"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
ജി ഗോപിനാഥന്‍ , | ജി ഗോപിനാഥന്‍ , | ||
സഹദേവന്‍ മിന്നി, | സഹദേവന്‍ മിന്നി, | ||
പവിത്രൻ, | പവിത്രൻ, | ||
അനിത കുമാരി | |||
ശ്രീകുമാർ | ശ്രീകുമാർ | ||
രാധാകൃഷ്ണൻ കെ പി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
13:38, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്. മാമലശ്ശേരി | |
---|---|
വിലാസം | |
മാമ്മലശ്ശേരി മുവാററുപുഴ ജില്ല | |
സ്ഥാപിതം | 05 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മുവാററുപുഴ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-07-2017 | 28046 |
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിക്കുസമീപം സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1913-ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1949-ല്‍ അപ്പര്‍ പ്രൈമറിയായും 1980-ല്‍ ഹൈസ്‌കൂള്‍ ആയും 2004-ല്‍ ഹയര്‍ സെക്കന്ററിയായും പടവുകള്‍ താണ്ടി പൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്.ഒരു പ്രദേശത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ സ്നേഹികളുടെ നിസ്വാര്‍ഥമായ സഹകരണം തുടക്കം മുതല്‍ ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സസ്യജാലങ്ങല്‍ ഹരിതാഭ ചൊരിയുന്ന തികഞ്ഞ ഗ്രാമിണതയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന്ന് ഉതകുന്ന ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ചരിത്രം
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് മാമ്മലശ്ശേരി. കൊച്ചിയേയും തിരുവീതാംകൂറിനേയും വേര്‍തിരിക്കുന്ന കോട്ട കടന്നുപോകുന്നത് മാമ്മലശ്ശേരിയിലൂടെയാണ്. രാമായണത്തില്‍ പരാമര്‍ശിക്കുന്ന മാന്‍ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക് അവകാശപ്പെടാവുന്നതാണ്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവര്‍ത്തിച്ച എ.റ്റി. മര്‍ക്കോസ് ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ചിത്രലേഖ കെ പി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായും ശ്രീ.വിഷ്ണുകുമാര്‍ സി എന്‍ പ്രിന്‍സിപ്പാള്‍ ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികള്‍ക്കുവേണ്ടി ബസ് സര്‍വീസ് നടത്തുന്നു.
സൗകര്യങ്ങള്‍
- റീഡിംഗ് റൂം
- ലൈബ്രറി
- കംപ്യൂട്ടര്‍ ലാബ്
- സ്മാര്ട്ട് ക്ളാസ് റൂം
- സ്പോർട്സ് റൂം
- മാത്തമാറ്റിക്സ് ലാബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഫിസിക്സ് ലാബ്
- കെമിസ്ട്രി ലാബ്
- ബയോളജി ലാബ്
- റെഡ് ക്രോസ്
- സ്പോർട്സ് റൂം
- തായ്‌കൊണ്ട ക്ലാസ്സ്
- വർക്ക് എക്സ്പീരിയൻസ് ക്ലാസ്
- ചിത്രരചന ക്ലാസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- കലാമണ്ഡപം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഓണാഘോഷം 2016
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള മല്‍സരങ്ങള്‍,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയില്‍ സഹകരിച്ചു.
- ചിങ്ങം 1
ചിങ്ങം 1 കര്‍ഷകദിനത്തില്‍ സ്കൂളില്‍ പച്ചക്കറികൃഷി ആരംഭിച്ചു
നേട്ടങ്ങള്‍
കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്.എല്‍.സി പരീക്ഷക്കു് നൂറുശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു കുട്ടികള്‍ നിര്‍മ്മിച്ച മാമ്മലശ്ശേരിയെ കുറിച്ച് "എന്റെ ഗ്രമം എത്ര സുന്ദരം" എന്ന ഡോകുമെന്ററി.
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' പി കെ അയ്യപ്പന്‍, കെ.എന്‍. മല്ലികകുമരി, എം.എസ്.വിമല, ജി ഗോപിനാഥന്‍ , സഹദേവന്‍ മിന്നി, പവിത്രൻ, അനിത കുമാരി ശ്രീകുമാർ രാധാകൃഷ്ണൻ കെ പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എ.റ്റി. മര്‍ക്കോസ്-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപന്‍
- എ.റ്റി. പ ത്രൊസ്-മുന്‍ എം.എല്‍.എ.
- കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.885785" lon="76.487911" zoom="18" width="475" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.885721, 76.487696
GHSS Mamalaserry
</googlemap>
|
|
മറ്റു പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ നിര്‍മ്മിച്ച 101 ഇംഗ്ളീഷ് പസ്സില്‍സ്സ് പുസ്തകം
മേല്‍വിലാസം
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,മാമലശ്ശേരി