"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:




  [[{{PAGENAME}} / വിദ്യാരംഗം]]
  [[{{PAGENAME}} / കുുട്ടി ക്കൂട്ടം]

12:21, 29 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്.വെട്ടത്തൂർ
വിലാസം
വെട്ടത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇഗ്ലീഷ്
അവസാനം തിരുത്തിയത്
29-03-201748337





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വര്‍ത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂര്‍ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തത്തിന്‍റെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിന്‍റെ അടിത്തറയായി.

സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.

ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു

1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.

1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന്‌ ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു.

നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു

         ഞങ്ങളെ നയിച്ചവര്‍

1. അബ്ദുല്‍ ഖാദര്‍

2 ശിവശങ്കരന്‍

3 മുഹമ്മദാലി

4 നാരായണ പിള്ള

ഭൗതികസൗകര്യങ്ങള്‍

  • സ്മാര്‍ട്ട് ക്ലാസ് റൂം (LCD പ്രൊജക്ടര്‍ സൗകാര്യം)
  • കംപ്യൂട്ടര്‍ ലാബ്
  • ശുദ്ധജല സ്രോദസ്
  • സ്റ്റേജുകള്‍
  • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് (വിനോദ്. ഒ.എം)
  • ഗൈഡ്സ് (ബിന്ദു. കെ)
  • കബ് (മുനവ്വര്‍ ഹുസൈന്‍)
  • ബുള്‍ ബുള്‍ (രുക്സനത്ത്)
  • ജൂനിയര്‍ റെഡ് ക്രോസ് (കൃഷ്ണകുമാര്‍)
  • സീഡ് (കൃഷ്ണകുമാര്‍)
  • വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസന്‍)
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

  • കെ. കെ. അബ്ദുള്ളകുട്ടി ഹാജി
  • വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 11.012738, 76.311534 | width=800px | zoom=16 }}

കൂടുതല്‍ ചിത്രങ്ങള്‍

ചിത്രഗാലറി


	[[എ.എം.യു.പി.എസ്.വെട്ടത്തൂർ / കുുട്ടി ക്കൂട്ടം]
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്.വെട്ടത്തൂർ&oldid=353400" എന്ന താളിൽനിന്ന് ശേഖരിച്ചത്