"എ.യു.പി.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
1931 - 1964 | 1. 1931 - 1964 : ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശൻ | ||
13:37, 16 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. മലപ്പുറം | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-03-2017 | 18468 |
ആമുഖം
മലപ്പുറത്ത് വിദ്യഭ്യാസ സൗകര്യങ്ങള്‍ വളരേ പരിമിതമായ കാലത്ത് 1931ല്‍ ശ്രീ. എം. പി ഉണ്ണികൃഷ്ണന്‍ നമ്പീശനാണ് ഈ വിദയാലയം സ്ഥാപിച്ചത്. മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. ഒന്നുമുതല്‍ ഏഴു വരേ ക്ലാസുകളിലായി ആയിരത്തിനാനൂറോളം കുട്ടികള്‍ ഇവിടെ പഠനം നടത്തിവരുന്നു. എല്‍. കെ. ജി, യു. കെ. ജി ക്ലാസുകളും പ്രവര്‍ത്തിച്ചു വരുന്നു. പഠന വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തിവരുന്നു. കലാ കായിക സാഹിത്യ രംഗങ്ങളില്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. നാല്പത്തിരണ്ട് അധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു. സഞ്ചയിക നിക്ഷേപ പദ്ദധിയില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി ബഹുമധികളും ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, സ്കൂള്‍ ബസ്, ബാന്റ് സെറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം സ്കൂളിലുണ്ട്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി പി. എം. സൗദാമിനിയും ഹെഡ് മിസ്ട്രസ് ശ്രീമതി. പി, എം. സുജാതയുമാണ്. കുട്ടികളുടെ പഠന നിലവാരമുയര്‍ത്തുന്നതിനായി ഉണര്‍വ്വ്, വിജയഭേരി, അറിവരങ്ങ് എന്നിങ്ങനെയുള്ള പരിപാടികള്‍ നടത്തിവരുന്നു. സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സ്നേഹ നിധി പരിപാടി നടപ്പിലാക്കിയിട്ടുണ്ട്.
- ചരിത്രം
അജ്ഞതയുടെ ഇരുളടഞ്ഞലോകത്തേയ്ക്ക് ഒരു കൈത്തിരിനാളം പോലെ 85 വർഷങ്ങൾക്കുമുമ്പ് 1931 ൽ ഒരു കൊച്ചു വിദ്യാലയംരൂപം കൊണ്ടു. മലപ്പുറത്തെ പൗരപ്രമുഖനും പാറനമ്പിയുമായിരുന്ന യശശ്ശരീരനായ ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശൻ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ മലപ്പുറം എ യു പി സ്കൂൾ. ഒരു വാടകക്കെട്ടിടത്തിൽ കേവലം 40 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 1389 കുട്ടികകുട്ടികളും അവർക്കു താങ്ങും തണലുമായി 42 ആദ്ധ്യാപകരും പ്രവർത്തിച്ചുവരുന്നു.
- മാനേജ്‌മെൻറ്
സ്കൂൾ സ്ഥാപകമാനേജരും പ്രഥമഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ പുത്രിയുമായ ശ്രീമതി പി എം സൗദാമിനി യാണ് ഇപ്പോഴത്തെ മാനേജർ.1986 മുതൽ ഇക്കാലമത്രയും സ്കൂളിന്റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇവർ ബദ്ധ ശ്രദ്ധ ചെലുത്തിപ്പോരുന്നു.മാനേജരുടെ ഭർത്താവും ശ്രീ എം പി ഉണ്ണികൃഷ്ണൻ നമ്പീശന്റെ അനന്തിരവനുമായ എം പി നാരായണൻ നമ്പീശനാണ് ഈ ഉന്നമനത്തിനു ചുക്കാൻ പിടിച്ച പ്രഥമ വ്യെക്തിത്വം.ദിർഘവീക്ഷണത്തോടെ അദ്ദേഹം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം ഓടിട്ട പഴയ പ്രി കെ ഇ ആർ കെട്ടിടങ്ങൾ ഭൂരിഭാഗവും പൊളിച്ചുമാറ്റി പകരം കോൺക്രീറ്റ് ബഹുനിലകെട്ടിടം നിർ മ്മിക്കുകയുണ്ടായി. കൂടാതെ സ്കൂളിന്റെ അക്കാദമിക അടിത്തറ ഉറപ്പിക്കുന്നതിനായി 1990ൽ ഉണ്ണികൃഷ്ണൻ നമ്പീശൻ മെമ്മോറിയൽ നഴ്‌സറി സ്കൂൾ തുടങ്ങുകയുണ്ടായി. ഇതും ഇന്നു നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു 2003 ൽ യു പി യ്കും 2013 ൽ എൽ പി വിഭാഗത്തിനും ഓരോ കംപ്യൂട്ടർ ലാബു വീതം സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ എൽ പി ലാബിൽ എൽ സി ഡി പ്രൊജക്ടർ അടക്കമുള്ള ഒരു സ്മാർട്ട് റൂമിന്റെ ഉപയോഗവും നിവൃത്തിച്ചു പോരുന്നു. വരും കാലങ്ങളിലും കാലാനുസൃതമായ പുരോഗമനപരമായ മാറ്റങ്ങൾക്കു ആവുംവിധം നിവൃത്തിയേകൻ ഈ മാനേജ്‌മെന്റ് സദാസന്നദ്ധമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1. 1931 - 1964 : ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശൻ