"പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| P.M.S.L.P.S SELLIAMPARA}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= പി.എം.എസ്.എല്‍.പി.എസ് ശെല്യാംപാറ | | പേര്= പി.എം.എസ്.എല്‍.പി.എസ് ശെല്യാംപാറ |
14:07, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ | |
---|---|
വിലാസം | |
ശെല്യാംപാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-07-2017 | 29422 |
ചരിത്രം
വെള്ളത്തൂവല്‍ പഞ്ചായത്തിലെ 14 -)0 വാർഡില്‍ 1979 ജൂണ്‍ 6 ന് പി.എം.എസ്.എല്‍.പി എന്ന പേരില്‍ സ്കൂള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ശ്രീ പി. എസ് മീരാന്‍ മൌലവിയാണ് സ്കൂളിന്‍റെ മാനേജർ. തദ്ദേശവാസിയായ അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രയത്നഫലമായാണ് ഇവിടെ ഈ വിദ്യാലയം ഉയർന്നുവന്നത്. സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഈ പ്രദേശത്തുള്ള കൊച്ചുകുട്ടികള്‍ 4 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ചുവേണമായിരുന്നു വെള്ളത്തൂവല്‍ ഗവണ്‍മെന്‍റ് സ്കൂളിലെത്തി പഠനം നടത്തുവാന്‍. ഈ വിദ്യാലയം സ്ഥാപിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പി.റ്റി.എ യുടെ സഹകരണത്തോടെ 2013-2014 അധ്യാനവർഷം മുതല്‍ പ്രീപ്രൈമറിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
അടച്ചുറപ്പുളള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സും വൈദ്യുതികരിച്ചതാണ്,ക്ലാസ്സ്മുറികളില്‍ ഫാനും കുട്ടികള്‍ക്ക് ആവശ്യത്തിന് ടോയ് ലറ്റുകളും,എം.എല്‍.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പാചകപ്പുരയും ഉണ്ട്. ഇന്‍റനെറ്റ് സൌകര്യം ലഭ്യമാണെങ്കിലും നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ പ്രവർത്തന സജ്ജമല്ലാത്തതിനാല്‍ പുതിയവ കണ്ടെത്തേണ്ടതുണ്ട്. കുന്നിന്‍പുറത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്കായി കളിസ്ഥലം നിർമ്മിക്കാന്‍ സാധിച്ചിട്ടില്ല. സ്ററാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, റീഡിങ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവ ഇല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രവേശനോത്സവം,വിവിധദിനാചരണങ്ങള്‍,സ്കൂള്‍വാർഷികം എന്നിവയെല്ലാം സമുചിതമായി കൊണ്ടാടുന്നു.കുട്ടികളുടെ പഠന-പാഠ്യേതര കാര്യങ്ങളിലെല്ലാം രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം ലഭ്യമാകുന്നുണ്ട്. മേളയിലും കലോത്സവങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ജൈവ വൈവിധ്യപാർക്കിന്‍റെ പ്രവർത്തനം കൂടുതല്‍ ഊർജ്വസ്വലമാക്കേണ്ടതുണ്ട്.കായിക പരിശീലനത്തിന് സ്ഥലലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നു.
മുന്‍ സാരഥികള്‍
- ശ്രീമതി. സോഫി ടി.പി (06/06/1979 - 31/03/2010)
- ശ്രീമതി. ജാന്‍സി വർഗീസ് (16/07/1981 – 31/05/2017)
- ശ്രീമതി. റ്റി.ആർ മോളിക്കുട്ടി (01/06/2017 - തുടരുന്നു)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
|