1947 ജൂൺ 19-ന് ജന്മം കൊണ്ട പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ് സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെൻറ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന സെൻറ്.ജോസഫ്‌സ് യൂ . പി സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
ചരിത്രം
സ്കൂൾ മധ്യസ്ഥൻ
1947 ജൂൺ 19-ന് ജന്മം കൊണ്ട പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ് സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് ജോസഫ്‌സ് യു .പി .സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ ,ഉപ-ജില്ലാ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യം സെൻറ്. ജോസഫ്‌സ് യു .പി സ്കൂളിനെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു.നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്.
ഇനിയും വളരെയധികം ആളുകൾക്ക് അറിവിൻറെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിൻറെ മാനേജർ ആയി റവ .ഫാ .അഗസ്റ്റിൻ തെരുവത്തും ഹെഡ്മിസ്ട്രസ് ആയി സി .ലിൻസ് മേരി എഫ്. സി. സി യും സേവനം അനുഷ്ഠിക്കുന്നു.
സി.എം. സി. മേരിക്കുട്ടി (സി. മരിയറ്റ് മുത്തനാട്ട്)
12
2007-2012
സി.ഫിലോമി വി. കെ
13
2011
ശ്രീമതി.അന്നമ്മ ജെ.ഇടവൂർ (ലീവ് വേക്കൻസി
14
2013-2015
സി. അച്ചാമ്മ സ്കറിയ (സി. ആൻസി എസ.എഛ്)
15
2015-
സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി)
മാനേജ്മെൻറ്
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.
മുൻമാനേജർമാർ
ക്രമനമ്പര്‍
പേര്
1
റവ.ഫാ. ദേവസ്യ കുഴുമ്പിൽ
2
റവ.ഫാ.ഫിലിപ്പ് വാലിയിൽ
3
വ.ഫാ.ജോസഫ് താഴത്തേൽ
4
റവ.ഫാ.ജേക്കബ് തൈത്തോട്ടം
5
റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ
6
റവ.ഫാ.മൈക്കിൾ പനച്ചിക്കൽ
7
റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
8
റവ.ഫാ.ജോർജ് കുത്തിവളച്ചെൽ
9
റവ.ഫാ.ജോസഫ് പൊരുന്നോലിൽ
10
റവ.ഫാ.ജോർജ്‌പുറവക്കാട്ട്
11
റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
12
റവ.ഫാഎബ്രഹാം കണിയാംപടിക്കൽ
13
റവ.ഫാ ജോർജ് നിരവത്ത്
14
റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
15
റവ.ഫാകുര്യക്കോസ് നരിതൂക്കിൽ
16
റവ.ഫാമാത്യു നരിവേലിൽ
17
റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
18
റവ.ഫാ. ജോസഫ് പൂവത്തുങ്കൽ
19
റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
നേട്ടങ്ങള്‍
2015-16
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രമേളയില്‍ എൽ പി ,യു പി വിഭാഗങ്ങളിൽ ഓവറോള്‍ സെക്കന്റ്
കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ നാടകം .മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ എന്നിവയിൽ A ഗ്രേഡ്
ഡി സി എല്‍ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ പി ,യു പി വിഭാഗങ്ങളിൽ ഓവറോള്‍ സെക്കന്റ്
ഈരാറ്റുപേട്ട BRCതല ഇംഗ്ലീഷ് ഡ്രാമ മത്സരത്തിൽ ഒന്നാം സ്ഥാനം
മികച്ച IQ സ്കൂളിനുള്ള ബ്രൈറ്റ് സ്റ്റാർ അവാർഡ്
D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയില്‍ 2 സ്കോളർഷിപ്പുകളും 70 സ്വർണ്ണമെഡലും സർട്ടിഫിക്കറ്റും ലഭിച്ചു
ഉപജില്ല ശാസ്ത്ര ക്വിസില്‍ .ഒന്നാം സ്ഥാനം
അഖിലകേരളാ അൽഫോൻസാ പ്രസംഗ മത്സരം ഒന്നാം സ്ഥാനം
സംസ്ഥാനതല സുഗമഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ 33 കുട്ടികൾക്ക് A ഗ്രേഡോടെ മെറിറ്റ് സെർട്ടിഫിക്കറ്റ്
2016-17
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തില്‍ യു പി വിഭാഗം ഓവറോള്‍ ഫസ്റ്റ്.
കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് A ഗ്രേഡ്
ഡി സി എല്‍ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ പി ,യു പി വിഭാഗങ്ങളിൽ ഓവറോള്‍ സെക്കന്റ്
K C S L സംസ്ഥാനതല പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനം
ഉപജില്ലാ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം, മാര്‍ച്ച് ഫാസ്റ്റിന് രണ്ടാം സ്ഥാനം.
ഉപജില്ല ഗണിതശാസ്ത്രമേള ജോമെട്രിക്കൽചാർട്ട് ഫസ്റ്റ് A ഗ്രേഡ്
ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ പ്രോജക്ട്,കളക്‌ഷൻസ് മോഡൽസ് എന്നിവയിൽ സമ്മാനം
D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയില്‍ അഞ്ചാം റാങ്ക്
D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയില്‍ L K G മുതൽ 7 വരെ ക്ലാസ്സുകളിൽ നിന്നായി 6 കുട്ടികൾക്ക് A++ ഗ്രേഡ്,സ്കോളർഷിപ്പ് ,ഗോൾഡ് മെഡൽ & സെർട്ടിഫിക്കറ്റ്
D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയില്‍ 137 കുട്ടികൾക്ക് സ്വർണ്ണ മെഡൽ & സെർട്ടിഫിക്കറ്റ്
സംസ്ഥാനതല ശാസ്ത്രപഥം പരീക്ഷയിൽ 15 കുട്ടികൾക്ക് A ഗ്രേഡ്
പൂഞ്ഞാർ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ സ്കൂളിനുള്ള അവാർഡ്.
.
പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലഷ്യത്തോടെ സംസ്ഥാനത്തെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞത്തിന്റെ സ്കൂൾതല ഉത്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച നടന്നു.
ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്. ഉദ്ഘാടനം ചെയ്യുന്നു.
പ്രതിജ്ഞ
രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേര്‍ന്ന് പൊതുവിദ്യാഫിയാസ സംരക്ഷണ പരിപാടികളെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ലിൻസ് മേരി ലഖു വിവരണം നൽകി.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ എന്താണ് എന്നുവ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് വായിച്ചവതരിപ്പിച്ചു.തുടർന്ന്
ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.കുട്ടികൾ സുചിത്വ സന്ദേശ പ്രതിജ്ജ എടുത്തു.
സ്കൂളിൽ എത്തിച്ചേർന്ന ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഒന്നുചേർന്ന്,സ്കൂളിനു മുൻപിൽ അണിനിരന്ന് കൃത്യം 10 മണിക്ക്
പൊതുവിദ്യാഫിയാസ പ്രതിജ്ജ എടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്,
ബി.ആർ.സി കോർഡിനേറ്റർ ശ്രീ.ബിനീത്, വാർഡുമെമ്പർ, ശ്രീമതി.ഗീത നോബിൾ ശ്രീമതി.ടെസ്സി ബിജു എന്നിവരും പി.ടി.എ പ്രസിഡന്റ് ശ്രീ. എം.സി വർക്കി മുതിരേന്തിക്കലും എം. പി. ടി .എ വൈസ് പ്രസിഡന്റ് ശ്രീമതി.ബിന്ദു സോജനും രക്ഷിതാക്കളോടും പൂര്‍വ്വവിദ്യാര്ഥികളോടുമൊപ്പം സന്നിഹിതരായിരുന്നു.