"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
# ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകര്‍ത്താക്കളെ യഥാസമയം അറിയിക്കുന്നു. | # ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകര്‍ത്താക്കളെ യഥാസമയം അറിയിക്കുന്നു. | ||
# പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. | # പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. | ||
# | # കലാ കായിക മത്സരങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
# | # ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂള്‍ തല സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. | ||
# | # അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു. | ||
# | # കരാട്ടേ, യോഗാ പരിശീലനം | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
23:50, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ | |
---|---|
വിലാസം | |
ഒറ്റൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 42348 |
കരവന്‍മഠത്തില്‍ കെ.എന്‍. പണ്ടാരത്തില്‍, മഠത്തിലെ കളിയിലില്‍ ഗവണ്‍മെന്‍റ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തില്‍ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയര്‍ന്നു. കരവന്‍ മഠത്തിലെ കളിയിലില്‍ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുവാന്‍ ആവശ്യമായ സ്ഥലത്തിന്‍റെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയന്‍ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാര്‍ദ്ദനന്‍ പിള്ള ഇന്ന് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവന്‍ മഠത്തിന്‍റെ പൂര്‍ണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവര്‍ച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉള്‍പ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവന്‍പിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏല്‍പ്പിച്ചുകൊണ്ട് ശ്രീ ജനാര്‍ദ്ദനന്‍ പിള്ള മാനേജര്‍ സ്ഥാനം മാത്രം ഏറ്റെടുത്തു. ശ്രീ വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഈ സ്കൂള്‍ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളില്‍ ഒന്നായി മാറി. തുടര്‍ന്ന് ഇന്നത്തെ ചിറയിന്‍കീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിന്‍കീഴ് പരമേശ്വരന്‍ പിള്ളയ്ക്ക് ഈ സ്കൂള്‍ വില്‍ക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. പുതിയ മാനേജര്‍ ശ്രീ പരമേശ്വരന്‍പിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ. ജനാര്‍ദ്ദനന്‍ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കല്‍ വിളാകത്തുവീട്ടില്‍ ശ്രീ.കെ.ജി പരമേശ്വരന്‍പിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നില്‍. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് ഈ സ്കൂള്‍ കെ.ജി. ഷഷ്ട്യബ്ദ പൂര്‍ത്തി മിഡില്‍ സ്കൂള്‍ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതല്‍ ഈ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി ശ്രീ ഭാര്‍ഗ്ഗവന്‍ നായരും, മിഡില്‍ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി മണമ്പൂര്‍ പുത്തന്‍കോട്ട് മഠത്തില്‍ ശ്രീ പുരുഷോത്തമ ശര്‍മ്മയും നിയമിക്കപ്പെട്ടു. മിഡില്‍ സ്കൂളിലെ പ്രഥമവിദ്യ്രാര്‍ത്ഥിനി രാമന്‍ മകള്‍ പി.സരോജിനി (ആറ്റുവീട്, കവലയൂര്‍, അഡിമിഷന്‍ നമ്പര്‍ 1, അഡ്മിഷന്‍ നേടിയ തീയതി 05.10.1122). പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂര്‍ രാജന്‍ബാബു ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. പ്രഥമാധ്യാപിക എസ്. ബിജിയ ഉള്‍പ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രന്‍ (നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) ആകെ 113 കുട്ടികള്‍ (64 ആണ്‍, 49 പെണ്‍).
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മഹദ് വ്യക്തികളെ പരിചയപ്പെടുത്തല്‍, പുസ്തകാസ്വാദനം, വാര്‍ത്താ വായന, ജനറല്‍ ക്വിസ് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
- സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വിവിധ ക്ലബുകളില്‍ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയന്‍സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഹെല്‍പ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയര്‍ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
- സജീവമായ സ്കൂള്‍ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപ്രകടനങ്ങള്‍ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
- നിരന്തര മൂല്യനിര്‍ണ്ണയത്തിനു സഹായകരമായി രീതിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
- പണത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
- എല്ലാ വിഷയങ്ങള്‍ക്കും സമയ ബന്ധിതമായ ക്ലാസ്സ്
- ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകര്‍ത്താക്കളെ യഥാസമയം അറിയിക്കുന്നു.
- പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.
- കലാ കായിക മത്സരങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.
- ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂള്‍ തല സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു.
- അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
- കരാട്ടേ, യോഗാ പരിശീലനം
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എന്‍. പി. ശര്‍മ്മ
- ശാരദാമ്മ
- കൃഷ്ണന്‍നായര്‍
- സീതമ്മ ബി
- സാവിത്രി അമ്മ ബി
- ലീലാംബാള്‍ ബി
- ശാന്തകുമാരിഅമ്മ ബി
- പുരുഷോത്തമക്കുറുപ്പ് ജി
- ജലജാമണി ആര്‍
- ശ്രീദേവി എസ്
- ബിജിയ എസ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എന്‍. എന്‍ പണ്ടാരത്തില്‍ (മുന്‍ എം.എല്‍.എ.)
- മണമ്പൂര്‍ രാജന്‍ബാബു (കവി)
- മണമ്പൂര്‍ രാധാകൃഷ്ണന്‍ (കഥാപ്രസംഗം)
- ഡോ. സുരേഷ് കുമാര്‍ (ആതുര സേവനം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.7365785,76.7614774| zoom=12 }}