"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നല്‍കിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിന്‍റെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിന്‍റെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടില്‍ നിന്നും | ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നല്‍കിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിന്‍റെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിന്‍റെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടില്‍ നിന്നും | ||
പുനര്‍ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാന്‍ ചരിത്രം ചികയുമ്പോള്‍ ഉദിക്കുന്ന ആശയങ്ങള്‍ ഒരുപാടുണ്ടാകും." ഓടകളാല്‍ ചുറ്റപ്പെട്ട ഗ്രാമം ആയതിനാല്‍ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം". | പുനര്‍ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാന്‍ ചരിത്രം ചികയുമ്പോള്‍ ഉദിക്കുന്ന ആശയങ്ങള്‍ ഒരുപാടുണ്ടാകും." ഓടകളാല്‍ ചുറ്റപ്പെട്ട ഗ്രാമം ആയതിനാല്‍ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം". | ||
1953 ല്‍ ഇ.എം .സ് സര്‍ക്കാര്‍ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താല്‍ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു | |||
ഏകാധ്യാപക വിദ്യാലയം അനുവദിച്ചു.വയനാടന്‍ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം | |||
മുതല്‍ക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികള്‍ക്ക് വിധേയമായിരുന്നു.സ്കൂള്‍ ആരംഭിച്ചതിനു ശേഷവും ഇതാവര്‍ത്തിച്ചപ്പോള്‍ വിദ്യാഭ്യാസം | |||
പരിതാപകരമായി.അങ്ങനെയിരിക്കെ അഞ്ച് വര്‍ഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയില്‍ 1957 ല്‍ 'പുതുവീട് നാരായണന്‍ ചെട്ടിയുടെയും , പഴേരി വേലായുധന്‍റെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിന്‍റെ ഹൃദയത്തില്‍ സ്ഥാപിതമായി.ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. | |||
'''മുത്തശ്ശി പ്ലാവ്''' | |||
ഒടപ്പള്ളത്തിനും മുന്‍പ് പുതുവീടിന്‍റെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുന്‍പ് | |||
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. | |||
ആ കുഴിയില്‍ നിന്നാണ് വന്‍ പ്ലാവ് വളര്‍ന്നുവന്നത്.അക്കാലം മുതല്‍ക്കേ പണിയര്‍ തങ്ങളുടെ പശി അടക്കിയിരുന്നത് അത് വഴിയായിരുന്നു. | |||
ഇന്നത് സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിന്‍റെ മുറ്റത്താണ്.അതിനു വിദ്യാര്‍ഥികള്‍ പേര് നല്‍കിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. | |||
ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകള്‍ക്ക് തണല്‍ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണന്‍മാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ | |||
സ്ഥലവും കൂടിയാണ് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||