം പുസ്തങ്ങൾ അടങ്ങുന്നതാണ് സ്ക്കുൾ ലൈബ്രറി . കുട്ടികൾക്കും അധ്യാപകർക്കും അവശ്യം വേണ്ട റഫർൻസ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങൾ സ്ക്കുൾ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുവാൻ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .

ഗണിത ക്ലബ്

ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .

വിദ്യാരംഗം

2016 - 17 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു .

ഉച്ചഭക്ഷണം

മുഴുവൻ പ്രവർത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയിൽ അഞ്ചു ദിവസവും കറികളിൽ കുട്ടികൾക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലർത്തുന്നു . സാമ്പാർ , പരിപ്പ്കറി , മോര്കറി ,ഇലകറികൾ , എന്നിവയോടെപ്പം അച്ചാർ , തൈര് , ഉപ്പേരിയും തിങ്കൾ , ബുധൻ ദിവസങ്ങളിൽ കാച്ചിയ പാലും ആഴ്ചയിലൊരിക്കൽ കോഴിമുട്ടയും നൽകി വരുന്നു .

കാർഷികരംഗം

സ്കൂളിൻ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ്‌ ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്‌ . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും ചിലപ്പോൾ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻറെ മേൽനോട്ടതിലണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തി വരുന്നത് .

സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ / കമ്പ്യുട്ടർ പഠനം

സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകൾ , പ്രിൻറർ , സ്കാനർ , നെറ്റ്സെറ്റർ എന്നിവ പഞ്ചായത്ത് , എം എൽ എ ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയിൽ പ്രതേക ടൈംടേബിൾ രൂപികരിച്ചു . ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ഉബുണ്ടു വെർഷൻ അടിസ്ഥാനമാക്കി കമ്പ്യുട്ടർ പഠനം നടത്തി വരുന്നു. ക്ലാസ്തല പ്രവർത്തനങ്ങളുടെ IT സാധ്യതകൾ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.

കായികം

കായിക പ്രവർത്തനങ്ങൾക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . 2016 -17 വർഷത്തിൽ ചെറിയ രീതിയിൽ സ്കൂൾ സ്പോർട്സ് നടത്തി രണ്ട് കുട്ടികളെ സബ് ജില്ലാ മൽസരങ്ങളിലേക്ക് തെരഞ്ഞെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ചു .

കലാ മേള

2016-17 വർഷത്തിലെ കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയിൽ വെച്ചു നവംബർ 3 മുതൽ 7 വരെ തിയ്യതികളിലായി നടത്തപ്പെട്ടു. ജനറൽ വിഭാഗത്തിൽ കഥാകഥനം , കടങ്കഥ , ചിത്രരചന , ലളിത ഗാനം , മാപ്പിളപ്പാട്ട് ദേശഭക്തിഗാനം , നാടോടി എന്നീ ഇനങ്ങളിലും അറബിക് മേളയിൽ ക്വിസ് , ഖുർആൻ പാരായണം , കയ്യെഴുത്ത് , പദ നിർമാണം , അറബി ഗാനം , എന്നീ ഇനങ്ങളിലും നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്തു .

ശാസ്ത്ര മേള

പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളർത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകൾക്ക് അവസരം നൽകുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വർഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളിൽ വളരെ ഭംഗിയായി മേള നടത്തപെടുന്നു .സ്കൂളുകൾ അവർക്ക് താല്പര്യമുള്ള ഇനങ്ങളിൽ പങ്കെടുത്ത് കുരുന്ൻ പ്രതിഭകൾക്ക് വഴികാട്ടിയാകുന്നതോടപ്പം മേളക്ക് മാറ്റ്‌ കൂട്ടാനും സ്റ്റാൾ ഒരുക്കി മേള ആകർഷകമാക്കാനും തയ്യാറാവുന്നു. മൂന്ൻ നാല് വർഷങ്ങളായി നമ്മുടെ സ്കൂളും മേളയിൽ പങ്കെടുത്തു വരുന്നു .

ദിനാചാരണങ്ങൾ

1 ജൂൺ 5 പാരിസ്ഥിതി ദിനം

2 ജൂൺ 17 വായന ദിനം / പി എൻ പണിക്കർ

3 ആഗസ്റ്റ്‌ 8 ഹിരോഷിമാദിനം

4 ആഗസ്റ്റ്‌ 15

5 സെപ്റ്റംബർ 5 അധ്യാപകദിനം

6 ഒക്ടോബർ 2 ഗാന്ധിജയ


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പൊന്നാട്&oldid=1153288" എന്ന താളിൽനിന്ന് ശേഖരിച്ചത്