"വി.എച്ച്.എസ്.എസ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
03:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി.എച്ച്.എസ്.എസ്. പനങ്ങാട് | |
---|---|
പ്രമാണം:/home/pvhss/Desktop/V.H.S.S PANANGAD.JPG | |
വിലാസം | |
പനങ്ങാട് വി.എച്ച്.എസ്.എസ്. പനങ്ങാട്, പനങ്ങാട് പി.ഒ, , എറണാകുളം 682506 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04842700258 |
ഇമെയിൽ | panangadvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.ലത |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കഴിഞ്ഞ ഒൻപത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വർഷം 1094 ഇടവം 19ാം തീയതി (1919 ജൂൺ 2) സ്ഥാപിതമായി. ദേശത്തെ ആദ്യത്തെ സ്ക്കൂൾ ഫൈനൽക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകൾ നൽകിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ൽഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തിൽ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടൻ നായരും ആ ദൗത്യത്തിൽ പങ്കുചേരുകയും അങ്ങനെ കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയർ ഫീറ്റിൽ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതിൽ നൂറോളം വിദ്യാർത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോൻ,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. സൗകര്യം കുറവായതിനാൽ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാൻഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടൻ നായരും, സ്വന്തം ചെലവിൽ തന്നെ സ്ക്കൂൾ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തിൽ സ്ക്കൂൾ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂർണ്ണതയാർന്ന ഇംഗ്ലഷ് എൽ.പി.സ്ക്കൾ സ്ഥാപിതമാക്കുകയും ചെയ്തു.
കൊല്ലവർഷം 1098 ൽ 5ാം ക്ലസ്സും 1100 -ൽ 7ാം ക്ലാസ്സും ആയതോടെ വിജ്ഞാനോദയം മിഡിൽ സ്ക്കൾ എന്ന പേരിൽ ഈ വിദ്യാലയം വളർച്ചയുടെ മറ്റൊരുഘട്ടത്തിലേക്ക് പ്രവേശിച്ചു.സർക്കാർ സർവ്വീസിലായിരുന്ന ശ്രീ.കാളാഴത്തു ഗോപാല മേനോൻ സ്ഥാനം രാജിവയ്ക്കുകയും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുക്കുകയും ചെയ്തു. സംഗീതം,തുന്നൽ,ഡ്രായിംഗ്,എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരെ നിയമിക്കുകയുണ്ടായി.1105-ൽ ശ്രീ.ശ്രീക്കുട്ടൻ നായർ അദ്ദേഹത്തിന്റെ സ്ക്കൂൾ സംബന്ധമായ എല്ലാ അവകാശങ്ങളും ശ്രീ.കാളാഴത്തു ഗോപാല മേനോന് കൈമാറി.1115 ൽ ശ്രീ.മാങ്കാ മഠത്തിൽ ഗോപാല മേനോന്റെ നിര്യാണത്തെതുടർന്ന് പിൻതുടർച്ചക്കാരായ ശ്രീ.കുഴുത്തിരി ഗോവിന്ദൻ കുട്ടി മേനോൻ ശ്രീ.മാങ്കാ മഠത്തിൽ നാരായണമേനോൻ, കുഴുത്തിരി രാഘവ മേനോൻ,ശ്രീമതി.കുഴുത്തിരി കാവുക്കുട്ടിയമ്മ എന്നിവർ ക്രമപ്രകാരം ഈ സ്ഥാനം കൈയേൽക്കുകയുണ്ടായി.
1960 ൽ ശ്രീ.ഗോപിനാഥമേനോൻ ഹെഡ്മാസ്റ്ററായി സ്ഥാനം ഏറ്റെടുത്തു. മാനേജ്മെന്റ് അധികാരം ഗോപിനാഥമേനോനിൽ നിക്ഷിപ്തമായി.1969 മാർച്ചിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾ ഉജ്ജ്വലവിജയത്തോടെ പുറത്ത് വരുകയും ചെയ്തു. 1997.98 ൽ ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ എന്ന നിലയിലേക്കുയർന്നു.ശ്രീ.ഗോപിനാഥമേനോന്റെ കാലത്ത് തന്നെ ഈ വിദ്യാലയത്തിൽ 2400 ൽ പരം വിദ്യാർത്ഥികളും 100 ൽ പരം ജീവനക്കാരും ഉള്ള ഒരു മഹാസ്ഥാപനമായി മാറി.
ഭൗതികസൗകര്യങ്ങൾ
GOOD LAB
NCC
NSS
=
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗോപിനാഥ പനങ്ങാട്
വി ഡീ സതിശൻ(M.L.A)
എം. ആര്. രവി,(നാടക )
സുന്ദരന് പനങ്ങാട്
വഴികാട്ടി
<googlemap version="0.9" lat="9.898077" lon="76.323513" zoom="17">
9.898024, 76.32303 വി.എച്ച്.എസ്.എസ്. പനങ്ങാട് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്ഥിതിചെയ്യുന്നു.