"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Mary's H.S. Anikkad}}
 
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

16:55, 11 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്
വിലാസം
ആനിക്കാട്

അനിക്കാട് പി.ഒ,
പത്തനംതിട്ട
,
679585
,
പതനംതിട്ട ജില്ല
സ്ഥാപിതം01 - 05 - 1930
വിവരങ്ങൾ
ഫോൺ04692680430
ഇമെയിൽstmaryshsanikad@yahoo.in
കോഡുകൾ
സ്കൂൾ കോഡ്37008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപതനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. റാണിക്കുട്ടി ആന്റണി
അവസാനം തിരുത്തിയത്
11-01-2019Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ.

ചരിത്രം

1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബധനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-ൽ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ൽ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 6 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. - 2002-ൽ ഈ വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2009 വരെയുള്ള 5 വർഷളിൽ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 30 കുട്ടികൾക്കും ഗൈഡ്സിലെ 35 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ‍്. പലതരത്തിലുള്ള ക്ലബ്ബ് പ്രവര്ത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നു. ഉപജില്ല, ജില്ല, സംസഥാനതലങ്ങളിൽ നടത്തപ്പെട്ട മേളകളിലും കലോത്സവങ്ങളിലും മികച്ച വിജയം നേടാൻ സാധിച്ചു.

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റാണ‍് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. മാത്യു വാഴയിൽ കോർപ്പറേറ്റ് മാനേജരായും ശ്രീമതി. റാണിക്കുട്ടി ആന്റണി പ്രധാനാദ്ധ്യാപകയായും പ്രവർത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴിൽ പല വിഭാഗങ്ങളിലായി 15 സ്കൂളുകൾ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1942-43 ശ്രീ. പി. സി. ഏബ്രഹാം
1943-48 ശ്രീ. പി. സി. മത്തായി
1948-50 ശ്രീ. വി. ഒ. ചാക്കോ
1950-52 ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി
1952-56 റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കൽ
1956-58 റവ. ഫാ. ജോണ് കച്ചിറമറ്റം
1958-66 റവ. ഫാ. തോമസ് പഴൂർ
1966-70 റവ. ഫാ. പീറ്റർ തേക്കുപറമ്പിൽ
1970-74 റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കൽ
1974-81 ശ്രീ. പി. വി. സ്കറിയ
1981-83 ശ്രീ. വി. എൻ. രാമസ്വാമി
1983-84 ശ്രീ. സി. സി. ഫിലിപ്പ്
1984-85 ശ്രീ. ജോർജ് ജോസഫ്
1985-89 ശ്രീ. മാത്യു വർഗീസ്
1989-90 ശ്രീമതി. ഏ. ജെ. ഏലിയാമ്മ
1990-91 ശ്രീ. പി. എം. ഫിലിപ്പോസ്
1991-94 ശ്രീ. കെ. സി. ചാക്കോ
1994-96 ശ്രീ. പി. റ്റി. ജോസഫ്
1996-98 ശ്രീ. പി. എം. ജോർജ്
1998-2000 ശ്രീ. കെ. സി. കുര്യൻ
2000-09 ശ്രീ. തോമസ് ജോൺ
2009-2010 ശ്രീമതി. ലൂസി ഫിലിപ്പ്
2010-2012 ശ്രീ. സി.എം. ഉമ്മൻ
2012-2016 ശ്രീമതി. ലൂസി ഫിലിപ്പ്
2016- ശ്രീമതി. റാണിക്കുട്ടി ആന്റണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോറാൻ മോർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ-മലങ്കര സഭാധ്യക്ഷൻ

വഴികാട്ടി

{{#multimaps:9.444109, 76.653328|zoom=17}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മല്ലപ്പള്ളി നിന്നും ആനിക്കാട് ചേലക്കൊമ്പ് റൂട്ടിൽ 2 കി.മീ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
  • കറുകച്ചാൽ നിന്നും കൊച്ചുപറമ്പ്-കുന്നിരിക്കൽ-മല്ലപ്പള്ളി റൂട്ടിൽ 5 കി. മീ നുള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.