"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
ഫോർട്ടുകൊച്ചി | ഫോർട്ടുകൊച്ചി | ||
പിൻ 682001 | പിൻ 682001 | ||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
03:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി | |
---|---|
[[File::പ്രമാണം:EMGHSFortkochi.jpg |frameless|upright=1]] | |
വിലാസം | |
വെളി, ഫോർട്ടുകൊച്ചി വെളി, ഫോർട്ടുകൊച്ചി , എറണാകുളം 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04842227930 |
ഇമെയിൽ | emghsvelifortkochi@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേബി ഷീല |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ആമുഖം
മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പച്ചപ്പട്ടു ചുറ്റിയ നവോഢയെപ്പോലെ സുന്ദരിയായ പ്രകൃതിക്ക് മാറ്റു കൂട്ടുന്നു.കൊച്ചി പട്ടണത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്ന് ഫോർട്ടുകൊച്ചിയിലേയ്ക്കു വരുന്ന യാത്രക്കാർ വെളിക്കവലയിൽ എത്തുമ്പോൾ ഹാ .എന്തു സുഖം എന്ന് അറിയാതെ പറഞ്ഞുപോകും. പോർട്ടുഗീസ് ഭരണകാലത്തിന്റെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്നവയാണ്. ഇവിടുത്തെ തണൽമരങ്ങളും വാസ്തുശില്പവിദ്യയുടെ പെരുമ അറിയിക്കുന്ന കെട്ടിടങ്ങളും. നാവികസേനാ ആസ്ഥാനം, പ്രസിദ്ധമായ കടൽത്തീരം, അലക്കുകേന്ദ്രം, ഓപ്പൺ എയർതിയറ്റർ,ദേവാലയം,ശ്മശാനം എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങൾ ഈ പ്രദേശത്തെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നവയാണ്. ഇ പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എച്ച്.എസ്. ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്.ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാബ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്,വെളളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന്സ്രീ.സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി.
നിലവിലുള്ള സ്ക്കൂൾ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോൾ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികൾ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനിൽ വെച്ച് എഡ്വേർഡ് ആറാമൻ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തിൽ തത്സംബന്ധമായആഘോഷ ചടങ്ങുകൾക്ക് ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി.തദവസരത്തിൽ മുൻസിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂൾ എഡ്വേർഡ് മെമ്മോറിയൽ മുൻസിപ്പൽ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.
1965 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പി.ഒ തോമസായിരുന്നു.19.11.1965 ലാണ് അദ്ദേഹം എച്ച്.എം ആയി ചാർജെടുത്തത്.തുടർന്ന് 1800 ഓളം വിദ്യാർത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂൾ വളർന്നു വികസിച്ചു.ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പർ പ്രൈമറി/ഹൈസ്ക്കൂൾ നിലനിർത്തിക്കൊണ്ട് എൽ.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവർത്തിച്ചു തുടങ്ങി. സ്ക്കൂളിന്റെ നിലവിലുള്ള പ്രധാനകെട്ടിടം പണിതുയർത്തിയത് ശ്രീമതി തങ്കമ്മ ഇടിക്കുള ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തായിരുന്നു. ശ്രീമതി രാജേശ്വരി ടീച്ചർ ഹെഡ്മിസ്ട്രസ്സായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ജി.സി.ഡി.എ ചെയർമാൻ ശ്രീ.കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതിൽ പണിയുകയും കുളങ്ങൾ നികത്തി വിശാലമായ സ്ക്കൂൾ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത വയലാണ് ഈ നിർമ്മാണപ്രവർത്തനങ്ങളുടെ കരടുരേഖ
ഹയർസെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത്ത്.1998 ലാണ്.അന്നത്തെ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.രാധയുടേയും അദ്ധ്യാപക പ്രതിനിധി ശ്രീ.ബി.എസ് രമേശന്റെയും നേതൃത്വത്തിൽ ഹൈസ്ക്കൂൾ അദ്ധ്യാരകരുടേയും എച്ച്.എസ്.എസ് എന്ന സ്വപ്ന സാക്ഷാത്കരത്തിനു പിന്നിൽ പ്രവർത്തിച്ചത് കൊച്ചിൻ കോർപ്പറേഷൻ,ശ്രീ.ഇബ്രാഹിംകുഞ്ഞ് എം.എൽഎ ഫണ്ട് തുടങ്ങിയവയുടെ സംയുക്തസഹായത്തോടെ സ്ക്കൂളിൽ എ ഗ്രേഡ് നിലവാരമുള്ള ലബോറട്ടറിയും യു.പി.എസ്,എച്ച്.എസ്,എച്ച്.എസ്.എസ്.എന്നിവയ്ക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സജ്ജീകതിക്കുകയുണ്ടായി.ലാബ് കെട്ടിടവും സ്ക്കൂൾ കെട്ടിടവും നിർമ്മാണത്തിനായി യഥാക്രമം ശ്രീ. ചന്ദ്രൻപിള്ള എം.പിയുടെയും ശ്രീ.കെ.വി.തോമസ് എം.പി യുടെയും സഹായവും ലഭിച്ചു.1.7.1998 ൽ അന്ന് എച്ച്.എസ്.എ ആയി സേവനമനുഷ്ഠിച്ചു വന്ന ശ്രീ.എ ടി യേശ്രുദാസ് സാറിന് സ്ക്കൂൾ പ്രിൻസിപ്പലായി സ്ഥാനക്കയറ്റവും ലഭിച്ചു.
ഇന്ന് കൊച്ചിയിലെ ഒന്നാംകിട എച്ച്.എസ്.എസ്.ആയി ഫോർട്ടുകൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവ.എച്ച്.എസ്.എസ്. പ്രവർത്തിച്ചുവരുന്നു. ഉന്നതനിലവാരം പുലർത്തുന്ന മികച്ച ഗവ.സ്ക്കൂളിനുള്ള എറണാകുളം ജില്ലാതല ട്രോഫി മൂന്നു വർഷമായി സ്വായത്തമാക്കാനും ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. നിലവിൽ സ്ക്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ.എ വി ഭരതൻ സാറും ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീ.ഗീവർഗീസു സാറുമാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീ.പി.ടി.ജോയി പ്രസിഡന്റായുള്ള അദ്ധ്യാപകരക്ഷക്രതൃസമിതി സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് സർവ്വവിധപിന്തുണയും പ്രോത്സാഹനവും നൽകി പ്രവർത്തിച്ചുവരുന്നു.
ഇന്നലെയുടം പ്രതീക്ഷയും ഇന്നിന്റെ യാഥാർത്ഥവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും തുടർന്നുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന ശ്രുഭ പ്രതീക്ഷയിലാണ് സ്ക്കൂൾ കൂട്ടായ്മ....
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
ഇ.എം.ജി.എച്ച്.എസ്.എസ് വെളി ഫോർട്ടുകൊച്ചി പിൻ 682001