"എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ ഫോൺ= 0481 2382715 | | സ്കൂൾ ഫോൺ= 0481 2382715 | ||
| സ്കൂൾ ഇമെയിൽ=svgvphskiliroor@gmail.com | | സ്കൂൾ ഇമെയിൽ=svgvphskiliroor@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/Svgvphs-522714911077752/ | ||
| ഉപ ജില്ല= കോട്ടയം വെസ്റ്റ് | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണം വിഭാഗം= സർക്കാർ | | ഭരണം വിഭാഗം= സർക്കാർ | ||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 92 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 48 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 140 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= ഹേമകുമാരി പി ആർ | | പ്രധാന അദ്ധ്യാപകൻ= ഹേമകുമാരി പി ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=നാരായണൻ നായർ കെ ആർ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| സ്കൂൾ ചിത്രം=30123852.jpg | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
16:20, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ | |
---|---|
വിലാസം | |
കിളിരൂർ എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ , കിളിരൂർ 686020 , കോട്ടയം ജില്ല | |
സ്ഥാപിതം | 18 - 6 - 1939 |
വിവരങ്ങൾ | |
ഫോൺ | 0481 2382715 |
ഇമെയിൽ | svgvphskiliroor@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/Svgvphs-522714911077752/ |
കോഡുകൾ | |
സ്കൂൾ കോഡ് | 33031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹേമകുമാരി പി ആർ |
അവസാനം തിരുത്തിയത് | |
04-09-2018 | 33031 |
ചരിത്രം
പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ൽ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിൽ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെൻറ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായർ സർവ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയൻ പ്രസിഡൻറുമായിരുന്ന അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ ആയിരുന്നു സ്കൂളിൻറെ ആദ്യ മാനേജർ. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവർത്തക സംഘം രജിസ്റ്റർ ചെയ്യുകയും എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേർഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവർത്തകനുമായ ശ്രീ എൻ.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിൻറെ മരണശേഷം ചാർട്ടേർഡ് അക്കൗണ്ടൻറും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആർ.മുരളീചന്ദ്രം മാനേജരായി.നാലാങ്കൽ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ തുടർന്ന് ശ്രീ ഇ.ഇസഡ്.കുര്യൻ, ശ്രീ ആർ.കെ.മേനോൻ, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ,ശ്രീ. കെ. ജോസഫ് ജോൺ എന്നിവർ സ്കൂളിൻറെ ചുമതല സ്തുത്യർഹമാംവിധം നിർവഹിച്ചു.ശ്രീമതി പി.ആർ ഹേമകുമാരി ആണ് ഇപ്പോഴത്തെ ഹെഡ് മിസ്‌ട്രസ്. 1938 ൽ സ്ഥാപിതമായപ്പോൾ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കൻററി തലത്തിലേക്ക് ഉയർത്തി. 1962 ൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷിച്ചതിൻറെ സ്മരണക്കായി പുതിയ കെട്ടിടം നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
കോട്ടയം-തിരുവാർപ്പ് റൂട്ടിൽ കിളിരൂർ എന്ന സ്ഥലത്ത് റോഡ് സൈഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേക്കറോളം വിസ്തൃതിയുള്ള സ്കൂൾ കോന്പൗണ്ട് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 2009-2010 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. മികച്ച ഒരു കന്പ്യൂട്ടർ ലാബ് സ്കൂളിൻറെ സവിശേഷതയാണ്. പന്ത്രണ്ട് കംപ്യൂട്ടറുകളും ഇൻറർനെറ്റ് സൗകര്യവും ഒരു മർട്ടി മീഡിയ റൂമും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും സ്കൂളിൻറെ സവിശേഷതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി,
- സോഷ്യൽ സയൻസ് ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു.
- ക്ലാസ് മാഗസിനുകൾ (മലയാളം, ഇംഗ്ലീഷ്, സയൻസ്) പച്ചക്കറിതോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനത്തിൻറെ ഭാഗമായി നടത്തി
മാനേജ്മെന്റ്
ആദ്യ മാനേജർ അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ തുടർന്ന് ശ്രീ മക്കപ്പുഴ വാസുദേവൻപിള്ള, ശ്രീ എൻ.പി.ഉണ്ണിപ്പിള്ള എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചു. ഇപ്പോഴത്തെ മാനേജർ ശ്രീ വി.ആർ.മുരളീചന്ദ്രം
മുൻ സാരഥികൾ
1. നാലാങ്കൽ പത്മനാഭപിള്ള 2. ശ്രീ ഇ.ഇസഡ്. കുര്യൻ 3. ശ്രീ ആർ.കെ.മേനോൻ 4. ശ്രീമതി സി.എം. ശാരദാദേവി 5.ശ്രീമതി കെ.ശാരദാമ്മ 6.ശ്രീമതി കെ.എസ്.കുസുമകുമാരി 7.ശ്രീമതി കെ.ജി.സൂസമ്മ 8.ശ്രീ ജോസഫ് കെ ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കിളിരൂർ ബാബു,
- കിളിരൂർ രാധാകൃഷ്ണൻ,
- അഡ്വക്കേറ്റ് അനിൽകുമാർ, കെ ജോസഫ് ജോൺ
വഴികാട്ടി
{{#multimaps:9.581523 ,76.479702| width=500px | zoom=16 }}