"വണ്ണത്താൻ കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:


== ചരിത്രം ==
== ചരിത്രം ==
ചൊക്ലി പഞ്ചായത്തിലെ 9)o വാർഡിൽ നാരായണൻ പറമ്പ്  എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലാരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.
ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നാരായണൻ പറമ്പ്  എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലാരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:03, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വണ്ണത്താൻ കണ്ടി എൽ പി എസ്
വിലാസം
ഒളവിലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201714432





ചരിത്രം

ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നാരായണൻ പറമ്പ് എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലാരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഞങ്ങളുടെ വിദ്യാലയത്തിന് ഒരു പ്രീ കെ. ഇ. ആർ കെട്ടിടവും 1982 മുതൽ ഒരു പോസ്റ്റ്‌ കെ. ഇ. ആർ. കെട്ടിടവും ഉണ്ട്.നിലവിലുള്ള 4 ക്‌ളാസും ഓഫീസും കമ്പ്യൂട്ടർ മുറിയും ടൈൽ പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമരിൽ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗച്യാലയമുണ്ട്. നല്ല പാചകപുരയുണ്ട്.വളരെ മികച്ച ഡസ്ക്, ബെഞ്ചു, മേശ എന്നിവയുമുണ്ട്

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്. സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

സ്കൂള്‍ ബസ്

വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂള്‍ ബസ്‌ സര്‍വ്വീസ് നടത്തുന്നു. സൗജന്യ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാന്‍ ഇതു വഴി സാധിക്കുന്നു.

സ്ക്കൂള്‍ ഡയറി

കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തില്‍‍ ബഹുവര്‍ണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് 28 പേജ് ഉള്ള സ്ക്കൂള്‍ ഡയറി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍,പേഴ്സണല്‍ ഡീറ്റൈല്‍സ്, ലീവ് റിക്കോര്‍ഡ്, ക്ലാസ് ടൈം, ടൈം ടേബിള്‍,എക്സാം ടൈം ടേബിള്‍, സ്ക്കോര്‍ ഷീറ്റുകള്‍,നിരന്തര മൂല്യനിര്‍ണ്ണയ രേഖ,ഡിറ്റൈല്‍സ് ഓഫ് ടീച്ചേര്‍സ് ,ക്ലാസ് ടീച്ചര്‍ റിമാര്‍ക്ക്സ്,സ്പെയ്സ് ഫോര്‍ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ പാരെന്റ്സ് ആന്റ് ടീച്ചേര്‍സ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഡയറിയിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ഇതുവരെ വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂളിൽ സേവനം ചെയ്ത മാനേജർ. അബൂബക്കർ വി.കെ.(1964-1984) കുഞ്ഞമ്മത്.സി.എച്(1984-1998) ഉസ്മാൻ (1998-2008) മോയ്തു ഹാജി(2008-2011) ഒ.അബൂബക്കർ ഹാജി (2011-)

മുന്‍സാരഥി =

ഇതുവരെ സ്കൂളിനെ നയിച്ച പ്രധാനഅദ്ധ്യാപകർ കുഞ്ഞികണ്ണൻ മാസ്റ്റർ അനന്തൻ നായർ (1971-1973) ദാമോദരൻ മാസ്റ്റർ(1973-1974 പി.മുഹമ്മദ് മാസ്റ്റർ(1974-2007) ജയൻ മാസ്റ്റർ (2007-2013) രാമകൃഷ്ണൻ മാസ്റ്റർ 2013-2015) ഗീത .പിടീ.എം (2015-) .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച്‌ ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്. അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വലിയ വ്യാപാരികളുമുണ്ട്. അവരിൽചിലരെ ഇവിടെ ഓർമിക്കുകയാണ്. എ.കെ.മമ്മു മാസ്റ്റർ=ഒരു അധ്യപകനെന്ന നിലയിൽ വഴിവിളക്കാണ്.കൂടാതെ പ്രശസ്തനായ ഒരു വോളിബോൾ പ്ലെയറും പരിശീലകനുമായിരുന്നു

എം.സുലൈമാൻ മാസ്റ്റർ-ഗുരു ശ്രഷ്ഠ അവാർഡിന് അർഹനായ വളരെ മികച്ച അദ്ധ്യാപകനും കാര്യദർശിയുമാണ്.ഈവിദ്യാലയത്തിന്റെ ഗുണകാംഷിയുമാണ്

വഴികാട്ടി=

മമ്മിസീതി അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പറയാം

"https://schoolwiki.in/index.php?title=വണ്ണത്താൻ_കണ്ടി_എൽ_പി_എസ്&oldid=343370" എന്ന താളിൽനിന്ന് ശേഖരിച്ചത്